ലണ്ടൻ : ഫോൺ ചോർത്തി വാർത്ത ശേഖരിച്ചതിന്റെ പേരിൽ അപമാനിതനായി പത്ര സ്ഥാപനം തന്നെ അടച്ചു പൂട്ടേണ്ടി വന്ന മാദ്ധ്യമ രാജാവ് റൂപേർട്ട് മർഡോക്ക് വീണ്ടും മറ്റൊരു വിവാദത്തിന്റെ നടുവിലാണ്. അധാർമ്മികമായ വാർത്താ ശേഖരണ രീതികൾ സ്വീകരിച്ചതിന്റെ പേരിൽ ലണ്ടനിൽ അന്വേഷണം നേരിടുന്ന മർഡോക്കിന്റെ ബിസ്കൈബി എന്ന മാദ്ധ്യമ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്കൈ ന്യൂസ് ആണ് ഇപ്പോൾ ഈമെയിൽ ചോർത്തിയതിന്റെ പേരിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുന്നത്. തങ്ങൾ വാർത്ത ശേഖരിക്കുന്നതിന്റെ ഭാഗമായി ഈമെയിൽ ചോർത്തിയതായി സ്കൈ ന്യൂസ് കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. റൂപേർട്ട് മർഡോക്കിന്റെ ഇളയ പുത്രനായ ജെയിംസ് മർഡോക്ക് കഴിഞ്ഞ ആഴ്ച സ്കൈ ന്യൂസ് ചെയർമാൻ സ്ഥാനം രാജി വെയ്ക്കുകയുണ്ടായി.
എന്നാൽ ഈമെയിൽ ചോർത്തുന്നത് ഉത്തരവാദപരമായ മാദ്ധ്യമ പ്രവർത്തനമാണ് എന്ന് സ്കൈ ന്യൂസ് പ്രസ്താവനയിൽ അറിയിച്ചു. തങ്ങൾ ഇത് ചെയ്തത് ന്യായീകരിക്കത്തക്കതാണ് എന്നും പൊതു ജന താല്പര്യം മുൻനിർത്തിയാണ് എന്നും പ്രസ്താവനയിൽ പറയുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, മാദ്ധ്യമങ്ങള്‍, വിവാദം