ലണ്ടന്‍ : തനിക്കോ വിക്കിലീക്ക്സ് വെബ് സൈറ്റിനോ എന്തെങ്കിലും പറ്റിയാല്‍ തങ്ങളുടെ കൈവശമുള്ള അമേരിക്കന്‍ നയതന്ത്ര രേഖകളിലെ ഏറ്റവും സുപ്രധാനമായ ഭാഗങ്ങള്‍ സ്വയമേവ പുറത്തു വരുമെന്ന ജൂലിയന്‍ അസ്സാന്ജെയുടെ ഭീഷണി ഇനി പ്രാവര്‍ത്തികമാവുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. സുപ്രധാന രഹസ്യങ്ങള്‍ അടങ്ങിയ 1.4 ഗിഗാബൈറ്റ് വലിപ്പമുള്ള ഈ ഫയല്‍ ജൂലൈ മാസത്തിലാണ് വിക്കിലീക്ക്സ് വെബ്സൈറ്റില്‍ അപ് ലോഡ് ചെയ്യപ്പെട്ടത്. ഇതിനോടകം തന്നെ ഇത് പതിനായിരക്കണക്കിന് പേര്‍ സൈറ്റില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തു കഴിഞ്ഞു. എന്നാല്‍ ഇത് 256 അക്ഷരങ്ങളുള്ള ഒരു ശക്തമായ കോഡ് ഉപയോഗിച്ച് എന്ക്രിപ്റ്റ് ചെയ്തതിനാല്‍ ഇതിലെ ഉള്ളടക്കം ഇത് വരെ ആര്‍ക്കും വായിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഗ്വാണ്ടനാമോ ബേ തടവറയെ സംബന്ധിക്കുന്ന വിവരങ്ങളാണ് ഈ ഫയലില്‍ ഉള്ളത് എന്നാണ് കരുതപ്പെടുന്നത്.
ഇത് വായിക്കണമെങ്കില്‍ ഇതിന്റെ രഹസ്യ കോഡ് വിക്കിലീക്ക്സ് പുറത്തിറക്കണം. ഈ കോഡാണ് തങ്ങള്‍ക്കോ തങ്ങളുടെ സൈറ്റിനോ സൈറ്റുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലുമോ എന്തെങ്കിലും അപായം പിണയുന്ന പക്ഷം പുറത്തിറക്കും എന്ന ഭീഷണി ഉള്ളത്. വിക്കിലീക്ക്സ് മുഖ്യ പത്രാധിപരായ ജൂലിയന്‍ അസ്സാന്ജെയെ കള്ളക്കേസില്‍ കുടുക്കി പോലീസ് പിടിച്ച സാഹചര്യത്തില്‍ ഇനി ഈ രഹസ്യ കോഡ് പുറത്തിറങ്ങുവാന്‍ ഉള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല. ഇതിനെ ഇലക്ട്രോണിക് യുഗത്തിലെ ശക്തമായ ഒരു “താപ ആണവ ഉപകരണം” എന്നാണ് അസ്സാന്ജെയുടെ അഭിഭാഷകന്‍ വിളിക്കുന്നത്. ഈ ഫയല്‍ വിക്കിലീക്ക്സിനുള്ള “ഇന്‍ഷൂറന്‍സ്” ആണെന്നും പറയപ്പെടുന്നു.
ശക്തമായ ഈ എന്‍ക്രിപ്ഷന്‍ തകര്‍ക്കാന്‍ നിലവിലെ കമ്പ്യൂട്ടറുകള്‍ക്ക് സാദ്ധ്യമാവില്ല എന്നാണ് പൊതുവേ കരുതപ്പെടുന്നത്. ഇത് തകര്‍ക്കാന്‍ ആവശ്യമായ സാങ്കേതിക പരിജ്ഞാനവും സാങ്കേതിക വിദ്യയും ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അത് അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജന്‍സിക്ക് മാത്രമാവും. ഇവരാണെങ്കില്‍ നിരന്തരമായി ഇതിനുള്ള പരിശ്രമത്തിലുമാണ്. എന്നാല്‍ ഇത് വരെയും ഈ പരിശ്രമം വിജയിട്ടില്ല.
–
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്റര്‍നെറ്റ്, പ്രതിഷേധം, മനുഷ്യാവകാശം