സ്റ്റോക്ക്‌ഹോം : 2021 ലെ ഭൗതിക ശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം സുക്കൂറോ മനാബ, ക്ലോസ് ഹാസിൽ മാൻ, ജോർജ്ജോ പരീസി എന്നീ മൂന്നു ശാസ്ത്രജ്ഞര്‍ക്ക്. കാലാവസ്ഥ വ്യതിയാനം മനസ്സിലാക്കു വാനും പ്രവചനം നടത്തുവാനും ആവശ്യമായ നൂതന മാർഗ്ഗ ങ്ങൾ കണ്ടെത്തിയവരാണ് ഇവര്‍.
ഭൗമ കാലാവസ്ഥയെ കുറിച്ചു പഠിക്കുവാനും മനുഷ്യ പ്രവർത്തനങ്ങളെ കാലാവസ്ഥ എങ്ങനെ സ്വാധീനി ക്കുന്നു എന്നും അറിയുവാനുള്ള പഠനങ്ങൾക്ക് അടിത്തറയിട്ട ഗവേഷകരാണ് സുക്കൂറോ മനാബ, ക്ലോസ് ഹാസിൽമാൻ എന്നിവര്‍.
എന്നാല്‍ ക്രമം ഇല്ലാത്ത പദാർത്ഥങ്ങളും ആകസ്മിക പ്രക്രിയ കളും അടങ്ങിയ സങ്കീർണ്ണതകൾ അറിയു വാനുള്ള വിപ്ലവകരമായ മുന്നേറ്റം നടത്തിയ ഗവേഷ കനാണ് ജോർജ്ജോ പരീസി. സങ്കീർണ്ണ പ്രക്രിയ കളുടെ സവിശേഷതയാണ് ആകസ്മികതകളും ക്രമം ഇല്ലായ്മ യും.
ഇങ്ങനെയുള്ള പ്രക്രിയകൾ മനസ്സിലാക്കി എടുക്കുക എന്നതെ ഏറെ പ്രയാസകരമാണ്. ഇവയെ ശാസ്ത്രീയ മായി വിശദീകരിക്കുവാനും, ദീർഘകാല അടിസ്ഥാന ത്തിൽ പ്രവചനം സാദ്ധ്യമാക്കുവാനും ഉള്ള നവീന മാർഗ്ഗ ങ്ങൾ കണ്ടെത്തുക യാണ് ഈ ശാസ്ത്രജ്ഞര്‍ ചെയ്തത്.
സുക്കൂറോ മനാബയുടെ പഠനത്തെ 1970 കളിൽ ക്ലോസ്സ് ഹാസിൽമാൻ പിന്തുടര്‍ന്നു. അന്തരീക്ഷ താപ നില ഉയരുന്നതിന് പിന്നിൽ മനുഷ്യ പ്രവർത്തന ങ്ങള്‍ തന്നെ യാണ് എന്ന് അദ്ദേഹം സമർത്ഥിച്ചു. കാർബൺ വ്യാപനം സംബന്ധിച്ച പുതിയ കാഴ്ചപ്പാട് രൂപപ്പെടാൻ ഹാസിൽ മാന്റെ പഠന ങ്ങൾക്ക് കഴിഞ്ഞു.
ജോർജ്ജോ പരീസി, 1980 കാലത്താണ് തന്റെ പഠനങ്ങൾ നടത്തിയത്. ക്രമരഹിതമായ സങ്കീർണ്ണ വസ്തുക്ക ളിൽ മറഞ്ഞിരിക്കുന്ന പാറ്റേണുകൾ കണ്ടെത്തുകയാണ് അദ്ദേഹം ചെയ്തത്.സങ്കീർണ സംവിധാനങ്ങൾ സംബന്ധിച്ച് പരീസി മുന്നോട്ടു വെച്ച സിദ്ധാന്തം, ഈ പഠന മേഖല യിലെ ഏറ്റവും പ്രാധാന്യമുള്ള വിഷയം ആയി.
ഭൗതികശാസ്ത്രത്തിൽ മാത്രമല്ല, ഗണിതം, ജീവ ശാസ്ത്രം, ന്യൂറോ സയൻസ് തുടങ്ങി വളരെ വ്യത്യസ്ത മായ മേഖലകളിലും ജോര്‍ജ്ജോ പരീസിയുടെ സിദ്ധാന്തം പ്രയോഗിക്കപ്പെടുന്നുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: nobel-prize, പരിസ്ഥിതി, ബഹുമതി, ശാസ്ത്രം