മൂന്നാര്‍ : ഏറെ വാര്‍ത്താ പ്രാധാന്യം ലഭിച്ച ഒരു വധക്കേസിലെ ഇരയായ അമേരിക്കന്‍ പെണ്‍കുട്ടി ഈവ് കാര്‍സന്‍ ന്റെ ചിത്രം മൂന്നാറില്‍ ഒരു പരസ്യത്തില്‍ ഉപയോഗിച്ചതായി കണ്ടെത്തി. വിദേശ സര്‍വകലാശാലകളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനവും ജോലിയും വാങ്ങി കൊടുക്കുന്ന ഒരു ഏജന്‍സിയുടെ പരസ്യ പലകയിലാണ് വധിക്കപ്പെട്ട ഈ പെണ്‍കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചിരിക്കുന്നത്.
ന്യൂസ് ആന്‍ഡ് ഒബ്സര്‍വര്‍ എന്ന പത്രത്തിന്റെ റിപ്പോര്‍ട്ടര്‍ മൂന്നാര്‍ സന്ദര്‍ശിച്ചപ്പോഴാണ് ഈ പരസ്യ ചിത്രം അദ്ദേഹത്തിന്റെ കണ്ണില്‍ പെട്ടത്.
2008 മാര്‍ച്ചില്‍ വെടിയേറ്റ് മരിച്ച നോര്‍ത്ത് കരോലിന സര്‍വകലാശാല വിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തിന്റെ വാര്‍ത്തയും തുടര്‍ന്ന് കൊലപാതക കുറ്റത്തിന് പിടിയിലായ രണ്ടു യുവാക്കളുടെ വിചാരണയും ലോകമെമ്പാടും ഏറെ മാദ്ധ്യമ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
പരസ്യ കമ്പനി പറ്റിച്ച പണിയാണ് ഇതെന്നും ഇതില്‍ തങ്ങള്‍ നിരുപാധികം മാപ്പ് അപേക്ഷിക്കുന്നു എന്നും ഇത് സംബന്ധിച്ച് പരസ്യം നല്‍കിയ സ്ഥാപനം അറിയിച്ചിട്ടുണ്ട്. വിക്കിപീഡിയയില്‍ ലഭ്യമായ ഈ ചിത്രത്തിന്റെ പകര്‍പ്പവകാശം നോര്‍ത്ത് കരോലിന സര്‍വകലാശാലയ്ക്കാണ്.
കേരളത്തിലെ പല പരസ്യങ്ങള്‍ക്കും സിനിമാ താരങ്ങള്‍ അടക്കം പല പ്രശസ്തരുടെയും ചിത്രങ്ങള്‍ അനുമതി ഇല്ലാതെ ഉപയോഗിക്കുന്നത് സാധാരണമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്ത്യ, കുറ്റകൃത്യം, മാദ്ധ്യമങ്ങള്‍, വിദ്യാഭ്യാസം, വിവാദം