മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്

April 13th, 2026

american-president-donald-j-trump-ePathram
അമേരിക്കയുടെ നേതൃത്വത്തിൽ ഇറാനിൽ നടത്തുന്ന അതിക്രമങ്ങളെ കുറിച്ച് അഭിപ്രായം പറഞ്ഞ പോപ്പ് ലിയോ മാർപ്പാപ്പയ്ക്ക് എതിരെ ഭീഷണിയുമായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്.

പോപ്പ് എന്ന നിലയിൽ ലിയോ തന്റെ കാര്യങ്ങൾ കൃത്യമായി ചെയ്യണം. കുറ്റ കൃത്യങ്ങൾ തടയുന്ന കാര്യത്തിൽ മാർപാപ്പയുടെ നിലപാട് ദുർബ്ബലം ആണെന്നും വിദേശ നയങ്ങൾ വളരെ മോശം ആണെന്നും ട്രംപ് പരിഹസിച്ചു.

അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനിൽ നടത്തുന്ന മനുഷ്യത്വ രഹിതമായ അതിക്രമങ്ങൾ അവസാനിപ്പിക്കണം എന്ന് ശനിയാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്ക യിൽ നടന്ന പ്രാർത്ഥനാ ശുശ്രൂഷയിലാണ് മാർപ്പാപ്പ ആഹ്വാനം ചെയ്തത്.

പോപ്പിന്റെ ഇപ്പോഴത്തെ നിലപാടുകൾ കത്തോലിക്കാ സഭയെ ദോഷകരമായി ബാധിക്കും. ഇറാന്റെ ആണവ പദ്ധതികൾ പോലുള്ള ഭീഷണികളെ ലിയോ പതിനാലാമൻ മാർപ്പാപ്പ അവഗണിക്കുന്നു എന്ന് ട്രംപ് കുറ്റപ്പെടുത്തി.

വെനസ്വേലയിൽ നിന്നുള്ള മയക്കു മരുന്ന് കടത്തും കുറ്റവാളികളുടെ കടന്നു കയറ്റവും തടയാൻ താൻ ശ്രമിക്കുമ്പോൾ അതിനെ മാർപ്പാപ്പ വിമർശിക്കുന്നത് ശരിയല്ല. നിയമപാലനത്തിൽ വിട്ടു വീഴ്ച ചെയ്യുന്ന നിലപാടാണ് വത്തിക്കാൻ സ്വീകരിക്കുന്നത് എന്നും ട്രംപ് പറഞ്ഞു.

തന്നെ നേരിടാൻ വേണ്ടിയാണ് ഒരു അമേരിക്കനെ പോപ്പ് ആയി സഭ തെരഞ്ഞെടുത്തത്. വൈറ്റ് ഹൗസിൽ താൻ ഇല്ലായിരുന്നു എങ്കിൽ ലിയോ വത്തിക്കാനിൽ ഉണ്ടാവില്ലായിരുന്നു എന്നും ട്രംപ് പരിഹസിച്ചു. അന്താ രാഷ്‌ട്ര രാഷ്ട്രീയത്തിൽ വത്തിക്കാൻ ഇടപെടുന്നത് ഗുണകരമല്ല എന്നും ട്രംപ് പറഞ്ഞു.

- pma

വായിക്കുക: , , , , , , , , , , ,

അഭിപ്രായം എഴുതുക »

ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്

April 6th, 2026

Trump_epathram
അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു വേണ്ടി ഹോർമുസ് കടലിടുക്ക് ഉടൻ തുറന്നു കൊടുത്തില്ല എങ്കിൽ ഇറാൻ വലിയ വില കൊടുക്കേണ്ടി വരും എന്ന ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്.

