ന്യൂയോര്‍ക്ക് : കർണ്ണാ ടകയിലെ മുതിര്‍ന്ന പത്ര പ്രവര്‍ ത്തകയും എഴുത്തു കാരിയും ഫാസിസ്റ്റ് വിമര്‍ശ കയു മായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ച സംഭവ ത്തില്‍ ഇന്ത്യന്‍ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രതി ഷേധം രേഖ പ്പെടുത്തി.
ഗൗരി ലങ്കേഷ് വെടി യേറ്റു മരിച്ച സംഭവം മാധ്യമ ലോക ത്തെ ഞെട്ടിച്ചു. ഡോ. എം. എം. കല്‍ബൂര്‍ഗി യുടേ തിന് സമാന മായ അന്ത്യമാണ് ഗൌരി ലങ്കേഷിന്റെത്.
കല്‍ബൂര്‍ഗി കൊല്ല പ്പെട്ടിട്ട് രണ്ടു വര്‍ഷം പിന്നിട്ടിട്ടും കൊലയാളി കളെ ഇതു വരെ പിടി കൂടി യിട്ടില്ല. ഇതിനെ തിരെ ഗൗരി ലങ്കേഷ് അടക്ക മുള്ള എഴുത്തു കാരും ചിന്ത കരും കഴിഞ്ഞ ദിവസം കർണ്ണാ ടക യില്‍ പ്രതി ഷേധ പ്രകടന ങ്ങള്‍ സംഘടി പ്പിച്ചിരുന്നു.
ജനാധി പത്യ ത്തിനും മാധ്യമ സ്വാതന്ത്ര്യത്തിനും നേരേ യുള്ള ഫാസിസ്റ്റു ശക്തി കളുടെ കടന്നു കയറ്റ ത്തിനെരേ മോഡി ഗവണ്‍ മെന്റ് ശക്ത മായ നട പടി കള്‍ സ്വീക രിക്ക ണം എന്നും കൊലയാളി കളെ ഉടന്‍ അറസ്റ്റു ചെയ്യണം എന്നും ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക പ്രസിഡണ്ട് ശിവന്‍ മുഹമ്മ, സെക്രട്ടറി ഡോ. ജോര്‍ജ്ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാടാപുറം, മധു കൊട്ടാര ക്കര എന്നിവർ പ്രസ്താവന യില്‍ ആവശ്യ പ്പെട്ടു.
- മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു
- ഇന്ത്യാ പ്രസ്സ് ക്ലബ്ബിന്റെ മാധ്യമശ്രീ അവാര്‍ഡ് വീണാ ജോര്‍ജ്ജിന്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്ത്യ, കുറ്റകൃത്യം, തീവ്രവാദം, പ്രതിഷേധം, പ്രവാസി, മനുഷ്യാവകാശം, മാദ്ധ്യമങ്ങള്‍, വിവാദം, സ്ത്രീ