ഷിക്കാഗോ : അമേരിക്ക യിലെ മാധ്യമ പ്രവര്‍ ത്തക രുടെ ഐക്യ വേദി യായ ഇന്ത്യാ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക യുടെ ‘മാധ്യമശ്രീ’ അവാര്‍ഡിന് പ്രമുഖ മാധ്യമ പ്രവര്‍ ത്ത കയും ആറന്മുള എം. എല്‍. എ. യു മായ വീണാ ജോര്‍ജ്ജ് അര്‍ഹയായി.
ഇന്ത്യാ പ്രസ്സ് ക്ലബ് നാഷണല്‍ കമ്മിറ്റിയും ഹ്യൂസ്റ്റണ്‍ ചാപ്റ്ററും സംയുക്ത മായി 2016 നവംബര്‍ 19 ശനി യാഴ്ച ഹ്യൂസ്റ്റണില്‍ സംഘടി പ്പിക്കുന്ന ചടങ്ങി ല്‍ വെച്ച് പുരസ്കാരം സമ്മാ നിക്കും. ഒരു ലക്ഷം രൂപ, ശില്പം, അമേരി ക്കന്‍ പര്യടനം എന്നിവ അടങ്ങിയ താണ് മാധ്യമശ്രീ അവാര്‍ഡ്.
മുന്‍ ചീഫ് സെക്രട്ടറിയും എഴുത്തു കാരനു മായ ഡോ. ബാബു പോള്‍ ചെയര്‍ മാനും കൈരളി ടി. വി. എം. ഡി. യും മുഖ്യ മന്ത്രി യുടെ മാധ്യമ ഉപ ദേഷ്ടാവു മായ ജോണ്‍ ബ്രിട്ടാസ്, ദേശാഭി മാനി പൊളിറ്റി ക്കല്‍ കറസ്‌പോ ണ്ടന്റ് എന്‍. ആര്‍. എസ്. ബാബു, അമേരിക്ക യിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്ത കനായ ജോര്‍ജ്ജ് ജോസഫ് എന്നി വര്‍ ഉള്‍പ്പെടുന്ന കമ്മറ്റി യാണ് വീണാ ജോര്‍ജ്ജി നെ തെരഞ്ഞെടുത്തത്.
മാധ്യമ രംഗത്ത് സജീവ മായി ട്ടുള്ള ഇന്ത്യൻ പത്ര പ്രവർ ത്തക രുടെ അമേരിക്ക യിലെ ഏക സംഘടന യായ ഇന്ത്യാ പ്രസ്സ് ക്ലബ്ബ് 2010 മുതലാണ് അവാര്‍ഡ് ഏര്‍പ്പെടു ത്തുന്നത്.
എന്‍. പി. രാജേന്ദ്രന്‍ (മാതൃ ഭൂമി), ഡി. വിജയ് മോഹന്‍ (മനോരമ), ജോണി ലൂക്കോസ് (മനോരമ ടി. വി.), എം. ജി. രാധാ കൃഷ്ണന്‍ (ഏഷ്യാനെറ്റ് ന്യൂസ്), ടി. എന്‍. ഗോപ കുമാര്‍ (ഏഷ്യാ നെറ്റ് ടി. വി.) തുടങ്ങി യവര്‍ക്ക് മാധ്യമ ശ്രീ അവാര്‍ഡും ജോണ്‍ ബ്രിട്ടാസിനു മാധ്യമ രത്‌ന അവാര്‍ഡും നല്‍കി.
നവംബര്‍ 19 ന് നടക്കുന്ന മാധ്യമശ്രീ പുരസ്കാര ദാന ചടങ്ങ് വിജയി പ്പിക്കു വാന്‍ പ്രസിഡന്റ് ശിവന്‍ മുഹമ്മ, ജനറല്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് കാക്കനാട്ട്, ട്രഷറര്‍ ജോസ് കാട പുറം, വൈസ് പ്രസിഡന്റ് രാജു പള്ളത്ത്, ഉപദേശക സമിതി ചെയര്‍ മാന്‍ ടാജ് മാത്യു, ജോയിന്റ് സെക്രട്ടറി പി. പി. ചെറിയാന്‍, ജോയിന്റ് ട്രഷറര്‍ സുനില്‍ തൈ മറ്റം, മധു കൊട്ടാരക്കര, ജിമോന്‍ ജോര്‍ജ്ജ്, ജെയിംസ് വര്‍ഗ്ഗീസ്, പ്രസ്സ് ക്ലബ് ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റ് അനില്‍ ആറന്മുള തുടങ്ങി യവര്‍ ഉള്‍പ്പെടുന്ന കമ്മറ്റി രൂപീകരിച്ചു പ്രവര്‍ ത്തനം ആരംഭിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, പ്രവാസി, ബഹുമതി, മാദ്ധ്യമങ്ങള്‍, സ്ത്രീ