2026 ഏപ്രിൽ 7 ചൊവ്വാഴ്ച രാത്രി എട്ടു മണിക്കു മുൻപായി സമാധാന കരാറിൽ എത്തിയില്ല എങ്കിൽ ഇറാനെ പൂർണ്ണമായി തകർക്കും എന്നും ട്രംപ് അന്ത്യ ശാസനം നൽകി. അടുത്ത ചൊവ്വാഴ്ചയെ പവർ പ്ലാന്റ് ഡേ, ബ്രിഡ്ജ് ഡേ എന്നിങ്ങനെ വിശേഷിപ്പിച്ചു കൊണ്ട് ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ കുറിച്ചു.

ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ലക്‌ഷ്യം വെച്ചുള്ള ആക്രമണം നടന്നാൽ രാജ്യം പുനർ നിർമ്മിക്കാൻ കുറഞ്ഞത് ഇരുപത് വർഷം എങ്കിലും വേണ്ടി വരും എന്നും ട്രംപ് ഭീഷണിപ്പെടുത്തി.

ആക്രമണങ്ങളിൽ ഇറാനിലെ സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുന്നു എന്നുള്ള മനുഷ്യാവകാശ സംഘടനകളുടെ ആശങ്കകളെ ട്രംപ് തള്ളി. ഭരണ കൂടത്തെ എതിർക്കുന്ന ഇറാൻ ജനത ഇത്തരം നീക്കങ്ങളെ പിന്തുണക്കും എന്നും ട്രംപ് പറഞ്ഞു.

സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നത് യുദ്ധക്കുറ്റമാകും എന്ന് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുമ്പോഴും യാതൊരു വിട്ടു വീഴ്ചക്കും അമേരിക്ക തയ്യാറല്ല എന്നുള്ള കടും പിടുത്തത്തിൽ തന്നെയാണ് ട്രംപ്.

സമാധാന ചർച്ചകളിൽ പുരോഗതി ഉണ്ടെന്ന് മധ്യസ്ഥർ അവകാശപ്പെടുമ്പോഴും ട്രംപ് തന്റെ കർക്കശമായ നിലപാടിൽ ഉറച്ചു നിൽക്കുകയാണ്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്

April 2nd, 2026

american-president-donald-j-trump-ePathram
അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനു മേൽ നടത്തിയ അക്രമണങ്ങൾക്കും സൈനിക നടപടി യിലും പാശ്ചാത്യ സൈനിക സഖ്യമായ നാറ്റോ രാഷ്ട്രങ്ങൾ സഹകരിച്ചില്ല എന്നും സഖ്യ കക്ഷി കളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ല എന്നതിനാലും നാറ്റോ സഖ്യത്തിൽ നിന്നും അമേരിക്ക പിന്മാറുന്ന കാര്യം ഗൗരവമായി ആലോചിക്കുന്നു എന്ന് ഡൊണാൾഡ് ട്രംപ്.

ഇറാനിലെ ലക്ഷ്യങ്ങൾ ഏകദേശം പൂർത്തിയായി എന്നും വരും ആഴ്ചകളിൽ യുദ്ധം അവസാനിക്കും എന്നും ട്രംപ് അവകാശപ്പെട്ടു. ‘ദി ടെലി ഗ്രാഫ്’ എന്ന ബ്രിട്ടീഷ് മാധ്യമത്തിന് നൽകിയ പ്രത്യേക അഭിമുഖ ത്തിലാണ് ട്രംപിന്റെ പ്രസ്താവന. നാറ്റോ ഒരു ‘പേപ്പർ ടൈഗർ’ ആണെന്നും ട്രംപ് പരിഹസിച്ചു.

ഇറാന് എതിരെ നടത്തിയ ആക്രമണങ്ങളിൽ ഇസ്രായേലിനും അമേരിക്കക്കും നേരിട്ട തിരിച്ചടി കളിൽ ട്രംപ് ഏറെ അസ്വസ്ഥനാണ്.

നാറ്റോയുടെ ആർട്ടിക്കിൾ 5 പ്രകാരം ഒരു അംഗ രാജ്യം ആക്രമിക്കപ്പെട്ടാൽ മാത്രമേ സൈനിക സഹായം നൽകേണ്ടതുള്ളൂ എന്ന വാദം ഉയർത്തിയാണ് ബ്രിട്ടൻ അടക്കമുള്ള രാജ്യങ്ങൾ ഇറാൻ യുദ്ധത്തിൽ നിന്ന് വിട്ടു നിന്നത്.

