കുട്ടികളില്‍ മരുന്ന് പരീക്ഷണം അമേരിക്കന്‍ കമ്പനി നഷ്ടപരിഹാരം നല്‍കി

August 14th, 2011

pfizer-epathram

അബൂജ: ഏറെ കാലത്തെ നിയമ യുദ്ധത്തിനൊടുവില്‍ ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മരുന്നുപരീക്ഷണത്തെത്തുടര്‍ന്ന് മരിച്ച കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് വന്‍കിട അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ നഷ്ടപരിഹാരത്തുകയുടെ ആദ്യവിഹിതം കൈമാറി. മരിച്ച നാലുകുട്ടികളുടെ രക്ഷിതാക്കളാണ് ആദ്യഘട്ടത്തില്‍ 1,75,000 ഡോളര്‍ വീതം നഷ്ടപരിഹാരം ഏറ്റുവാങ്ങിയത്. പതിനഞ്ച് വര്ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്‌. നൈജീരിയയിലെ കാനോ സംസ്ഥാനത്തെ മസ്തിഷ്‌കജ്വരം ബാധിച്ച 200 ഓളം കുട്ടികളില്‍ 1996ലാണ് ഫൈസര്‍ മരുന്നുപരീക്ഷണം നടത്തിയത്. പുതിയ മരുന്നായ ട്രോവനൊപ്പം താരതമ്യത്തിനായി നേരത്തേ നിലവിലുണ്ടായിരുന്ന മറ്റൊരു മരുന്നും നല്‍കി. ഇവരില്‍ 11 കുട്ടികള്‍ മരണത്തിന് കീഴടങ്ങിയതോടെ പരീക്ഷണം വിവാദമായത്. ലോകത്തെ ഏറ്റവും വലിയ ഔഷധഗവേഷണ നിര്‍മാണസ്ഥാപനങ്ങളില്‍ ഒന്നാണ്. ഇവര്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിതരണം ചെയ്ത ട്രോവന്‍ എന്ന മരുന്നു കഴിച്ച അഞ്ച് കുട്ടികളും അതേ കമ്പനിയുടെ നേരത്തേ നിലവിലുണ്ടായിരുന്ന മറ്റൊരു മരുന്ന് കഴിച്ച ആറ് കുട്ടികളുമാണ് മരിച്ചത്. കൂടാതെ ഒട്ടേറെ കുട്ടികള്‍ക്ക് കാഴ്ച നഷട്പ്പെടുകയും, ബധിരരാകുകയും ചെയ്തിരുന്നു.
എന്നാല്‍ മരുന്ന് കഴിച്ചതുകൊണ്ടല്ല കുട്ടികള്‍ മരിച്ചത് എന്നാണ് കേസ് ഒത്തുതീര്‍പ്പിലെത്തിയതിന് ശേഷവും കമ്പനി അവകാശപ്പെടുന്നത്. മരുന്നു കഴിച്ചിരുന്നില്ലെങ്കില്‍ മരണസംഖ്യ ഇതിനേക്കാളും ഉയരുമായിരുന്നുവെന്നും കമ്പനി വാദിക്കുന്നു. അതിനിടെ, നൈജീരിയയിലെ അന്നത്തെ അറ്റോര്‍ണി ജനറലിനെ അഴിമതിക്കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഫൈസര്‍ ശ്രമം നടത്തിയിരുന്നതായി വിക്കി ലീക്‌സ് വെബ്‌സൈറ്റ് ഈയിടെ വെളിപ്പെടുത്തുകയുണ്ടായി. അറ്റോര്‍ണി ജനറലിനെ സമ്മര്‍ദത്തിലാക്കി കേസ് ഒഴിവാക്കാനായിരുന്നു ഫൈസറിന്റെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. നൈജീരിയയിലെ പരീക്ഷണത്തിന് ശേഷം ട്രോവന്‍ യൂറോപ്പിലും അമേരിക്കയിലും വില്‍ക്കാന്‍ ഫൈസര്‍ നീക്കം നടത്തിയെങ്കിലും മരുന്ന് കഴിച്ചവര്‍ കരള്‍രോഗം ബാധിച്ച് മരിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് യൂറോപ്പില്‍ ഈ മരുന്നിന് വിലക്കേര്‍പ്പെടുത്തി. കര്‍ശന നിയന്ത്രണങ്ങളോടെയാണ് അമേരിക്കയില്‍ ട്രോവന്‍ വില്‍ക്കുന്നത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബിന്‍ ലാദനെ കൊന്നെന്ന് അമേരിക്ക

May 2nd, 2011

osama-bin-laden-epathram

വാഷിംഗ്ടണ്‍ : വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് അറിയപ്പെടുന്ന ഒസാമാ ബിന്‍ ലാദനെ അമേരിക്കന്‍ സൈന്യം ആക്രമിച്ചു വധിച്ചു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ബരാക്‌ ഒബാമ വെളിപ്പെടുത്തി. ഇന്ന് അതിരാവിലെ പുറത്തിറക്കിയ പ്രസ്താവനയില്‍ “നീതി നടപ്പായി” എന്നാണ് ഇത് സംബന്ധിച്ച് ഒബാമ പറഞ്ഞത്‌.

ഏതാനും നാള്‍ മുന്‍പ്‌ തന്നെ രോഗ ബാധിതനായി മരണപ്പെട്ട ബിന്‍ ലാദന്റെ മരണ വിവരം അമേരിക്ക രഹസ്യമായി സൂക്ഷിക്കുകയായിരുന്നു എന്നും തെരഞ്ഞെടുപ്പ്‌ നേരിടുന്ന ബരാക്‌ ഒബാമയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഒരു നാടകമാണ് ഈ അമേരിക്കന്‍ സൈനിക നാടകം എന്നും ആരോപണമുണ്ട്.

ഇത് ഒരു വന്‍ നേട്ടമാണ് എന്നാണ് മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്‌ ബുഷ്‌ പ്രതികരിച്ചത്‌. എത്ര നാള്‍ കഴിഞ്ഞാണെങ്കിലും നീതി നടപ്പിലാക്കുക തന്നെ ചെയ്യും എന്ന ശക്തമായ ഒരു സന്ദേശമാണ് ഈ സംഭവത്തോടെ അമേരിക്ക ഭീകരതയ്ക്കെതിരെ നല്‍കിയത് എന്ന് ബുഷ്‌ ചൂണ്ടിക്കാട്ടി.

ബിന്‍ ലാദന്‍ കുറെ വര്‍ഷമായി അമേരിക്കന്‍ ചാര സംഘടനയുടെ ശമ്പളം പറ്റുന്നുണ്ടെന്ന് ഈയിടെ വിക്കി ലീക്ക്സ്‌ പുറത്ത് കൊണ്ടു വന്ന രേഖകള്‍ വെളിപ്പെടുത്തിയിരുന്നു.

അമേരിക്കന്‍ ജനതയെ ഭീകര വാദ ഭീഷണി കൊണ്ട് ഭയപ്പെടുത്തി തനിക്ക്‌ അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കാന്‍ ബിന്‍ ലാദനെ മുന്‍ അമേരിക്കന്‍ പ്രസിഡണ്ട് ജോര്‍ജ്‌ ബുഷ്‌ ഉപയോഗിച്ചു വന്നു. ബിന്‍ ലാദന്‍ എന്നും ബുഷിന്റെ വിശ്വസ്തനായ അനുയായി ആയിരുന്നു. ബുഷ്‌ ആവശ്യപ്പെട്ടപ്പോഴൊക്കെ ബിന്‍ ലാദന്‍ പ്രത്യക്ഷപ്പെടുകയും താന്‍ അടുത്തതായി നടത്താന്‍ പോകുന്ന ഭീകരാക്രമണത്തിന്റെ കഥകള്‍ പറഞ്ഞു അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുകയും ചെയ്തു പോന്നു. ഇതിനെ തുടര്‍ന്ന് ബുഷ്‌ യുദ്ധത്തിന്റെ ആവശ്യകതയെ കുറിച്ച് അമേരിക്കന്‍ ജനതയെ ബോദ്ധ്യപ്പെടുത്തുകയും തന്റെ യുദ്ധ അജണ്ട നടപ്പിലാക്കുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കള്ളപ്പണ വിവര വ്യവസ്ഥകള്‍ സ്വിസ് സര്‍ക്കാര്‍ ലളിതമാക്കി

February 16th, 2011

ന്യൂഡല്‍ഹി: നികുതി വെട്ടിച്ചു തങ്ങളുടെ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിട്ടുള്ളവരുടെ വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്കു ലഭ്യമാക്കാനുള്ള വ്യവസ്ഥകള്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ലളിതമാക്കി. വിദേശരാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണം കണ്ടുകെട്ടാന്‍ കോടതിയില്‍നിന്നും പ്രതിപക്ഷത്തുനിന്നും ശക്തമായ സമ്മര്‍ദം നേരിടുന്ന ഇന്ത്യന്‍ സര്‍ക്കാരിനു താത്കാലിക ആശ്വാസമാണ് ഇത്.

ഇതുവരെ, കള്ളപ്പണം നിക്ഷേപിച്ചയാളുടെ പേരും വിലാസവും ബാങ്കിനെക്കുറിച്ചുള്ള വിവരവും നല്‍കിയാല്‍ മാത്രമേ സ്വിസ് സര്‍ക്കാര്‍ വിവരങ്ങള്‍ കൈമാറുകയുള്ളൂ. പേരിനും വിലാസത്തിനും പുറമേ മറ്റു വിവരങ്ങളും അംഗീകരിക്കുന്ന തരത്തിലാണു വ്യവസ്ഥകള്‍ ലളിതമാക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ഏതൊക്കൊയാണെന്ന് സ്വിസ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

റേഡിയോ ടാഗ് : ശിക്ഷ നല്‍കേണ്ട കുറ്റം എന്ന് വയലാര്‍ രവി

January 30th, 2011

vayalar-ravi-epathram

ന്യൂഡല്‍ഹി : ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ അമേരിക്കയില്‍ റേഡിയോ ടാഗ് ധരിപ്പിച്ചത് ഗുരുതരമായ കുറ്റമാണെന്ന് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവി പറഞ്ഞു. ഇത് താന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ട് വന്ന് വേണ്ട നടപടികള്‍ എടുക്കാന്‍ നിര്‍ദ്ദേശിക്കും എന്നും അദ്ദേഹം അറിയിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കച്ചവടം നടത്തിയ സര്‍വകലാശാല പിടിക്കപ്പെട്ടതോടെ പുറത്തായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ അമേരിക്കന്‍ അധികൃതര്‍ മൃഗങ്ങളെയും കുറ്റവാളികളെയും മറ്റും രക്ഷപ്പെടാതിരിക്കാന്‍ അണിയിക്കുന്ന റേഡിയോ ട്രാക്കിംഗ് ടാഗുകള്‍ അണിയിച്ചതിന് എതിരെ ഇന്ത്യ തങ്ങളുടെ എതിര്‍പ്പ് നയതന്ത്ര തലത്തില്‍ അറിയിച്ചിട്ടുണ്ട്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് റേഡിയോ ടാഗ്

January 30th, 2011

rfid-tag-epathram

വാഷിംഗ്ടണ്‍ : വിദ്യാര്‍ത്ഥികള്‍ക്ക് വിസാ കച്ചവടം നടത്തിയ സര്‍വകലാശാല പിടിക്കപ്പെട്ടതോടെ പുറത്തായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ കാലില്‍ അമേരിക്കന്‍ അധികൃതര്‍ മൃഗങ്ങളെയും കുറ്റവാളികളെയും മറ്റും രക്ഷപ്പെടാതിരിക്കാന്‍ അണിയിക്കുന്ന റേഡിയോ ട്രാക്കിംഗ് ടാഗുകള്‍ അണിയിച്ചതിന് എതിരെ ഇന്ത്യ തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി. ഡല്‍ഹിയിലെ അമേരിക്കന്‍ ഡെപ്യൂട്ടി അംബാസഡറെ വിദേശ മന്ത്രാലയത്തിലേക്ക് വിളിച്ചു വരുത്തിയാണ് ഇന്ത്യ ഈ കാര്യം ധരിപ്പിച്ചത്. വിദ്യാര്‍ത്ഥി കളെ ഇത്തരത്തില്‍ ടാഗുകള്‍ അണിയിക്കേണ്ട ആവശ്യം ഇല്ല എന്നാണ് ഇന്ത്യന്‍ നിലപാട്‌.

റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ എന്ന Radio-frequency identification (RFID) ടാഗുകള്‍ റേഡിയോ തരംഗങ്ങള്‍ വഴി അത് അണിയുന്ന ആളെ തിരിച്ചറിയുവാനും കണ്ടുപിടിക്കാനും ഉപകരിക്കുന്നു. ഇത്തരം ടാഗുകള്‍ വാഹനങ്ങളുടെ ചുങ്കം പിരിക്കാനും ഉപയോഗിക്കുന്നുണ്ട്. ദുബായിലെ റോഡുകളില്‍ ചുങ്കം പിരിക്കുന്ന സാലിക് ടാഗുകള്‍ ഇത്തരം RFID ടാഗുകളാണ്. കാലികളെ അണിയിക്കുവാനാണ് ഇത്തരം ടാഗുകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത്.

കാലിഫോര്‍ണിയയിലെ ട്രൈ വാലി സര്‍വകലാശാല നടത്തിയ തട്ടിപ്പില്‍ ആയിരത്തി അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ക്കാണ് തങ്ങളുടെ ഭാവി പരുങ്ങലിലായത്. ഇവരില്‍ ഭൂരിഭാഗവും ഇന്ത്യാക്കാരും ആന്ധ്രാ പ്രദേശ്‌ സംസ്ഥാനത്ത്‌ നിന്ന് ഉള്ളവരുമാണ്. വിദ്യാര്‍ത്ഥികളെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയായ ശേഷം ഇന്ത്യയിലേക്ക്‌ തിരികെ അയക്കും എന്നാണ് സൂചന.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്ലേബോയ് വെബ് സൈറ്റില്‍ നഗ്ന യോഗാ വീഡിയോ

October 23rd, 2010

sara-jean-underwood-naked-yoga-2-epathram

നെവാഡ : പ്ലേ ബോയ്‌ മാസികയുടെ വെബ് സൈറ്റില്‍ പ്രശസ്ത മോഡല്‍ സാറാ ജീന്‍ പൂര്‍ണ്ണ നഗ്നയായി യോഗാഭ്യാസം നടത്തുന്ന വീഡിയോ പ്രത്യക്ഷപ്പെട്ടതിനെതിരെ അമേരിക്കയിലെ യൂനിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം എന്ന സംഘടനയുടെ അദ്ധ്യക്ഷന്‍ രാജന്‍ സെഡ്‌ രംഗത്ത്‌ വന്നു. യാഥാസ്ഥിതിക ഹിന്ദു മതത്തിന്റെ 6 പ്രധാന വ്യവസ്ഥകളില്‍ ഒന്നാണ് യോഗ എന്നാണു രാജന്‍ സെഡ്‌ പറയുന്നത്. ഇത് ഹിന്ദു മത വിശ്വാസികള്‍ ഏറെ പാവനമായി കരുതുന്ന ഒന്നാണ് എന്നും ഇതിനെ ഇത്തരത്തില്‍ ചിത്രീകരിക്കുന്നത് ഹിന്ദു മത വിശ്വാസികളെ വേദനിപ്പിക്കുന്നു എന്നും രാജന്‍ സെഡ്‌ പറയുന്നു.

sara-jean-underwood-naked-yoga-epathram

ആഗോള തലത്തില്‍ ഹിന്ദു മതത്തിന് പുതിയ ഒരു സ്വത്വം നല്‍കുവാനുള്ള പ്രഖ്യാപിത ലക്ഷ്യവുമായി ഏതാനും വര്‍ഷങ്ങള്‍ മുന്‍പാണ് നെവാഡയിലെ ഹിന്ദു പുരോഹിതന്‍ രാജന്‍ സെഡിന്റെ നേതൃത്വത്തില്‍ ഈ സ്ഥാപനം രംഗത്ത്‌ വന്നത്. 2007 ജൂലൈ 12ന് അമേരിക്കന്‍ സെനറ്റില്‍ രാജന്‍ സെഡിന്റെ നേതൃത്വത്തില്‍ ഒരു ഹിന്ദു പ്രാര്‍ഥനയും നടത്തുകയുണ്ടായി. അമേരിക്കന്‍ സെനറ്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഒരു ഹിന്ദു പ്രാര്‍ഥനയോടെ സെനറ്റിന്റെ നടപടികള്‍ ആരംഭിച്ചത്. ഋഗ്വേദം, ഉപനിഷത്തുക്കള്‍, ഭഗവദ്ഗീത എന്നിവയില്‍ നിന്നുമുള്ള സൂക്തങ്ങള്‍ ചേര്‍ത്താണ് രാജന്‍ സെഡ്‌ സെനറ്റില്‍ പ്രാര്‍ത്ഥന നടത്തിയത്‌.

rajan-zed-epathram

രാജന്‍ സെഡ്‌

പ്ലേബോയിലെ വീഡിയോ കണ്ടാല്‍ ഹൃദയമിടിപ്പ്‌ വര്‍ദ്ധിക്കും എന്നാണ് ഇദ്ദേഹം പറയുന്നത്. നഗ്നയായി താന്‍ യോഗ അഭ്യസിക്കുന്നത് കാണുന്നത് യോഗ അഭ്യസിക്കുന്നത് പോലെ തന്നെ നല്ലതാണ് എന്ന സന്ദേശമാണ് സാറാ ജീന്‍ ഈ വീഡിയോയിലൂടെ നല്‍കുന്നത് എന്നും താന്‍ കരുതുന്നതായി  ഇയാള്‍ പറയുന്നു.

മഹത്തായ ഒരു പാരമ്പര്യത്തിന്റെ വിശാലമായ അടിത്തറയില്‍ നില കൊള്ളുന്ന ഹിന്ദു സംസ്കാരത്തെ വ്യവസ്ഥാപിത മതങ്ങളുടെ ചട്ടക്കൂടിലേക്ക് ഒതുക്കി സങ്കുചിതമായ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനുള്ള സംഘടിതമായ ഗൂഡാലോചനയുടെ ഭാഗമാണ് ഹിന്ദു മതത്തിന്റെ “സ്വത്വം സംരക്ഷിക്കാന്‍” ഇറങ്ങി പുറപ്പെടുന്ന യൂനിവേഴ്സല്‍ സൊസൈറ്റി ഓഫ് ഹിന്ദൂയിസം പോലുള്ള സംഘങ്ങള്‍ എന്ന് വിമര്‍ശനമുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

നീരാളി ജയിച്ചു; “ശാസ്ത്രം” തോറ്റു

July 12th, 2010

paul-octopus-mani-parakeet-epathramജൊഹാനസ്ബര്‍ഗ് : നീരാളി പോള്‍ പ്രവചിച്ചത് പോലെ സ്പെയിന്‍ ലോക കപ്പ് ഫുട്ബോള്‍ ജയിച്ചു. ഇത് പക്ഷെ പോള്‍ അറിഞ്ഞിട്ടില്ല. ആശാന്‍ പതിവ് പോലെ രണ്ടു ചില്ല് പെട്ടികളും വരുന്നത് കാത്തിരിപ്പാവും. അതിനുള്ളിലാണല്ലോ പുള്ളിയുടെ ഭക്ഷണം ഇരിക്കുന്നത്. ലോക കപ്പ് കഴിഞ്ഞാല്‍ പോളിനെ കറി വെയ്ക്കും എന്ന ഭീഷണി നിലനില്‍ക്കു ന്നുണ്ടെങ്കിലും അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പ്രത്യാശിക്കാം. എല്ലാം വെറും ഒരു തമാശയ്ക്കാണ് ചെയ്തത് എന്നാണു പോളിന്റെ ഉടമസ്ഥര്‍ ഇപ്പോള്‍ പറയുന്നത്.

പോളിന്റെ പ്രവചനം ജയിച്ചപ്പോള്‍ തോറ്റത് പക്ഷി “ശാസ്ത്രജ്ഞന്‍” മുനിയപ്പന്റെ തത്തയായ മണിയാണ്. അന്ന വസ്ത്രങ്ങള്‍ക്ക് മുട്ടില്ലാതെ മുന്നോട്ട് പോവാനുള്ള പ്രതീക്ഷയാണ് ഇന്നലെ രാത്രി തകര്‍ന്നുടഞ്ഞത്. ഹോളണ്ട് ലോക കപ്പ് ജയിക്കും എന്ന മണിയുടെ പ്രവചനം തെറ്റിയതോടെ ഇനി തന്റെ പക്കല്‍ ഭാഗ്യം പ്രവചിക്കാന്‍ നേരത്തേ വന്നിരുന്ന പതിവുകാര്‍ പോലും ഇനി വരില്ല എന്നാണു മുനിയപ്പന്റെ വിഷമം. പ്രേമ സാഫല്യവും മറ്റും പ്രവചിച്ചു അടങ്ങിയൊതുങ്ങി ഇരുന്നാല്‍ മതിയായിരുന്നു. വെറുതെ കൊക്കില്‍ കൊള്ളാത്ത ലോക കപ്പും പ്രവചിച്ചു ഉള്ളതും പോയ അവസ്ഥയായി മുനിയപ്പനും മണിക്കും.

അന്ധ വിശ്വാസങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും അതിനു പുറകെ രണ്ടാമതൊ ന്നാലോചിക്കാതെ ഇറങ്ങിത്തിരിക്കുന്നവര്‍ക്കും ഇതൊരു പാഠമാവട്ടെ.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നീരാളിക്ക് എതിരാളി

July 10th, 2010

mani-parrot-singapore-epathramസിംഗപ്പൂര്‍ : പോള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന നീരാളി 2010 ലെ ലോക കപ്പ് ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ സ്പെയിന്‍ വിജയിയാവും എന്ന് പ്രവചിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള കാണികള്‍ക്ക്‌ ഇനി ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ കളിക്കളത്തിലെ മല്സര വീര്യമാവില്ല നല്‍കുന്നത്, പോള്‍ എന്ന നീരാളിയുടെ പ്രവചനം സത്യമാവുമോ എന്ന ചിന്തയാവും.

രണ്ടു വയസ്സുകാരന്‍ പോള്‍ താമസിക്കുന്ന ടാങ്കിലേക്ക് രണ്ടു ചില്ല് പെട്ടികള്‍ താഴ്ത്തുന്നു. ഇതില്‍ ഒരു പെട്ടിയില്‍ ഒരു ടീമിന്റെ കൊടിയുടെ ചിത്രവും മറ്റേ പെട്ടിയില്‍ എതിര്‍ ടീമിന്റെ കൊടിയുടെ ചിത്രവും ഒട്ടിച്ചിട്ടുണ്ട്. രണ്ടു പെട്ടിയിലും പോളിനുള്ള ഭക്ഷണവും വെച്ചിട്ടുണ്ട്. പോള്‍ ആദ്യം തുറക്കുന്ന പെട്ടി പ്രതിനിധാനം ചെയ്യുന്ന ടീം ജയിക്കും എന്നാണു പ്രവചനത്തിന്റെ രീതി. ഇന്ന് വരെ പോള്‍ പ്രവചിച്ചതൊന്നും തെറ്റിയിട്ടില്ല എന്ന് കൂടെ പറയുമ്പോഴാണ് സംഭവം രസകരമാവുന്നത്.

ലോക കപ്പിന്റെ ആവേശത്തിന്റെ മറ പറ്റി അന്ധ വിശ്വാസം പ്രചരിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇതെന്നാണ് ഇന്ത്യയിലെ യുക്തിവാദ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ സനല്‍ ഇടമറുക് പറയുന്നത്. രണ്ടു സാധ്യതകള്‍ മാത്രമുള്ള ഒരു മല്‍സരത്തില്‍ ജയത്തിനും തോല്‍വിക്കുമുള്ള സാധ്യത ഇരു ടീമുകള്‍ക്കും തുല്യമാണ്. നീരാളികളെ പോലെ ബുദ്ധിശക്തിയും സംവേദനക്ഷമതയുമുള്ള ജീവികളെ പരിശീലിപ്പിച്ച് എടുക്കുവാനും സാധ്യമാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ജര്‍മ്മനിയുടെ തോല്‍വി പ്രവചിച്ച നീരാളിക്കുള്ള ജര്‍മന്‍ ആരാധകരുടെ മറുപടി നീരാളിയെ വറുക്കാനും പൊരിക്കാനുമുള്ള പാചക കുറിപ്പുകളായി രംഗത്ത്‌ വന്നത് ക്രൂരമായി പോയെന്ന് മൃഗ സ്നേഹികള്‍ വാദിക്കുമ്പോള്‍ മറു വശത്ത് ഈ മിണ്ടാ പ്രാണിയെ ഇത്തരത്തില്‍ ഉപയോഗിക്കുന്നത് അതിനോട് കാണിക്കുന്ന ക്രൂരതയാണെന്ന് മൃഗങ്ങളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ പറയുന്നു.

Spanish-Braised-Octopus-Paul-Octopus-Recipes-WorldCup-ePathram

വേള്‍ഡ്‌ കപ്പ് ബ്ലോഗ്‌ എന്ന വെബ് സൈറ്റില്‍ "ജര്‍മന്‍ ആരാധകര്‍ക്കായി ഒരു നീരാളി വിഭവം" എന്ന തലക്കെട്ടില്‍ വന്ന ഒരു പാചകക്കുറിപ്പില്‍ നിന്ന്

മൃഗ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അന്താരാഷ്‌ട്ര സംഘടനയായ PETA (People for the Ethical Treatment of Animals) ഈ നീരാളിയെ ഉടന്‍ തന്നെ വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടു.  ഫ്രാന്‍സിന്റെ തെക്കുള്ള ദേശീയ പാര്‍ക്കിലെ ജലാശയത്തിലേക്ക് ഈ നീരാളിയെ വിട്ടയക്കണം എന്നാണു PETA യുടെ ആവശ്യം.

paul-octopus-epathram

സ്പാനിഷ് കൊടിയുടെ ചിത്രം പതിച്ച കണ്ണാടിക്കൂട് തെരഞ്ഞെടുത്ത പോള്‍

എന്നാല്‍ ഇത്രയും നാള്‍ തടവില്‍ ആയിരുന്നതിനാല്‍ സ്വയം ഭക്ഷണം തേടി പിടിക്കാനുള്ള കഴിവ് നഷ്ടപ്പെട്ട  ഈ ജീവിയെ സ്വതന്ത്രമായി വിട്ടാല്‍ അതിന്റെ നാശത്തിനു തന്നെ അത് കാരണമാവും എന്ന് വാദിക്കുന്ന ഒരു വിഭാഗം വിദഗ്ദ്ധരും രംഗത്ത്‌ വന്നിട്ടുണ്ട്. എന്നാല്‍ ഇതിനെല്ലാം പുറമെയാണ് പോളിന്റെ പ്രവചനത്തിന് എതിരെ മറ്റൊരു പ്രവചനവുമായി പുതിയൊരു ജ്യോതിഷ “രത്നം” രംഗത്ത്‌ വന്നത്. മണി എന്ന തത്തയാണ് പോളിന്റെ പുതിയ എതിരാളി. സിംഗപ്പൂരിലുള്ള പക്ഷി “ശാസ്ത്രജ്ഞന്‍” മുനിയപ്പന്റെ തത്തയാണ് മണി. മണിയും ജര്‍മ്മനിയുടെ തോല്‍വി “കൃത്യ”മായി പ്രവചിച്ചുവത്രെ. മാത്രമല്ല, പോള്‍ പ്രവചിച്ചതിനു വിരുദ്ധമായി ലോക കപ്പ് ഫുട്ബോള്‍ ഫൈനലില്‍ ഹോളണ്ട് ജയിക്കും എന്നാണു മണിയുടെ പ്രവചനം. ഇനി കളി പോളും മണിയും തമ്മിലാണ്.

muniyappan-mani-parakeet-fortune-teller-epathram

മുനിയപ്പനും മണിയും

ഇത്രയും നാള്‍ ദിവസം പ്രതി ശരാശരി പത്ത് പേരുടെ ഭാഗ്യം പ്രവചിച്ചു മുനിയപ്പന്റെയും തന്റെയും വിശപ്പടക്കിയിരുന്ന മണിയ്ക്ക് ലോക കപ്പ് പ്രവചനം തുടങ്ങിയതോടെ വമ്പിച്ച ഡിമാണ്ട് ആണ് എന്ന് സിംഗപ്പൂരില്‍ നിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇപ്പോള്‍ മുനിയപ്പന്റെ തത്ത തങ്ങളുടെ ഭാഗ്യം പ്രവചിക്കുന്നതും കാത്ത്‌ പ്രതിദിനം നൂറിലേറെ പേര്‍ മുനിയപ്പന്റെ മുന്‍പില്‍ ക്യൂ നില്‍ക്കുന്നു സിംഗപ്പൂരിലെ “ലിറ്റില്‍ ഇന്‍ഡ്യ” പ്രദേശത്ത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പട്ടിക്കും ഡോക്ടറേറ്റ്‌

February 25th, 2010

Sandra-Davie-Doctor-Dogഏഴു വയസ്സുകാരനായ ഹാരി എന്ന പട്ടിക്ക് ഡോക്ടറേറ്റ്‌. വ്യാജ ബിരുദങ്ങള്‍ ഇന്റര്‍നെറ്റ്‌ വഴി ലഭിക്കുന്നു എന്ന വാര്‍ത്ത കേട്ട ഒരു സിംഗപൂര്‍ മാധ്യമ പ്രവര്‍ത്തകയായ സാന്‍ട്ര ഡേവി യുടെ പട്ടിക്ക് വേണ്ടി സിംഗപ്പൂരിലെ “ദ സ്ട്രെയ്റ്റ്‌ ടൈംസ്” പത്രമാണ് ഡോക്ടറേറ്റ്‌ സമ്പാദിച്ചത്. “ആഷ് വുഡ്‌ സര്‍വ്വകലാശാല” യുടെ വെബ്സൈറ്റില്‍ തന്റെ പട്ടിയുടെ പേര് സാന്‍ട്ര ഡോക്ടറേറ്റിനായി രജിസ്റ്റര്‍ ചെയ്തു. പട്ടിയുടെ പ്രായമായ ഏഴു വയസ്സിനെ മനുഷ്യായുസ്സായി മാറ്റാന്‍ ഏഴു കൊണ്ട് പെരുക്കി ഹാരി യുടെ പ്രായമായി 49 വയസ്സും ചേര്‍ത്തു.
 
“ജീവിത അനുഭവങ്ങളുടെ” അടിസ്ഥാനത്തില്‍ ഒരു ഡോക്ടറേറ്റ്‌. ഇതാണ് “ആഷ് വുഡ്‌ സര്‍വ്വകലാശാല” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇന്റര്‍നെറ്റ്‌ സ്ഥാപനത്തിന്റെ വാഗ്ദാനം.
 
പട്ടിയുടെ ജീവിതാനുഭവം വിവരിക്കേണ്ട ഇടത്ത് “വര്‍ഷങ്ങളായി മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള പരസ്പര വ്യവഹാരത്തില്‍ പഠനം നടത്തി” എന്നാണ് അവര്‍ എഴുതിയത്.
 
Social and Behavioural Sciences ല്‍ ഡോക്ടറേറ്റിനായി അപേക്ഷ സമര്‍പ്പിച്ച് 15 മണിക്കൂറിനകം ഇവര്‍ക്ക്‌ “സര്‍വ്വകലാശാല” യില്‍ നിന്നും അനുമോദന സന്ദേശം ലഭിച്ചു. തങ്ങളുടെ 10 അംഗ മൂല്യ നിര്‍ണയ സമിതി ഹാരിക്ക് ഡോക്ടറേറ്റ്‌ നല്‍കാന്‍ തീരുമാനിച്ചു എന്നായിരുന്നു അറിയിപ്പ്‌.
 
599 ഡോളര്‍ ക്രെഡിറ്റ്‌ കാര്‍ഡ്‌ വഴി അടച്ചതോടെ കൂടുതല്‍ ഓഫറുകളുടെ പ്രവാഹമായി. കേവലം 300 ഡോളര്‍ കൂടി നല്‍കിയാല്‍ ഹാരിക്ക് ഒരു ബിരുദാനന്തര ബിരുദം കൂടി നല്‍കാം. കൂടുതല്‍ പണം നല്‍കിയാല്‍ ഹാരി “ആഷ് വുഡ്‌ സര്‍വ്വകലാശാല” യില്‍ പഠിച്ചു എന്നതിന് തെളിവായി എഴുത്തുകള്‍ നല്‍കാം എന്നൊക്കെ ഓഫറുകള്‍ നിരവധി.
 
7 ദിവസത്തിനകം ബിരുദ സര്‍ട്ടിഫിക്കറ്റും, പരീക്ഷാ ഫലവും, തൊഴില്‍ ദാതാക്കള്‍ക്ക് നല്‍കാനായി ഹാരി ആഷ് വുഡ്‌ സര്‍വ്വകലാശാലയില്‍ പഠിച്ചതിന്റെ രണ്ട് സാക്ഷ്യ പത്രങ്ങളും കൊറിയര്‍ ആയി ലഭിച്ചു. “ദാരിദ്ര്യത്തിന്റെ സാമൂഹ്യ ശാസ്ത്രം”, “സാമൂഹ്യ പ്രവര്‍ത്തന പരിചയം”, “നാടന്‍ കഥകളും പുരാണവും”, എന്നിങ്ങനെ ഒട്ടേറെ കെട്ടിച്ചമച്ച കോഴ്സുകളില്‍ ഹാരി “A” ഗ്രേഡും, “B” ഗ്രേഡും, “C” ഗ്രേഡും നേടി പാസായി എന്നാണ് പരീക്ഷാ ഫലങ്ങള്‍ തെളിയിക്കുന്നത്.
 
കൊറിയര്‍ വന്നത് ദുബായില്‍ നിന്നായിരുന്നു.
 
ഹാരിയുടെ പഠിത്തം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചറിയാന്‍ അമേരിക്കയിലെ ഒരു ടോള്‍ ഫ്രീ നമ്പരും ലഭ്യമായിരുന്നു.
 
ഈ തട്ടിപ്പിന് വിധേയനായി, ഒന്നര ലക്ഷത്തിലേറെ രൂപ നഷ്ടപ്പെടുത്തിയ ഒരു മലയാളിയുടെ കഥ കഴിഞ്ഞ ദിവസങ്ങളില്‍ ചില പത്ര മാധ്യമങ്ങളിലും (e പത്രം ഉള്‍പ്പെടെ), ചാനലുകളിലും പ്രത്യക്ഷപ്പെട്ടു. ഷാര്‍ജയില്‍ കഫറ്റീരിയ തൊഴിലാളിയായ ഒരു മലയാളി, ഡോക്ടറേറ്റ്‌ നേടിയെടുത്തിന്റെ ആവേശ ജനകമായ കഥയായിരുന്നു ഈ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം. പലര്‍ക്കും, മുടങ്ങി പോയ തങ്ങളുടെ പഠനം തുടരുവാന്‍ ഇത് പ്രചോദനം ആയി എന്ന് e പത്രത്തിന് ലഭിച്ച അനേകം ഈമെയില്‍ സന്ദേശങ്ങളിലെ അന്വേഷണങ്ങളില്‍ നിന്നും മനസ്സിലായി. ഇതിന്റെ അടിസ്ഥാനത്തില്‍ e പത്രം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ചില വിവരങ്ങള്‍ ലഭിച്ചത്.
 
വാര്‍ത്തയുടെ നിജ സ്ഥിതി പരിശോധിക്കാതെ ഈ റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയതിന് e പത്രം വായനക്കാരോട് ക്ഷമ ചോദിക്കുന്നു.
 
Ashwood University – ആഷ് വുഡ്‌ സര്‍വ്വകലാശാല എന്ന ഈ സ്ഥാപനം പാക്കിസ്ഥാനില്‍ എവിടെയോ ആണെന്നതില്‍ കവിഞ്ഞ് ഒരു വിവരവും ആര്‍ക്കും ഇല്ല. അംഗീകാരം ഇല്ലാത്ത ബിരുദങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങളെ Degree Mills – ബിരുദ മില്ലുകള്‍ എന്നാണു വിശേഷിപ്പിക്കുന്നത്. ഇത്തരം ബിരുദ മില്ലുകളുടെ ഒരു പട്ടിക ഒറിഗോണ്‍ ഓഫീസ്‌ ഓഫ് ഡിഗ്രീ ഓതറൈസേഷന്‍ – Oregon Office of Degree Authorisation ന്റെ വെബ് സൈറ്റില്‍ കൊടുത്തിട്ടുണ്ട്‌. ആ ലിസ്റ്റ് ഇവിടെ ലഭ്യമാണ്.
 
ഈ ലിസ്റ്റില്‍ പ്രസ്തുത ഡോക്ടറേറ്റ്‌ നല്‍കിയ ആഷ് വുഡ്‌ സര്‍വ്വകലാശാല വ്യാജന്‍ – Fake – ആണെന്ന് വ്യക്തമായി പറയുന്നുണ്ട്.
 
ഇത്തരം ബിരുദങ്ങള്‍ അംഗീകൃത ബിരുദം വേണ്ട സ്ഥലങ്ങളില്‍ ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും കുറ്റകരമാണ്. ഈ ബിരുദം ഉപയോഗിച്ചാല്‍ യു.എ.ഇ. യില്‍ ശിക്ഷിക്കപ്പെടാം എന്ന് ഈ രംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ബിരുദ മില്ലുകളില്‍ നിന്നും പഠിക്കാതെ സമ്പാദിച്ച ഇത്തരം ബിരുദങ്ങള്‍ ഉപയോഗിച്ച 68 യു.എ.ഇ. പൌരന്മാരാണ് പിടിയില്‍ ആയത്. ഇവരെ അമേരിക്ക ആജീവനാന്ത കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഇത്തരക്കാര്‍ക്ക് രണ്ടു വര്ഷം വരെ തടവ്‌ ലഭിക്കും എന്ന് ഈ വാര്‍ത്ത പുറത്തായതിനെ തുടര്‍ന്നു യു.എ.ഇ. അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
 
ആഷ് വുഡ്‌ “സര്‍വ്വകലാശാല” തങ്ങളുടെ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിക്കുന്നത് ദുബായ്‌ ഇന്റര്‍നെറ്റ്‌ സിറ്റിയില്‍ ആണ് എന്ന് അവകാശപ്പെടുന്നു. രേഖകള്‍ കൈകാര്യം ചെയ്യാനായി തങ്ങള്‍ക്ക് ഇന്റര്‍നെറ്റ്‌ സിറ്റിയില്‍ ഓഫീസ്‌ ഉണ്ടെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ ഈ സര്‍വ്വകലാശാല യുമായി ബന്ധപ്പെട്ട ഒരു വിവരവും തങ്ങള്‍ക്കില്ല എന്ന് ഫ്രീസോണ്‍ അധികൃതര്‍ വ്യക്തമാക്കി.
 
