കാബൂൾ : അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് മാത്രമായി ഇന്റർനെറ്റ് കഫെ പ്രവർത്തനം ആരംഭിച്ചു. പുരുഷന്മാരുടെ അസുഖകരമായ നോട്ടത്തിൽ നിന്നും അസഹനീയമായ കമന്റ് അടികളിൽ നിന്നും ഒഴിവായി സ്വസ്ഥമായി ഇന്റർനെറ്റ് ഉപയോഗിക്കുവാനുള്ള സൌകര്യമാണ് ഇതോടെ അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് ലഭ്യമായത് എന്ന് കഫെ നടത്തിപ്പുകാരായ സ്ത്രീകൾ പറയുന്നു. ഇവിടത്തെ ജോലിക്കാർ മുഴുവനും സ്ത്രീകളാണ്. യംഗ് വിമൻ ഫോർ ചേയിഞ്ച് എന്ന സ്ത്രീ സംഘടനയാണ് ഈ കഫെയുടെ നടത്തിപ്പുകാർ.
വേശ്യാവൃത്തിയിൽ ഏർപ്പെടാൻ വിസമ്മതിച്ചതിന്റെ പേരിൽ ഭർത്തൃ മാതാപിതാക്കളാൽ ക്രൂരമായി മർദ്ദിക്കപ്പെട്ട പതിനഞ്ചുകാരിയായ പെൺകുട്ടിയായ സഹർ ഗുൾ ന്റെ പേരാണ് ഇന്റർനെറ്റ് കഫെയ്ക്ക് ഇട്ടിരിക്കുന്നത്. അഫ്ഗാനിസ്ഥാനിൽ ഇങ്ങനെയുള്ള എത്രയോ സഹർ ഗുൾമാർ ഉണ്ട് എന്നും നിത്യേന സ്ത്രീകൾ അക്രമിക്കപ്പെടുന്നു എന്നും കഫെ നടത്തുന്നവർ അറിയിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അഫ്ഗാനിസ്ഥാന്, പീഡനം, മനുഷ്യാവകാശം, സ്ത്രീ വിമോചനം