അമേരിക്കയുടെ സൈനിക നീക്കങ്ങൾക്ക് തങ്ങളുടെ താവളങ്ങൾ ഉപയോഗിക്കാൻ ഇറ്റലിയും ഫ്രാൻസും അനുമതി നിഷേധിച്ചു. തങ്ങളുടെ വ്യോമ പാത ഉപയോഗിക്കുന്നതിൽ നിന്നും സ്വിറ്റ്സർലൻഡ് യു. എസ്. യുദ്ധ വിമാനങ്ങളെ വിലക്കി. സ്പെയിൻ പരസ്യമായി യുദ്ധത്തെ വിമർശിച്ചു. ഒരു മാസം പിന്നിട്ട ഇറാൻ യുദ്ധത്തിൽ സഖ്യ കക്ഷികൾ സ്വീകരിച്ച നിലപാടുകൾ അമേരിക്കയെ ഏറെ ചൊടിപ്പിച്ചിട്ടുണ്ട്.

- pma

വായിക്കുക: , , , , , , , ,

അഭിപ്രായം എഴുതുക »

നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ

March 26th, 2026

IRAN-OIL-epathram
ഹോർമുസ് കടലിടുക്കിനു മേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കണം എന്നത് ഉൾപ്പെടെ അഞ്ചു നിബന്ധനകൾ മുന്നോട്ടു വെച്ചു കൊണ്ട് ഇറാൻ സർക്കാർ.

ഇസ്രായേലും അമേരിക്കയും ചേർന്ന് 2026 ഫെബ്രുവരി 28 നു തുടങ്ങി വെച്ച യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടു വെച്ച 15 ഇന പദ്ധതി ഇറാൻ സർക്കാർ തള്ളിക്കളഞ്ഞു കൊണ്ടാണ് ഈ പ്രഖ്യാപനം.

strait-of-hormuz-epathram

ഹോർമുസ് കടലിടുക്കിനുമേൽ ഇറാന്റെ പരമാധികാരം അംഗീകരിക്കുക, ആക്രമണവും കൊല പാതകങ്ങളും അവസാനിപ്പിക്കുക, ഇറാനു നേരേ ഇനി യുദ്ധം ചെയ്യുകയില്ല എന്നതിന് വ്യക്തമായ ഉറപ്പു നൽകുക, യുദ്ധം മൂലം ഇറാനിൽ ഉണ്ടായ നാശങ്ങൾക്ക് നഷ്ട പരിഹാരം നൽകുക, ഇറാനു നേരേയും ഇറാന്റെ പ്രതിരോധ സംഘങ്ങൾക്കു നേരേയുമുള്ള യുദ്ധം അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള ഈ അഞ്ചു നിബന്ധനകൾ യു. എസ്. അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം എന്നും ഇറാന്റെ ഔദ്യോഗിക മാധ്യമമായ ‘പ്രസ് ടി. വി.’ റിപ്പോർട്ടു ചെയ്തു.

ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുവാൻ അമേരിക്ക മുന്നോട്ടു വെച്ച 15 ഇന സമാധാന പദ്ധതി യിൽ മൂപ്പത് ദിവസത്തെ താൽക്കാലിക വെടി നിർത്തലാണ് പ്രധാന ഇനം. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, പ്രാദേശിക ഗ്രൂപ്പുകൾക്കുള്ള ഇറാന്റെ പിന്തുണ അവസാനിപ്പിക്കുക, നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിലെ ആണവ നിലയങ്ങൾ ഇറാൻ തകർക്കുകയും ആണവായുധങ്ങൾ ഇനി വികസിപ്പിക്കില്ല എന്ന് ഉറപ്പു നൽകുകയും സമ്പുഷ്ടീകരിച്ച യുറേനിയം ഇറാൻ കൈ മാറുകയും വേണം. മിസൈലുകളുടെ എണ്ണത്തിലും ദൂര പരിധിയിലും നിയന്ത്രണം ഏർപ്പെടുത്തുക തുടങ്ങിയവയാണ് മറ്റ് പ്രധാന വ്യവസ്ഥകൾ.

