ലണ്ടന്‍ : ബ്രിട്ടന്‍റെ പരമാധികാരിയായി ചാള്‍സ് മൂന്നാമനെ അവരോധിച്ചു. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ നടന്ന കിരീട ധാരണ ചടങ്ങുകള്‍ക്ക് കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി നേതൃത്വം നല്‍കി. രാജ്ഞിയായി കാമിലയുടെ കിരീട ധാരണവും നടന്നു.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 8 ന് അന്തരിച്ച എലിസബത്ത് രാജ്ഞി യുടെ വിയോഗത്തെ തുടര്‍ന്നാണ് മൂത്ത മകന്‍ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടണ്‍ കിരീട അവകാശി ആവുന്നത്. 2022 സെപ്തംബര്‍ 10 ന് ലണ്ടനിലെ സെന്‍റ് ജെയിംസ് കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന്‍ ഔദ്യോഗികമായി അധികാരം ഏറ്റെടുത്തിരുന്നു.
കിരീട ധാരണ ചടങ്ങുകള്‍ക്ക് ശേഷം ചാള്‍സും കാമിലയും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ തിരിച്ചെത്തി ജനങ്ങളെ അഭിവാദ്യം ചെയ്തു.
image credit : The Royal Family Twitter Westminster Abbey
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി, ബ്രിട്ടന്