ലോസ്‌ആഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ പോപ് ഗായിക വിറ്റ്‌നി ഹൂസ്‌റ്റന്‍ (48)അന്തരിച്ചു. കാലിഫോര്‍ണിയയിലെ ബെവര്‍ലി ഹില്‍സിലെ ഒരു ഹോട്ടല്‍ മുറിയില്‍ ഇവരെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല. ആറു ഗ്രാമി അവാര്‍ഡുകളടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ലോകത്തില്‍ ഇതുവരെ ഏറ്റവും കൂടുതല്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള കലാകരിയാണ് വിറ്റ്‌നി. ഗിന്നസ് റെക്കോര്‍ഡ് പ്രകാരം ഒരു എമ്മി അവാര്‍ഡ്, ആറ് ഗ്രാമി അവാര്‍ഡ്, 30 ബില്‍ബോര്‍ഡ് മ്യൂസിക് അവാര്‍ഡ്, 22 അമേരിക്കന്‍ മ്യൂസിക് അവാര്‍ഡ് എന്നിങ്ങനെ 415 പുരസ്‌കാരങ്ങള്‍ വിറ്റ്‌നിക്ക് ലഭിച്ചിട്ടുണ്ട്. 1985 ല്‍ പുറത്തിറങ്ങിയ ‘സേവിങ് ഓള്‍ മൈ ലൗ ഫോര്‍ യു’ എന്ന ആല്‍ബത്തിനായിരുന്നു ആദ്യ ഗ്രാമി. ഗാനരചയിതാവ്, സംഗീത സംവിധായിക, നടി, മോഡല്‍ എന്നീ മേഖലകളിലും വിറ്റ്‌നി പ്രശസ്‌തയായിരുന്നു. ലഹരിമരുന്നിന് അടിമപ്പെട്ട വിറ്റ്‌നിയുടെ ജീവിതം ഏറെക്കാലമായി താളം തെറ്റിയ നിലയിലായിരുന്നു. ഞായറാഴ്ച നടക്കുന്ന ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാനാണ് വിറ്റ്‌നി ലോസ് ആഞ്ചലസിലെത്തിയത്.
- ലിജി അരുണ്‍