ഈ നിബന്ധനകൾ അംഗീകരിച്ചാൽ ഇറാന് നേരെ യുള്ള ഉപരോധങ്ങൾ നീക്കം ചെയ്യും എന്നാണു അമേരിക്ക ആവശ്യപ്പെട്ടത്.

 

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു

March 18th, 2026

joe-kent-u-s-national-counter-terrorism-center-director-resigns-ePathram

ഇസ്രായേലിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അമേരിക്ക യുദ്ധം ചെയ്യുന്നത് എന്ന് ഇറാനെതിരെ ആക്രമണം തുടരുന്നതിനിടെ യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രമ്പിനെയും യുദ്ധത്തെയും തള്ളി പ്പറഞ്ഞു കൊണ്ട് യു. എസ്. ദേശീയ ഭീകര പ്രതിരോധ വകുപ്പ് (എന്‍. സി. ടി. സി.) മേധാവി ജോ കെന്റ് രാജി വെച്ചു.

അനാവശ്യമായ ആക്രമണമാണ് അമേരിക്ക നടത്തുന്നത് എന്നും എക്‌സ് പ്ലാറ്റ്‌ ഫോമിലൂടെ നടത്തിയ രാജി പ്രഖ്യാപന ത്തില്‍ ജോ കെന്റ് തുറന്നടിച്ചു. പശ്ചിമേഷ്യന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം യു. എസ്. ഭരണത്തില്‍ നിന്ന് രാജി സമര്‍പ്പിക്കുന്ന ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ ഒരാളാണ് ജോ കെന്റ്.

ഇറാന്‍ ഒരിക്കലും അമേരിക്കക്കു ഒരു ഭീഷണിയും ഉയര്‍ത്തിയിട്ടില്ല. ഇസ്രായേലിന്റെയും അമേരിക്കന്‍ ലോബി യുടേയും ശക്തമായ സമ്മർദ്ദം കൊണ്ടാണ് ഈ യുദ്ധം ആരംഭിച്ചത്.

അതു കൊണ്ട് തന്നെ ഇറാനെതിരെ നടക്കുന്ന യുദ്ധത്തെ മനസ്സാക്ഷി കുത്തില്ലാതെ പിന്തുണക്കാന്‍ സാധിക്കില്ല. ‘അമേരിക്കയെ ദൈവം രക്ഷിക്കട്ടെ’  : കെന്റ് എക്സിൽ കുറിച്ചു.

- pma

വായിക്കുക: , , , , , , , , , , , ,

അഭിപ്രായം എഴുതുക »

അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ

March 18th, 2026

iran-confirms-death-of-national-security-chief-ali-larijani-ePathram
ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ മേധാവി അലി ലാരി ജാനി (67) വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ചതായി ഇറാൻ മാധ്യമങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ കൊലപാതകത്തെ തുടർന്ന് രാജ്യ ത്തിന്‍റെ സുരക്ഷയുടെ നേതൃത്വം ഏറ്റെടുത്തത് ലാരി ജാനി ആയിരുന്നു.

ആയത്തുല്ല അലി ഖമേനിക്കു ശേഷം യുദ്ധത്തിൽ കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഇറാനിയൻ നേതാവും ഇറാന്റെ സൈനിക നേതൃത്വത്തിലെ ഏറ്റവും നിർണ്ണായക വ്യക്തിയും ആയിരുന്നു അലി ലാരി ജാനി.

‘ഇറാന്‍റെ ഉന്നമനത്തിനും ഇസ്‌ലാമിക വിപ്ലവത്തിനും വേണ്ടി ജീവിത കാലം മുഴുവൻ ശ്രമിച്ച ശേഷം അദ്ദേഹം ഒടുവിൽ തന്‍റെ ആഗ്രഹം നിറവേറ്റി. അഭിമാനത്തോടെ രക്ത സാക്ഷിത്വം വരിച്ചു’ എന്നാണ് സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടത്തിയത്.

അലി ലാരിജാനിക്കൊപ്പം അദ്ദേഹത്തിന്റെ മകനും അംഗ രക്ഷകരും ഇറാൻ ബസിജ് കമാണ്ടർ ഗുലാം റിസ സുലൈ മാനിയും കൊല്ലപ്പെട്ടു എന്നും കൗൺസിൽ അറിയിച്ചു. Image Credit : FB  Reuters 

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഷെയ്ഖ് ഹസീനയെ കൈമാറില്ല

November 20th, 2025

sheikh-hasina-epathram

വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഇന്ത്യ ബംഗ്ലാദേശിന് കൈമാറില്ല എന്ന് വ്യക്തമാക്കി.. ഹസീനയുഠെ വധശിക്ഷ രാഷ്ട്രീയ പ്രേരിതമാണ് എന്നതാണ് ഇന്ത്യയുടെ നിലപാട്. രാഷ്ട്രീയ കുറ്റം ആരോപിക്കപ്പെട്ടവരെ കൈമാറേണ്ടതില്ല എന്ന് കുറ്റവാളികളെ കൈമാറുന്നത് സംബന്ധിച്ച് ബംഗ്ലാദേശുമായി നിലവിലുള്ള ഉഭയകക്ഷി കരാറിൽ വ്യവസ്ഥയുണ്ട് എന്ന് ഇന്ത്യൻ നയതന്ത്ര വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

കൊലപാതകം, വധ ശ്രമം, പീഡനം, മനുഷ്യത്വം ഇല്ലാത്ത മറ്റ് പ്രവർത്തികൾ എന്നിങ്ങനെയുള്ള കുറ്റങ്ങൾ ചുമത്തിയ ഹസീനയ്ക്ക് എതിരെ മനുഷ്യ രാശിക്കെതിരെയുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കണ്ടെത്തിയ അന്താരാഷ്ട കുറ്റകൃത്യ ട്രൈബ്യൂണൽ തിങ്കളാഴ്ചയാണ് വധശിക്ഷ വിധിച്ചത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി

December 17th, 2024

children-under-sixteen-years-not-allowed-to-visit-social-media-in-australia-ePathram
പതിനാറ് വയസ്സിനു താഴെയുള്ള കുട്ടികൾ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കി ഓസ്ട്രേലിയ. ടിക് ടോക്, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇന്‍സ്റ്റഗ്രാം എന്നിവയടക്കമുള്ള സാമൂഹിക മാധ്യമ ങ്ങള്‍ ഉപയോഗിക്കുന്നതിനാണ് വിലക്ക്. നിയമം ലംഘിച്ചാല്‍ അഞ്ചു കോടി ഓസ്ട്രേലിയന്‍ ഡോളര്‍ പിഴ ഈടാക്കും.

കുട്ടികളെ സാമൂഹിക മാധ്യമങ്ങള്‍ ദോഷകരമായി ബാധിക്കുന്നു എന്ന് കണ്ടെത്തിയാണ് നടപടി. ഇതിനായി നിയമം കൊണ്ട് വന്നത് രണ്ടാഴ്ച മുൻപ് ആയിരുന്നു.

ഭീഷണി, സമ്മര്‍ദം, ഉത്കണ്ഠ, തട്ടിപ്പ് തുടങ്ങിയവക്ക് കുട്ടികൾ ഇരകൾ ആവുന്നു എന്ന് കണ്ടെത്തിയിരുന്നു അത് കൊണ്ടാണ് വിലക്ക് ഏര്‍പ്പെടുത്തിയത് എന്നും സർക്കാർ വിശദീകരണം നൽകി.

സാമൂഹിക മാധ്യമങ്ങളില്‍ പ്രായ നിയന്ത്രണം കൊണ്ടു വരുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നാളുകളായി ഓസ്ട്രേലിയയില്‍ നടന്നിരുന്നു.

ഏറെക്കാലം നീണ്ട തീവ്രമായ പൊതു ചര്‍ച്ചകള്‍ക്കും പാര്‍ലമെന്ററി പ്രക്രിയകള്‍ക്കും ശേഷമാണ് ബില്‍ അവതരിപ്പിക്കുകയും പാസ്സാക്കു കയും ചെയ്തത്. 19 ന് എതിരെ 34 വോട്ടിനാണ് ഓസ്ട്രേലിയൻ സെനറ്റില്‍ ബില്‍ പാസ്സാക്കിയത്.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി

December 23rd, 2022

charles-shobhraj-epathram

കാഠ്മണ്ഡു: കുപ്രസിദ്ധ കൊലയാളി ചാള്‍സ് ശോഭരാജിനെ നേപ്പാള്‍ കോടതി വിട്ടയച്ചു. ഇന്ന് ഉച്ചയോടെയാണ്‌ ഫ്രഞ്ച് പൗരനായ ശോഭരാജിനെ പോലീസ് അടമ്പടിയോടെ ഇമിഗ്രേഷന്‍ വകുപ്പിലേക്ക് കൊണ്ടു പോയത്. അടുത്ത ആഴ്ച്ച ഫ്രാന്‍സിലേക്ക് മടങ്ങും എന്ന് ശോഭരാജിന്റെ അഭിഭാഷകന്‍ അറിയിച്ചിട്ടുണ്ട്.

എഴുപതുകളില്‍ കോളിളക്കം സൃഷ്ടിച്ച ഒട്ടേറെ കൊലപാതകങ്ങളാണ്‌ ചാള്‍സ് ശോഭരാജിന്റെ മേല്‍ ആരോപിക്കപ്പെട്ടിട്ടുള്ളത്. “ബിക്കിനി കില്ലര്‍”, “ദി സര്‍പ്പെന്റ്” എന്നിങ്ങനെയുള്ള വിശേഷണങ്ങളും ശോഭരാജിനെ മാദ്ധ്യമങ്ങളില്‍ ശ്രദ്ധേയനാക്കി. നെറ്റ്ഫ്ലിക്സ് സീരീസ് “ദി സെര്‍പ്പന്റ്” ശോഭരാജിന്റെ കുറ്റകൃത്യങ്ങളെ ആസ്പദമാക്കി നിര്‍മ്മിച്ചതാണ്‌.

അമേരിക്കക്കാരിയായ ഒരു വിനോദസഞ്ചാരിയേയും അവരുടെ കാനഡക്കാരന്‍ സുഹൃത്തിനേയും വധിച്ച കേസില്‍ 20 വര്‍ഷം തടവ് ശിക്ഷക്ക് വിധേയനായി കഴിഞ്ഞ 19 വര്‍ഷങ്ങളായി കാഠ്മണ്ഡുവിലെ തടവറയില്‍ കഴിഞ്ഞു വരികയായിരുന്നു 78 കാരനായ ശോഭരാജ്.

ദില്ലിയില്‍ വെച്ച് ഫ്രെഞ്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസില്‍ എല്ലാവര്‍ക്കും വിഷ ഗുളികകള്‍ നല്‍കിയ കുറ്റത്തിന്‌ ശോഭരാജ് ഇന്തയില്‍ വെച്ച് പിടിയിലായി.

തിഹാര്‍ ജയിലില്‍ അടക്കപ്പെട്ട ചാള്‍സ് പക്ഷെ ഒരു സുഖവാസ കേന്ദ്രത്തിലെന്ന പോലെ സകല വിധ സുഖ സൗകര്യങ്ങളോടും ആയിരുന്നു അവിടെ കഴിഞ്ഞത്. അറസ്റ്റിലാകും മുന്‍പ് സ്വന്തം ശരീരത്തില്‍ തന്നെ ഒളിപ്പിച്ചു വെച്ച അമൂല്യമായ രത്നങ്ങള്‍ കൊടുത്ത് ജയില്‍ അധികൃതരെ ഇയാള്‍ വശത്താക്കുകയായിരുന്നു. ഒരിക്കല്‍ ജയില്‍ അധികൃതര്‍ക്ക് വിരുന്നു നല്‍കി ഭക്ഷണത്തില്‍ മയക്ക് മരുന്ന് കലര്‍ത്തി ഇയാള്‍ ജയിലില്‍ നിന്നും സ്വതന്ത്രനായി നടന്ന് പോയതായും പറയപ്പെടുന്നു. പിന്നീട് ഗോവയില്‍ വെച്ച് ഇയാള്‍ വീണ്ടും പോലീസിന്റെ പിടിയിലായി. തെളിവുകള്‍ ദുര്‍ബലമായതിനെ തുടര്‍ന്ന് 1997ല്‍ സര്‍ക്കാരിന് ഇയാളെ മോചിപ്പിക്കേണ്ടി വന്നു.

തുടര്‍ന്ന് ഫ്രാന്‍സില്‍ സ്ഥിര താമസം ആക്കിയ ശോഭരാജ് 2003ല്‍ നേപ്പാളില്‍ എത്തുകയും അവിടെ വെച്ച് നേപ്പാള്‍ പോലീസിന്റെ പിടിയില്‍ ആവുകയുമായിരുന്നു.1975ല്‍ നടത്തിയ ഇരട്ട കൊലപാതകത്തിന്‌ നേപ്പാള്‍ പോലീസിന്റെ നോട്ടപ്പുള്ളിയായ ശോഭരാജിന്റെ അമിതമായ ആത്മവിശ്വാസമാണ്‌ ഇയാളെ വെട്ടിലാക്കിയത്.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

മുംബൈ ഭീകരാക്രമണം : ഹാഫിസ് സഈദിന് 32 വര്‍ഷം തടവ്

April 9th, 2022

hafiz-saeed-epathram
കറാച്ചി : മുംബൈ ഭീകരാക്രമണക്കേസിൽ പ്രതി ഹാഫിസ് സഈദിന് 32 വർഷം കൂടി തടവു ശിക്ഷ. ഭീകര സംഘടന കൾക്ക് സാമ്പത്തിക സഹായം നൽകിയ കേസുകളിലാണ് പാക്കിസ്ഥാന്‍ ഭീകര വിരുദ്ധ കോടതി യുടെ വിധി. ഇയാളുടെ സ്വത്തുക്കള്‍ എല്ലാം കണ്ടു കെട്ടാനും കോടതി ഉത്തരവിട്ടു.

ഭീകര പ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയ കേസിൽ 2020 ലും ഹാഫിസിനെ 15 വർഷം തടവിന് ശിക്ഷിച്ചിരുന്നു. മുംബൈ ഭീകര ആക്രമണ ത്തിന്‍റെ മുഖ്യ ആസൂത്രകനും ജമാഅത്തു ദ്ദഅവ സ്ഥാപകനുമാണ് ഹാഫിസ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 1912310»|

« Previous « ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
Next Page » ക്രിപ്‌റ്റോ കറന്‍സി : തീവ്രവാദത്തിനും കള്ളപ്പണ ഇടപാടുകള്‍ക്കും ഉപയോഗിക്കാന്‍ സാദ്ധ്യത »



  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ
  • അയൽ രാജ്യങ്ങളെ ആക്രമിക്കില്ല
  • ഹോർമുസ് കടലിടുക്ക് അടച്ചു : ലോകത്ത് എണ്ണ വില കുതിച്ചുയരുന്നു
  • ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടു
  • ജിമ്മി ലായിക്ക് 20 വർഷം തടവ്
  • സുനിത വില്യംസ് നാസയിൽ നിന്നും വിരമിച്ചു
  • മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു
  • 75 രാജ്യക്കാർക്ക് വിസാ വിലക്ക്
  • ഷെയ്ഖ് ഹസീനയെ കൈമാറില്ല
  • മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine