ലണ്ടൻ : ബ്രിട്ടണിൽ ചാൾസ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം 2023 മേയ് ആറിന് നടക്കും എന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കാന്‍റർബറി ആർച്ച് ബിഷപ്പ് റവ. ഡോ. ജസ്റ്റിൽ വെൽബി യുടെ മുഖ്യ കാർമ്മികത്വത്തില്‍ ചടങ്ങുകൾ നടക്കും. പരമാധികാരത്തിന്‍റെ അടയാളം ഇംപീരിയൽ ക്രൗൺ രാജാവിനെ അണിയിക്കും.
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്നാണ് ഒന്നാം കിരീട അവകാശിയായ മൂത്ത മകൻ ചാൾസ് രാജാവായി ചുമതല ഏറ്റത്. ചാൾസിന്‍റെ ഭാര്യ കാമില രാജ പത്നിയായും (Queen Consort) അവരോധിക്കപ്പെടും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, ബഹുമതി, ബ്രിട്ടണ്, ബ്രിട്ടന്