ബിക്രം യോഗാചാര്യന് എതിരെ ലൈംഗിക ആരോപണം

March 23rd, 2013

bikram-yoga-epathram

ലോസ് ആഞ്ജലസ് : “ചൂടൻ” യോഗ എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ബിക്രം ചൌധരിക്ക് എതിരെ ഒരു യുവ ശിഷ്യ ലൈംഗിക അതിക്രമത്തിന് പരാതി നൽകി. തന്റെ ഗുരു തന്നെ വർഷങ്ങളായി ശല്യം ചെയ്യുകയാണ് എന്നാണ് സാറാ ബോൺ എന്ന 29കാരിയുടെ പരാതി. ബിക്രം ചൌധരി ഒരു നല്ല മനുഷ്യനല്ല, ഒരു നല്ല പരിശീലകൻ മാത്രമാണ് എന്ന് യുവതി മറ്റു പല ശിഷ്യന്മാരോടും മുൻപ് പറഞ്ഞിട്ടുണ്ട്. ഒരു ദിവസം യോഗ പരിശീലനത്തിനിടയിൽ തന്റെ മുകളിൽ കയറി തന്നെ ബലമായി കയ്യേറ്റം ചെയ്യുകയും താൻ വിതുമ്പി കരയുന്നത് വരെ തന്റെ കാതുകളിൽ “ഗുരു” അശ്ലീലം പറയുകയും ചെയ്തു എന്നും സാറ വെളിപ്പെടുത്തി.

105 ഡിഗ്രി ഫാരെൻഹൈറ്റ് വരെ ചൂടാക്കിയ മുറിയിൽ ഇരുന്ന് യോഗ പരിശീലനം ചെയ്യുക എന്ന വ്യത്യസ്ത ശൈലിയാണ് ബിക്രം ചൌധരിയുടെ ബിക്രം യോഗ. ഇന്ത്യയിലെ പരമ്പരാഗത യോഗ മുറകൾ എല്ലാവർക്കും ശാന്തിയും സൌഖ്യവും ആശംസിക്കുകയും തികച്ചും ശാന്തമായ പരിശീലന രീതിയും അനുശാസിക്കുമ്പോൾ തിരക്കേറിയ ആധുനിക കോർപ്പൊറേറ്റ് ഉദ്യോഗസ്ഥരേയും വൻകിടക്കാരേയും ലക്ഷ്യമിട്ട് അതിവേഗം ചെയ്യാവുന്ന കുറേ ആസനങ്ങൾ ഒരു ചൂടാക്കിയ മുറിയിൽ വെച്ച് അഭ്യസിപ്പിക്കുന്ന ഒരു രീതിയാണ് ബിക്രം യോഗ സ്വീകരിച്ചു വരുന്നത്.

അമേരിക്കൻ പ്രസിഡണ്ടുമാരായ നിക്സൺ, റീഗൻ, ക്ലിന്റൻ എന്നിവരും മഡോണ, ബെക്ക്ഹാം, ലേഡി ഗാഗ, ജോർജ്ജ് ക്ലൂണി എന്നീ അതി പ്രശസ്തരും എല്ലാം ബിക്രമിന്റെ ശിഷ്യന്മാരാണ്.

പൂർവ്വ ജന്മത്തിലെ ബന്ധം പറഞ്ഞ് തന്നോട് അടുക്കാൻ ശ്രമിച്ച ഗുരു താൻ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിനെ തുടർന്ന് തനിക്ക് ലഭിച്ച ഒരു അന്താരാഷ്ട്ര യോഗ ചാമ്പ്യൻഷിപ്പ് പട്ടം പോലും നിഷേധിച്ചു എന്ന് സാറ കോടതിയിൽ നൽകിയ പരാതിയിൽ വെളിപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലോകം അവസാനിച്ചില്ല; ചൈനയില്‍ ആയിരങ്ങള്‍ അറസ്റ്റില്‍

December 22nd, 2012

china-end-of-the-world-epathram

ബെയ്ജിങ് : നിങ്ങള്‍ ഇത് വായിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പാണ്. ലോകം അവസാനിച്ചിട്ടില്ല. മായന്‍ കലണ്ടര്‍ പ്രകാരം ലോകം അവസാനിക്കുന്ന ദിവസമായിരുന്നു ഇന്നലെ എന്നും പറഞ്ഞ് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ കോലാഹലങ്ങള്‍ ചില്ലറയല്ല. ലോകം അവസാനിക്കുന്നു എന്ന വാര്‍ത്ത പ്രചരിപ്പിച്ചു ജനങ്ങളെ പരിഭ്രാന്തരാക്കി എന്ന കുറ്റത്തിന് ചൈനയില്‍ ആയിരക്കണക്കിന്‌ ആളുകളെ പോലീസ് അറസ്റ്റ് ചെയ്തു. “സര്‍വ്വ ശക്തനായ ദൈവം” എന്ന പേരില്‍ അറിയപ്പെടുന്ന ഒരു ക്രിസ്തീയ വിഭാഗത്തിലെ അംഗങ്ങളാണ്‌ അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഭൂരിഭാഗവും. 1990ല്‍ ആരംഭിച്ച ഈ മത വിഭാഗം കുറച്ചു നാളായി ലോകാവസാനത്തെ കുറിച്ച് പൊതുജനത്തെ ഉദ്ബോധിപ്പിക്കാന്‍ തുടങ്ങിയിട്ട്. ഇതോടൊപ്പം ചുവന്ന ഡ്രാഗണ്‍ എന്ന് അറിയപ്പെടുന്ന ചൈനയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കുവാനും ഇവര്‍ ആളുകളെ ആഹ്വാനം ചെയ്തു വന്നു. ചൈനയില്‍ ഉടനീളം ലോകാവസാനത്തിന്റെ വക്താക്കള്‍ ഇതേ സംബന്ധിച്ചുള്ള ലഘു ലേഘനങള്‍ വിതരണം ചെയ്യുകയും ഉച്ചഭാഷിണികള്‍ ഉപയോഗിച്ച് ലോകാവസാന സന്ദേശങ്ങള്‍ നല്‍കുകയും ചെയ്തു. ഇവരെയൊക്കെ പോലീസ് പിടികൂടുകയും ചെയ്തു. ഇത്തരം പ്രചരണത്തെ തുടര്‍ന്ന് ഭയഭീതരായ പലരും വന്‍ തോതില്‍ ഭക്ഷണ സാധനങ്ങളും മറ്റും വാങ്ങി സംഭരിച്ചത് പ്രശ്നത്തെ വീണ്ടും വഷളാക്കി.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മത നിന്ദകുറ്റത്തിനു പാക്കിസ്ഥാനില്‍ ഇമാം അറസ്റ്റില്‍

September 4th, 2012
pakistan imam arrested-epathram
പാക്കിസ്ഥാനില്‍   മത നിന്ദ ആരോപിച്ച് ക്രിസ്ത്യന്‍ പെണ്‍‌കുട്ടിയെ കുടുക്കുവാന്‍ ശ്രമിച്ച മെഹ്‌റാബിലെ പള്ളി ഇമാം ഖാലിദ് ചിസ്തി അറസ്റ്റില്‍. വിശുദ്ധ ഖുറാനിന്റെ പേജുകള്‍ ഈ കുട്ടി കീറിയെന്ന ഇമാമിന്റെ പരാതിയെ തുടര്‍ന്ന് അവളെ കസ്റ്റഡിയിലെടുത്ത് ജയിലില്‍ അടച്ചിരുന്നു. എന്നാല്‍ കൃത്രിമ തെളിവുകള്‍ ഉണ്ടാക്കി റിംഷ എന്ന പെണ്‍കുട്ടിയെ കുടുക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയതിനെ തുടര്‍ന്ന് ഇമാമിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കത്തിയ കടലാസു കഷ്ണങ്ങള്‍ക്കൊപ്പം വിശുദ്ധ ഗ്രന്ഥത്തിലെ സൂക്തങ്ങള്‍ അടങ്ങിയ പേജുകള്‍ ഇമാം ചേര്‍ക്കുകയായിരുന്നു. ഇക്കാര്യങ്ങള്‍ അദ്ദേഹത്തിന്റെ സഹായികള്‍ പോലീസിനോട് വെളിപ്പെടുത്തി. ചാരത്തിനും കത്തിയ കടലാസുകഷ്ണങ്ങള്‍ക്കൊപ്പം  മതഗ്രന്ഥത്തിന്റെ പേജുകള്‍ ചേര്‍ക്കുക വഴി ഇമാം മത നിന്ദ നടത്തിയെന്നും അതിന്റെ പേരില്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്യുകായായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്.
മേഘലയിലെ കൃസ്ത്യന്‍ വിഭാഗത്തെ അവിടെ നിന്നും ആട്ടിപ്പായിക്കുന്നതാണ് ഇമാം ഇപ്രകാരം ചെയ്തതെന്ന് അദ്ദേഹത്തിന്റെ സഹായി വെളിപ്പെടുത്തി. വിശുദ്ധ ഗ്രന്ഥത്തെ അപമാനിച്ചു വെന്ന് വാര്‍ത്ത പരന്നതോടെ ധാരാളം ആളുകള്‍ റിംഷയുടെ വീട് വളഞ്ഞിരുന്നു. റിംഷയുടെ അറസ്റ്റിനെ തുടര്‍ന്ന് അക്രമ ഭീഷണി ഭയന്ന് പ്രദേശത്തെ കൃസ്ത്യന്‍ കുടുംബങ്ങള്‍ അവിടെ നിന്നും ഒഴിഞ്ഞു പോയിരുന്നു. വ്യക്തി വൈരാഗ്യം തീര്‍ക്കുവാനും കൃസ്ത്യന്‍ ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുവാനും മറ്റും ഇത്തരത്തില്‍ മത നിന്ദ ആരോപണങ്ങള്‍ ഉന്നയിക്കപ്പെടാറുണ്ടെന്ന് സൂചനയുണ്ട്. കര്‍ശനമായ മതനിന്ദാ വിരുദ്ധ നിയമങ്ങള്‍ ഉള്ള പാക്കിസ്ഥാനില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ഇത്തരം പീഢനത്തിന്റെ ഇരകളാണ് റിംഷയും കുടുമ്പവും.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

Comments Off on മത നിന്ദകുറ്റത്തിനു പാക്കിസ്ഥാനില്‍ ഇമാം അറസ്റ്റില്‍

മുലയൂട്ടുന്ന വീഡിയോ അശ്ലീലമായി : യുവതി പരാതി നൽകി

August 11th, 2012

mary-nursing-jesus-epathram

ഫെയർലോൺ : തന്റെ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ അശ്ലീല വീഡിയോ ചിത്രത്തിന്റെ ഭാഗങ്ങൾ തിരുകിക്കയറ്റി ഒരു അശ്ലീല ചിത്രമായി തന്റെ പേര് സഹിതം യൂട്യൂബിലും മറ്റ് അശ്ലീല വീഡിയോ വെബ് സൈറ്റുകളിലും പ്രസിദ്ധ പ്പെടുത്തിയതിനെതിരെ അമേരിക്കൻ യുവതി പരാതി നൽകി. 35 കാരിയായ മേരി ആൻ സഹൂരിയാണ് തന്റെ പേര് ഗൂഗിളിൽ തിരഞ്ഞപ്പോൾ തന്റെ പേരിലുള്ള അശ്ലീല വീഡിയോ രംഗങ്ങൾ കണ്ട് ഞെട്ടിയത്.

maryann-sahoury-epathram

തന്റെ മകൾക്ക് മുലയൂട്ടുന്നതിന് ബുദ്ധിമുട്ട് അനുഭവപ്പെട്ട മേരി ആൻ വിദഗ്ദ്ധ ചികിൽസ തേടിയിരുന്നു. മുലയൂട്ടാൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് സഹായകരമായ ഒരു വീഡിയോ നിർമ്മിക്കുന്നതിൽ സഹകരിക്കാമോ എന്ന് ഇവർ തന്നോട് ചോദിച്ചപ്പോൾ മറ്റുള്ള അമ്മമാർക്ക് ഉപകാരപ്പെടുമല്ലോ എന്ന ചിന്തയാണ് താൻ തന്റെ മകൾക്ക് മുലയൂട്ടുന്നതിന്റെ വീഡിയോ രംഗങ്ങൾ പകർത്താൻ മേരി ആൻ സമ്മതിച്ചത്. എന്നാൽ പിന്നീട് ഈ രംഗങ്ങൾ അശ്ലീല രംഗങ്ങളുമായി കൂട്ടിക്കലർത്തി അശ്ലീല വീഡിയോ ആയി പ്രചരിക്കുകയായിരുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ലളിത് മോഡി പാപ്പരെന്ന് ലണ്ടന്‍ കോടതി

March 21st, 2012

Lalit-Modi-epathram

ലണ്ടന്‍:  പാപ്പരായി പ്രഖ്യാപിച്ചു. സ്വകാര്യ സെക്യൂരിറ്റി സ്ഥാപനത്തിന് അടയ്ക്കാനുള്ള 65,000 പൗണ്ടിന്റെ ബില്ലുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ ഐ. പി. എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ ലണ്ടന്‍ കോടതി പാപ്പരായി പ്രഖ്യാപിച്ചു. മുന്‍ ന്യൂസിലാന്റ് ഓള്‍റൗണ്ടര്‍ ക്രിസ് കയേന്‍സിനൊപ്പം കോടതി വിധി പ്രതീക്ഷിച്ചിരിക്കെയാണ് ലളിത് മോഡിയെ പാപ്പരായി പ്രഖ്യാപിച്ചുള്ള കോടതി ഉത്തരവ് പുറത്തുവരുന്നത്.

2010ല്‍ കോമണ്‍ വെല്‍ത്ത്‌ ഗെയിംസ് നടത്തിയപ്പോള്‍ നല്‍കിയ സേവനങ്ങള്‍ക്കുള്ള പ്രതിഫലമായി ഇന്റര്‍നാഷണല്‍ സെക്യൂരിറ്റി സ്ഥാപനമായ പെയ്ജ് ഗ്രൂപ്പിന് മോഡി പണം നല്‍കാനുണ്ടായിരുന്നു. ഇതിന്റെ പേരില്‍ ആണ് കേസ്.

മോഡിയുമായി ഒത്തുതീര്‍പ്പിനുള്ള ശ്രമം നടത്തിയെങ്കിലും അതൊന്നും ഫലം കാണാത്തതിനെ തുടര്‍ന്നാണ് നിയമ നടപടി സ്വീകരിക്കുന്നത് എന്ന്  സെക്യൂരിറ്റി കമ്പനിയുടെ ചെയര്‍മാന്‍ സ്റ്റുവേര്‍ട്ട് പെയ്ജ് പറഞ്ഞു.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on ലളിത് മോഡി പാപ്പരെന്ന് ലണ്ടന്‍ കോടതി

പീഡനം : ഇന്ത്യന്‍ ഡോക്ടര്‍ അമേരിക്കയില്‍ പിടിയിലായി

January 14th, 2012

stethescope-epathram

ന്യൂയോര്‍ക്ക് : തന്റെ പക്കല്‍ ചികിത്സയ്ക്ക് വന്ന മൂന്ന് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കുറ്റത്തിന് അമേരിക്കയില്‍ ഒരു ഇന്ത്യന്‍ ഡോക്ടര്‍ പിടിയിലായി. ഇവരെ താന്‍ പീഡിപ്പിക്കുന്നതിന്റെ വീഡിയോ ചിത്രങ്ങളും ഫോട്ടോകളും ഇയാള്‍ കുട്ടികള്‍ അറിയാതെ പകര്‍ത്തുകയും ചെയ്തു.

53 കാരനായ ഡോക്ടര്‍ രാകേഷ്‌ പണ്‍ ആണ് ന്യൂയോര്‍ക്കിലെ തന്റെ വസതിയോട് ചേര്‍ന്നുള്ള ക്ലിനിക്കില്‍ ചികില്‍സയ്ക്കായി വന്ന പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. ചികിത്സയ്ക്കായാണ് കുട്ടികളെ അവരുടെ മാതാപിതാക്കള്‍ ഡോക്ടറുടെ അടുത്ത് വിശ്വസിച്ച് ഏല്‍പ്പിച്ചത്‌ എന്നും ഈ വിശ്വാസത്തെയാണ് ഡോക്ടര്‍ വഞ്ചിച്ചത് എന്നും ഡോക്ടര്‍ക്ക്‌ എതിരെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പീഡനം എന്ന കുറ്റകൃത്യത്തിന് പുറമേ ലൈസന്‍സുള്ള ഒരു ഭിഷഗ്വരന്‍ എന്ന നിലയില്‍ ഇയാള്‍ “ആരെയും ഉപദ്രവിക്കില്ല” എന്ന സത്യപ്രതിജ്ഞയുടെ ലംഘനം കൂടി നടത്തിയതായി അധികൃതര്‍ അറിയിച്ചു.

കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര്‍ ഇത് “ചികില്‍സ” ആണെന്ന് രേഖകള്‍ ഉണ്ടാക്കി ഇന്‍ഷൂറന്‍സ് കമ്പനിയില്‍ നിന്നും പണം തട്ടിയെടുക്കുകയും ചെയ്തതായി അധികൃതര്‍ കണ്ടെത്തി.

- ജെ.എസ്.

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

മെക്‌സിക്കോയിലെ മാഫിയ തലവന്‍ എസ്‌ട്രാഡ അറസ്‌റ്റില്‍

January 7th, 2012

Baltazar-Saucedo-epathram

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ മാഫിയ തലവന്‍ ബാള്‍ട്ടസാര്‍ സോസീദോ എസ്‌ട്രാഡയെ (38)മെക്സിക്കന്‍ പോലിസ്‌ അറസ്റ്റ്‌  ഒരു ചൂതാട്ട കേന്ദ്രത്തില്‍ സ്‌ഫോടനം നടത്തി 52 പേരെ വധിച്ചകേസില്‍ പിട്ടികിട്ടാപുള്ളിയായിരുന്നു ഇയാള്‍. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റിലാണ്‌ തനിക്ക്‌ മാസപ്പടി നല്‍കാന്‍ വിസമ്മതിച്ച കാസിനോ ഉടമയ്‌ക്കുള്ള മറുപടിയായി  മെണ്ടേറിയിലെ റോയലെ കാസിനോയിലാണ്‌ ഇയാള്‍ അതിക്രൂരമായി 52 പേരെ വധിച്ചത്‌. സ്‌ഫോടനം നടത്തിയാണ് ഇത്രയും പേരെ കൊലപ്പെടുത്തിയത് . സ്‌ഫോടനത്തിനു ശേഷം ഒളിവില്‍പോയ എസ്‌ട്രാഡയെ കണ്ടെത്താന്‍ സര്‍ക്കാര്‍ 10 ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇയാളുടെ കൂട്ടാളികളായ ഇരുപതോളം പേരെ പോലീസ്‌ നേരത്തെ പിടികൂടിയിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൃത്രിമ സ്തനങ്ങള്‍ : ആശങ്ക വളരുന്നു

December 23rd, 2011

silicone-breast-implants-epathram

പാരീസ്‌ : ഫ്രെഞ്ച് കമ്പനിയായ പൊളി ഇംപ്ലാന്റ് പ്രോതീസ് നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ച സ്ത്രീകള്‍ക്ക് അര്‍ബുദം ബാധിക്കുന്നു എന്ന ആശങ്ക ശക്തമായി. സ്തനങ്ങളുടെ വലിപ്പവും ആകൃതിയും മെച്ചപ്പെടുത്തി ആകര്‍ഷകമായ രൂപ സൌകുമാര്യം നേടുന്നതിന് വേണ്ടി സ്തനങ്ങള്‍ക്ക് ഉള്ളില്‍ നിക്ഷേപിക്കുന്ന സഞ്ചികളില്‍ ഗുണ നിലവാരം കുറഞ്ഞ സിലിക്കോണ്‍ എന്ന പദാര്‍ത്ഥം ഉപയോഗിച്ചതാണ് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാവുന്നത്. ലാഭം വര്‍ദ്ധിപ്പിക്കാനായി കമ്പനി തരം താണ സിലിക്കോണ്‍ ഉപയോഗിച്ചത് മൂലം ഈ സഞ്ചികള്‍ തകരുമ്പോള്‍ ഈ നിലവാരം കുറഞ്ഞ പദാര്‍ത്ഥം മനുഷ്യശരീരത്തില്‍ കലരുകയും ഇത് ആരോഗ്യ പ്രശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. ഇത് വരെ 8 സ്ത്രീകള്‍ ഇത്തരത്തില്‍ അര്‍ബുദം ബാധിച്ച് മരണമടഞ്ഞിട്ടുണ്ട് എന്ന് ഫ്രഞ്ച് മാദ്ധ്യമങ്ങള്‍ വെളിപ്പെടുത്തി.

sushmita-sen-silicone-implants-epathram

വിശ്വ സുന്ദരി സുഷ്മിത സെന്‍

30,000 ത്തോളം ഫ്രഞ്ച് സ്ത്രീകളും 40,000 ത്തിലേറെ ബ്രിട്ടീഷ്‌ സ്ത്രീകളും ഈ കമ്പനി നിര്‍മ്മിച്ച കൃത്രിമ സ്തനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ ബ്രസീല്‍, അര്‍ജന്റീന, ചിലി, കൊളമ്പിയ, വെനിസ്വേല എന്നീ രാജ്യങ്ങളിലേക്കും ഇത് കയറ്റുമതി ചെയ്യപ്പെട്ടിട്ടുണ്ട്.

salma-hayek-silicone-breast-implants-epathramഹോളിവുഡ്‌ നടി സല്‍മാ ഹായെക്‌

കൃത്രിമ സ്തനങ്ങള്‍ സൌജന്യമായി നീക്കം ചെയ്തു കൊടുക്കുവാന്‍ ഫ്രഞ്ച് സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍ ബ്രിട്ടനില്‍ സ്ഥിതി വ്യത്യസ്തമാണ്. ഈ ഉല്‍പ്പന്നം അര്‍ബുദത്തിന് കാരണമാവും എന്നതിന് തെളിവില്ല എന്നാണ് ബ്രിട്ടീഷ്‌ ആരോഗ്യ വകുപ്പ്‌ അധികൃതരുടെ നിലപാട്‌. എന്നാല്‍ ഇവ ഘടിപ്പിച്ച സ്ത്രീകള്‍ നിരന്തരമായ പരിശോധനകളിലൂടെ പ്രശ്നങ്ങളൊന്നും ഇല്ല എന്ന് ഉറപ്പ്‌ വരുത്തണം എന്നും ഇവര്‍ പറയുന്നു.

എന്നാല്‍ 250 ഓളം ബ്രിട്ടീഷ്‌ സ്ത്രീകള്‍ കമ്പനിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ്‌ : 13 പ്രവാസി ഇന്ത്യാക്കാര്‍ പിടിയില്‍

October 9th, 2011

credit-card-epathram

ന്യൂയോര്‍ക്ക് : അമേരിക്ക കണ്ടതില്‍ വെച്ച് ഏറ്റവും വലിയ ക്രെഡിറ്റ്‌ കാര്‍ഡ്‌ തട്ടിപ്പ്‌ പോലീസ്‌ പിടികൂടി. അഞ്ച് അന്താരാഷ്‌ട്ര കുറ്റവാളി സംഘങ്ങള്‍ ഒത്തൊരുമിച്ചാണ് ഈ കുറ്റകൃത്യം നടത്തിയത്‌ എന്ന് പോലീസ്‌ കണ്ടെത്തി. ഇവര്‍ യൂറോപ്പ്‌, ചൈന, ഏഷ്യ, ആഫ്രിക്ക, മദ്ധ്യ പൂര്‍വേഷ്യ, റഷ്യ, എന്നിവിടങ്ങളില്‍ നിന്ന് ഉള്ള സംഘങ്ങളാണ്. അറബിയിലും, റഷ്യനിലും, മണ്ടാരിന്‍ ഭാഷയിലുമുള്ള ആയിരക്കണക്കിന് ടെലിഫോണ്‍ സംഭാഷണങ്ങള്‍ ദ്വിഭാഷികളെ ഉപയോഗിച്ച് തര്‍ജ്ജമ ചെയ്തു മനസ്സിലാക്കിയാണ് ഈ അന്താരാഷ്‌ട്ര കുറ്റവാളി സംഘത്തെ കുറിച്ചുള്ള വിവരങ്ങള്‍ പോലീസ്‌ മനസിലാക്കിയത്. കൃത്രിമമായി നിര്‍മ്മിച്ച ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ഇവര്‍ രാജ്യവ്യാപകമായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയായിരുന്നു. വ്യാജ ക്രെഡിറ്റ്‌ കാര്‍ഡുകള്‍ ഉപയോഗിച്ച് വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍, വാഹനങ്ങള്‍, ആഭരണങ്ങള്‍ എന്നിവ വാങ്ങുകയും പഞ്ച നക്ഷത്ര ഹോട്ടലുകളില്‍ താമസിക്കുകയും വിലകൂടിയ കാറുകളും സ്വകാര്യ വിമാനങ്ങളും വാടകയ്ക്കെടുക്കുകയും ഇവര്‍ ചെയ്തു.

86 പേരെ പോലീസ്‌ പിടി കൂടി. 25 പേരെ പിടി കിട്ടിയിട്ടില്ല. പോലീസ്‌ കുറ്റം ചുമത്തിയ 111 പേരില്‍ 13 പ്രവാസി ഇന്ത്യാക്കാരും ഉണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒമാന്‍ തീരത്ത് മലയാളികളടക്കം 21 പേരടങ്ങിയ ചരക്കു കപ്പല്‍ റാഞ്ചി

August 21st, 2011

pirates-epathram

സലാല : രണ്ടു മലയാളികള്‍ ഉള്‍പ്പെടെ 21 ജീവനക്കാരുള്ള ചരക്ക് കപ്പല്‍  സൊമാലി കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. മുംബൈയിലെ ആംഗ്ലോ ഈസ്‌റ്റേണ്‍ ഷിപ്പ് മാനേജ്‌മെന്റ് കമ്പനിയുടെ ഫെയര്‍ഷെം ബോഗി  എന്ന കപ്പലാണ് ഒമാനിലെ സലാല തുറമുഖത്തു നിന്ന് കപ്പല്‍ റാഞ്ചിക്കൊണ്ടു പോയത്. കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ട് ചരക്ക് കയറ്റാന്‍ തുടങ്ങിയപ്പോഴാണ് റാഞ്ചി കൊണ്ട് പോയത്. കപ്പലില്‍ ഇലക്ട്രീഷ്യനായ എരണേത്ത് കിഴക്കൂട്ടയില്‍ പരേതനായ പ്രത്യുഘ്നന്‍ മകന്‍ രോഹിത്(26) ആണ് തട്ടിക്കൊണ്ടു പോകപ്പെട്ട കപ്പലിലെ മലയാളികളില്‍ ഒരാളെന്നു അധികൃതര്‍ പറയുന്നു‍. മറ്റെയാള്‍ ആരാണെന്ന് വെക്തമായിട്ടില്ല. ഒമാന്‍ തീരത്തു നിന്ന് രണ്ടു മൈല്‍ അകലെയായിരുന്നു റാഞ്ചിക്കൊണ്ട് പോയ കപ്പല്‍. കടല്‍ക്കൊള്ളക്കാരുമായി ഒമാന്‍ അധികൃതര്‍ ചര്‍ച്ച നടത്തി വരികയാണ്.

- ഫൈസല്‍ ബാവ

വായിക്കുക:

അഭിപ്രായം എഴുതുക »

1 of 3123

« Previous « കറാച്ചി കലാപത്തില്‍ മരണം 400 കവിഞ്ഞു
Next Page » ട്രിപ്പോളി വീണു ഗദ്ദാഫി ഒളിവില്‍ »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine