മാനില : ഫിലിപ്പൈന്‍സിലെ പലാവന്‍ പ്രവിശ്യയിലെ പ്യൂര്‍ട്ടോ പ്രിന്സേസ ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭുതങ്ങളില്‍ ഒന്നായി അംഗീകരിക്കപ്പെട്ടു. ആഗോള തലത്തില്‍ പുതിയ ഏഴു ലോകാത്ഭുതങ്ങള്‍ തെരഞ്ഞെടുക്കാനുള്ള ഉദ്യമത്തിന്റെ സ്ഥാപകനായ ബെര്‍നാര്‍ഡ് വെബര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതാണിത്. കഴിഞ്ഞ നവംബറിലാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തു വന്നത്. തെരഞ്ഞെടുക്കപ്പെട്ട ഏഴ് ലോകാത്ഭുതങ്ങളില്‍ ആദ്യമായി അംഗീകരിക്കപ്പെട്ടത് ജേജു ദ്വീപാണ്. ഇപ്പോള്‍ അംഗീകരിക്കപ്പെട്ട പ്യൂര്‍ട്ടോ പ്രിന്സേസ ഭൂഗര്‍ഭ നദിക്ക് പുറമെ ഇനിയും അംഗീകരിക്കപ്പെടാന്‍ ബാക്കിയുള്ള അഞ്ച് തെരഞ്ഞെടുക്കപ്പെട്ട അത്ഭുതങ്ങള്‍ ഇവയാണ് – ടേബിള്‍ പര്‍വ്വതം, കൊമോഡോ, ആമസോണ്‍, ഹലോംഗ് ബേ, ഇഗുആസു വെള്ളച്ചാട്ടം. ഇവയുടെ സൂക്ഷ്മ പരിശോധന നടന്നു വരികയാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: പരിസ്ഥിതി, ഫിലിപ്പൈന്‍സ്, ബഹുമതി, വിനോദം