എന്നാല്‍ തങ്ങളുടെ ബിരുദം യു.എ.ഇ. യില്‍ ഉപയോഗിക്കാം എന്നാണു ആഷ് വുഡ്‌ സര്‍വ്വകലാശാല സമര്‍ഥിക്കുന്നത്. എന്നാല്‍ ബിരുദങ്ങള്‍ അംഗീകരിക്കപ്പെടുവാന്‍ അത് ആദ്യം സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയ രാജ്യത്ത്‌ പരിശോധിക്കപ്പെടണം എന്നാണ് യു.എ.ഇ. യിലെ നിയമം. “Council for Higher Education Accreditation” എന്ന കൌണ്‍സിലാണ് അമേരിക്കയില്‍ ബിരുദങ്ങള്‍ നിയന്ത്രിക്കുന്നത്. എന്നാല്‍ “ആഷ് വുഡ്‌ സര്‍വ്വകലാശാലയുടെ” വെബ്സൈറ്റ്‌ പറയുന്നത് തങ്ങളുടെ ബിരുദങ്ങള്‍ അമേരിക്കയിലെ “Higher Education Accreditation Commission” അംഗീകരിച്ചതാണ് എന്നാണ്‌. പേരില്‍ സാമ്യം ഉണ്ടെങ്കിലും ഇതിന് സര്‍ക്കാരുമായി ബന്ധമൊന്നുമില്ല. ബിരുദ മില്ലുകളില്‍ നിന്നും പുറപ്പെടുവിക്കുന്ന ബിരുദങ്ങള്‍ക്ക് അംഗീകാരം നല്‍കാനായി കെട്ടിപ്പടുത്ത ഒരു “അക്രെഡിറ്റെഷന്‍ മില്‍” ആണ് ഇതെന്നാണ് സൂചന.
 
ഏതായാലും ഇന്റര്‍വ്യൂ ഇല്ലാതെ, വായിച്ചു പഠിച്ചു തല പുണ്ണാക്കാതെ, റെഫറന്‍സുകള്‍ക്ക്‌ പിന്നാലെ ഓടാതെ, ഒന്നുമറിയാതെ, ഒരു ഡോക്ടറേറ്റ്‌ കൈവശ പ്പെടുത്തുന്നത്, അദ്ധ്വാനിച്ചു പഠിച്ചു ഡോക്ടറായവരെ കൊഞ്ഞനം കുത്തുന്നതിനു സമമാണ്. ഈ തട്ടിപ്പിന് ഇനിയും ഇരയാവാതെ, ഇത്തരം തട്ടിപ്പുകള്‍ക്ക്‌ പ്രചാരം നല്‍കാതെ, ഇതിനെ പ്രതിരോധിക്കേണ്ടത് നമ്മുടെ കടമയുമാണ്.
 


Ashwood University Offers Fake Doctorates
 
കടപ്പാട് : ഖലീജ്‌ ടൈംസ്


 
 

- ജെ.എസ്.

വായിക്കുക: ,

3 അഭിപ്രായങ്ങള്‍ »

തമിഴ് പ്രശ്നത്തില്‍ ഇടപെടാന്‍ ആര്‍ട്ട് ഓഫ് ലിവിങ്

May 5th, 2009

sri-sri-ravishankar-art-of-livingതമിഴ് ശ്രീലങ്കന്‍ പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെട്ട് വെടി നിര്‍ത്തല്‍ പ്രഖ്യാപിക്കാന്‍ സഹായിക്കണം എന്ന് തമിഴ് പുലികള്‍ തങ്ങളുടെ സ്ഥാപകനായ രവി ശങ്കറിനോട് അഭ്യര്‍ത്ഥിച്ചു എന്ന് ആര്‍ട്ട് ഓഫ് ലിവിങ് പ്രസ്ഥാനത്തിന്റെ ബാംഗളൂര്‍ ആസ്ഥാനത്തില്‍ നിന്നും അറിയിച്ചു. എല്‍. ടി. ടി. ഇ. യുടെ രാഷ്ട്രീയ കാര്യ മേധാവി ബി. നടേശന്‍ ടെലിഫോണിലൂടെ ആണ് ഈ അഭ്യര്‍ത്ഥന തങ്ങളുടെ ആധ്യാത്മിക ഗുരുവിനോട് നടത്തിയത് എന്നും പ്രസ്താവനയില്‍ പറയുന്നു. രവി ശങ്കറിന്റെ വ്യക്തി പ്രഭാവവും സ്വാധീനവും ഉപയോഗിച്ച് എത്രയും പെട്ടെന്ന് ഒരു വെടി നിര്‍ത്തല്‍ തരപ്പെടുത്തി തരണം എന്നാണ് പുലികളുടെ ആവശ്യം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « ബാധ ഒഴിപ്പിക്കല്‍ : യുവതി കൊല്ലപ്പെട്ടു
Next »Next Page » ബഹറൈന്‍ സ്പോണ്‍സര്‍ സമ്പ്രദായം നിര്‍ത്തലാക്കും »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine