1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി

January 19th, 2024

blackhole-epathram

കാംബ്രിഡ്ജ്: നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയുടെയും ചന്ദ്ര എക്സ് റേ നിരീക്ഷണകേന്ദ്രത്തിൻ്റേയും സഹായത്തോടെ ഇന്നേവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും പഴക്കമേറിയ തമോദ്വാരം (ബ്ളാക്ക് ഹോൾ) കാംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ കണ്ടെത്തി. 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരമാണ് കണ്ടെത്തിയത്.

പ്രപഞ്ചോൽപ്പത്തിക്ക് നിദാനമായ ബിഗ് ബാങ്ങിന് ശേഷം നാൽപ്പത് കോടി വർഷങ്ങൾ കഴിഞ്ഞാണ് ഈ തമോദ്വാരം രൂപപ്പെട്ടത് എന്നാണ് നിഗമനം.

നേച്ചർ ജേർണലിൽ ശാസ്ത്രജ്ഞർ പ്രസിദ്ധീകരിച്ച കണ്ടെത്തലിൽ ഈ തമോദ്വാരത്തിന് സൂര്യനേക്കാൾ ദശലക്ഷം മടങ്ങ് ഭാരമുണ്ട് എന്ന് വെളിപ്പെടുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യയുടേത് ഭീകരമായ പരീക്ഷണം; മിഷന്‍ ശക്തി സ്പേസ് സെന്‍ററിന് ഭീഷണി: ഇന്ത്യക്കെതിരെ നാസ

April 2nd, 2019

mission-sakthi_epathram

വാഷിങ്ടണ്‍: ഇന്ത്യയുടെ ചരിത്ര പ്രധാനമായ മിഷന്‍ ശക്തി പരീക്ഷണത്തിനെതിരെ നാസ. ബഹിരാകാശത്ത് കടുത്ത പ്രതിസന്ധിയുണ്ടാക്കുന്ന നടപടിയാണ് ഇന്ത്യയുടേതെന്ന് നാസ പ്രതികരിച്ചു. ഭീകരമായ പരീക്ഷണമാണ് ഇന്ത്യ നടത്തിയതെന്നായിരുന്നു നാസയുടെ വിശേഷണം. ഇന്ത്യ ഒരു സാറ്റ്‍ലൈറ്റ് തകര്‍ത്തതോടെ അതിന്‍റെ 400 അവശിഷ്ടങ്ങള്‍ അവിടെ നിലനില്‍ക്കുകയാണ്. അത് ഇന്‍റര്‍നാഷണല്‍ സ്പേസ് സ്റ്റേഷനടക്കം ഭീഷണിയാണ്.

നാസ മേധാവി ജിം ബ്രൈഡ്സ്റ്റൈന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു… സാറ്റലൈറ്റ് തകർത്തുള്ള ഇത്തരം പരീക്ഷണങ്ങൾ ലോ ഓർബിറ്റിൽ ദീർഘകാല അനന്തരഫലങ്ങളുണ്ടാക്കും. അമേരിക്കന്‍ ഗവേഷകര്‍ ഇന്ത്യ തകർത്ത സാറ്റ്‍ലൈറ്റിന്റെ ഭാഗങ്ങളെ നിരീക്ഷിച്ചു വരികയാണ്. മൈക്രോസാറ്റ് ആർ പൊട്ടിത്തെറിച്ച് 400 ഭാഗങ്ങളായെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

- അവ്നി

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഇനി ലേസർ ഡാറ്റ

June 7th, 2014

nasa-opals-epathram

കാലിഫോണിയ: പരമ്പരാഗത റേഡിയോ തരംഗങ്ങളോട് വിട ചൊല്ലിക്കൊണ്ട് നാസ ലേസർ രശ്മികൾ ഉപയോഗിച്ചുള്ള വാർത്താ വിനിമയ സാങ്കേതിക വിദ്യ വിജയകരമായി പരീക്ഷിച്ചു. ബഹിരാകാശത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ നിന്നും ഭൂമിയിലേക്ക് ഒരു വീഡിയോ ചിത്രം അയച്ചു കൊണ്ടാണ് വിപ്ലവകരമായ ഈ നേട്ടം നാസ കൈവരിച്ചത്. “ഹലോ വേൾഡ്” എന്ന ആ വീഡിയോയാണ് താഴെ.

സാധാരണ ഗതിയിൽ 10 മിനിട്ടോളം വേണ്ടി വരും ഈ വീഡിയോ ഭൂമിയിൽ എത്താൻ. എന്നാൽ ലേസർ വഴി ഇത് കേവലം മൂന്നര സെക്കൻഡ് സമയം മാത്രമേ എടുത്തിട്ടുള്ളൂ എന്ന് അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വ്യാപ്തി മനസ്സിലാവുക.

ഓപ്റ്റിക്കൽ പേലോഡ് ഫോർ ലേസർകോം സയൻസ് (Optical Payload for Lasercomm Science – OPALS) എന്നാണ് ഈ സാങ്കേതിക വിദ്യക്ക് പേരിട്ടിരിക്കുന്നത്.

നമ്മുടെ വീടുകളിൽ പണ്ടുണ്ടായിരുന്ന ഡയൽ അപ് ഇന്റർനെറ്റ് കണക്ഷൻ ഇന്ന് നിലവിലുള്ള വേഗതയേറിയ ഡി. എസ്. എൽ. കണക്ഷൻ ആക്കുന്നതിന് സമാനമാണ് ബഹിരാകാശത്ത് നിന്നും റേഡിയോ വഴിയുള്ള വാർത്താ വിനിമയം ലേസറിലേക്ക് മാറുന്നത്.

ബഹിരാകാശ വാഹനങ്ങൾ സഞ്ചരിക്കുന്ന അതീവ വേഗത കണക്കിലെടുക്കുമ്പോൾ ലേസർ രശ്മികളെ സ്വീകരണികളിൽ അനക്കാതെ പതിപ്പിച്ച് നിർത്തുന്നത് അത്യന്തം സൂക്ഷമത ആവശ്യമുള്ള കാര്യമാണ്. മുപ്പത് അടി അകലെയുള്ള ഒരാളുടെ മുടിയുടെ തുമ്പിലേക്ക് ഒരു ലേസർ പോയന്റർ ചൂണ്ടി, അതവിടെ തന്നെ നിർത്തിക്കൊണ്ട് വേഗത്തിൽ നടക്കുന്നതിനോടാണ് ശാസ്ത്രജ്ഞർ ഈ പ്രക്രിയയെ ഉപമിക്കുന്നത്.

ഭാവിയിലെ ബഹിരാകാശ വാർത്താ വിനിമയ രംഗത്തെ ഈ നേട്ടം ഒട്ടേറെ സ്വാധീനിക്കും എന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദക്ഷിണ കൊറിയ ആദ്യ സൈനികേതര റോക്കറ്റ് വിക്ഷേപിച്ചു

January 30th, 2013

naro-rocket-epathram

സോൾ : ദക്ഷിണ കൊറിയ തങ്ങളുടെ ചരിത്രത്തിലെ ആദ്യ സൈനികേതര ബഹിരാകാശ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഒരു ശാസ്ത്ര ഉപഗ്രഹം വഹിച്ചാണ് റോക്കറ്റ് പറന്നുയർന്നത്. നാരോ എന്ന പേരിൽ അറിയപ്പെടുന്ന വിക്ഷേപണ യാനം ദക്ഷിണ കൊറിയയുടെ ദക്ഷിണ തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തിൽ നിന്നും കുതിച്ചുയർന്ന് വിജയകരമായി ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ദക്ഷിണ കൊറിയ ഒരു ഉപഗ്രഹ വിക്ഷേപണത്തിന് ശ്രമിക്കുന്നത്. ഇതിന് മുൻപ് നടന്ന രണ്ടു ശ്രമങ്ങളും പരാജയമായിരുന്നു. സാങ്കേതിക തടസങ്ങൾ നേരിട്ടത് കാരണം ഇരു വിക്ഷേപണ ഉദ്യമങ്ങളും അവസാന നിമിഷം റദ്ദ് ചെയ്യുകയാണ് ഉണ്ടായത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

റഷ്യൻ പേടകം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക്

December 19th, 2012

soyuz-rocket-epathram

ബൈകൊനൂർ : റഷ്യയുടെ സോയൂസ് ബഹിരാകാശ പേടകം മൂന്ന് ബഹിരാകാശ യാത്രികരേയും കൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര തിരിച്ചു. കസാക്കിസ്ഥാനിലെ റഷ്യൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് ബുധനാഴ്ച്ച വൈകീട്ട് 6:12ന് പേടകത്തെ ഒരു കൂറ്റൻ റഷ്യൻ റോക്കറ്റ് ശൂന്യാകാശത്തിലേക്ക് വിക്ഷേപിച്ചത്. റഷ്യക്കാരനായ റോമൻ റൊമനെങ്കോ, അമേരിക്കക്കാരനായ ടോം മാർഷ്ബേൺ, കാനഡക്കാരൻ ക്രിസ് ഹാഡ്ഫീൽഡ് എന്നിവരാണ് പേടകത്തിൽ ഉള്ളത്. ഇവർ രണ്ട് ദിവസത്തിനകം ബഹിരാകാശ നിലയത്തിൽ എത്തും എന്നാണ് കണക്കാക്കപ്പെടുന്നത്.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇപ്പോൾ വേറെ മൂന്ന് ശൂന്യാകാശ യാത്രികർ താമസമുണ്ട്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇറാൻ ജീമെയിൽ നിരോധിച്ചു

October 2nd, 2012

gmail-blocked-epathram

ടെഹ്റാൻ : പ്രവാചകനെ നിന്ദിക്കുന്ന വീഡിയോ പ്രദർശിപ്പിച്ച വെബ് സൈറ്റായ യൂട്യൂബിന്റെ ഉടമകളായ ഗൂഗിളിന്റെ ഏറ്റവും ജനപ്രിയ സേവനമായ ജീമെയിൽ ഇറാൻ നിരോധിച്ചു. ഇതോടെ നിയമ സഭാ സാമാജികർ ഉൾപ്പെടെ ഇറാനിലെ ലക്ഷക്കണക്കിന് ജീമെയിൽ ഉപയോക്താക്കൾക്ക് തങ്ങളുടെ ഈമെയിൽ ലഭിക്കാതായി. ജീമെയിലിന് പകരമായി ഒരു പ്രാദേശിക ഈമെയിൽ സേവനം കൊണ്ടുവരും എന്നാണ് അധികൃതർ പ്രഖ്യാപിച്ചത്. ഏറെനാളായി ഇന്റർനെറ്റ് അടക്കം ഒട്ടേറെ ഉന്നത സാങ്കേതിക മേഖലകളിൽ അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളുടെ മേധാവിത്വത്തെ വെല്ലുവിളിക്കുന്ന ഇറാൻ ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഇടയിൽ ശാസ്ത്ര – സാങ്കേതിക രംഗത്തെ പുനരാഖ്യാനം ചെയ്യാനുള്ള തീവ്രശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ബഹിരാകാശ ഗവേഷണം, വിത്തുകോശ ഗവേഷണം, ആണവ ഗവേഷണം എന്നിങ്ങനെ ഒട്ടേറെ രംഗങ്ങളിൽ ഇറാൻ മുന്നേറുന്നതിൽ അമേരിക്കയ്ക്കും മറ്റ് പാശ്ചാത്യ രാജ്യങ്ങൾക്കും ഏറെ അരിശമുണ്ട്.

അമേരിക്ക കേന്ദ്ര ബിന്ദുവായുള്ള അന്താരാഷ്ട്ര വിവര സാങ്കേതിക ശൃംഖലയാണ് ഇന്റർനെറ്റ്. ഇതിനു ബദലായി മറ്റൊരു ശൃംഖല തന്നെ രൂപപ്പെടുത്തുക എന്നത് ഏറെ ശ്രമകരമാണെങ്കിലും അസാദ്ധ്യമല്ല. എന്നാൽ ഇത്തരമൊരു ശൃംഖല വികസിപ്പിച്ചെടുത്താൽ അതിന് മുസ്ലിം രാഷ്ട്രങ്ങളുടേയും അമേരിക്കൻ വിരുദ്ധ രാജ്യങ്ങളുടേയും പിന്തുണ ലഭിക്കും എന്ന് ഉറപ്പാണ്.

- ജെ.എസ്.

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നീല്‍ ആംസ്‌ട്രോംഗ്‌ അന്തരിച്ചു

August 26th, 2012

neil_armstrong-epathram

വാഷിംഗ്‌ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികനായ നീല്‍ ആംസ്‌ട്രോംഗ്‌ അന്തരിച്ചു. 82 വയസ്സായിരുന്നു. ബഹിരാകാശ യാത്രയിലെ ഇതിഹാസമായിരുന്ന ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന്‌ ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി വിശ്രമത്തിലായിരുന്നു.

1930 ഓഗസ്‌റ്റ് 5 ന്‌ അമേരിക്കയിലെ ഓഹിയോവില്‍ ജനിച്ച നീല്‍ ആംസ്‌ട്രോംഗ്‌  1969 ജൂലൈ 20 നാണു അപ്പോളൊ 11 ബഹിരാകാശ വാഹനത്തില്‍ സഹയാത്രികനായ എഡ്വിന്‍ ഓള്‍ഡ്രിനൊപ്പം ‌ ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്‌. ചന്ദ്രന്റെ ഉപരിതലത്തില്‍ എകദേശം മൂന്നു മണിക്കൂറോളമാണ് അന്ന് അദ്ദേഹം ചെലവഴിച്ചത്. ഈ യാത്ര ചരിത്രത്തില്‍ ഇടം നേടി.

- ലിജി അരുണ്‍

വായിക്കുക: , , ,

Comments Off on നീല്‍ ആംസ്‌ട്രോംഗ്‌ അന്തരിച്ചു

സാലി റൈഡ് സ്വവർഗ്ഗരതിക്കാരി

July 25th, 2012

sally-ride-epathram

ന്യൂയോർക്ക് : അമേരിക്കയുടെ ആദ്യ വനിതാ ബഹിരാകാശ യാത്രിക സാലി റൈഡ് താൻ ഒരു സ്വവർഗ്ഗ രതിക്കാരി ആയിരുന്നു എന്ന് തന്റെ ചരമ കുറിപ്പിലൂടെ ലോകത്തെ അറിയിച്ചു. 1983ൽ ബഹിരാകാശ യാത്ര നടത്തി ലോകത്തെ വനിതകൾക്ക് ആകമാനം ആവേശവും പ്രചോദനവും പകർന്ന സാലി മരണത്തിലൂടെയും തന്റെ സാമൂഹിക പ്രബുദ്ധത നില നിർത്തിയതായി നിരീക്ഷിക്കപ്പെടുന്നു. തങ്ങളുടെ ആരാധനാ പാത്രമായ ഒരാൾ താൻ സ്വവർഗ്ഗ രതിക്കാരിയാണ് എന്ന് പുറം ലോകത്തെ അറിയിച്ചത് സ്വന്തം ലൈംഗികതയെ കുറിച്ച് ആത്മാഭിമാനത്തോടെ വളർന്നു വരാൻ പുതിയ തലമുറയ്ക്ക് പ്രചോദനമാവും എന്ന് സാലിയുടെ സഹോദരി ബേർ റൈഡ് പറഞ്ഞു. സ്വവർഗ്ഗ രതിക്കാർക്ക് ആത്മാഭിമാനത്തോടെ സൈന്യത്തിൽ സേവനം ചെയ്യാൻ സഹായകരമാക്കിക്കൊണ്ട്, ലൈംഗികത അഭിരുചി ചോദിക്കുകയോ പറയുകയോ വേണ്ട എന്ന “ഡോണ്ട് ആസ്ൿ ഡോണ്ട് ടെൽ” എന്ന പിന്തിരിപ്പൻ നയം സൈന്യത്തിൽ നിർത്തലാക്കിയതോടെ അമേരിക്കൻ സമൂഹ മനസ്സിൽ വൻ ചലനമാണ് ഒബാമ സൃഷ്ടിച്ചത്.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൈനീസ് ബഹിരാകാശ യാത്രിക തിരിച്ചെത്തി

July 1st, 2012

chinese-female-astronaut-epathram

ബെയ്ജിംഗ് : ചൈനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക ലിയു യാങ് ഭൂമിയിൽ തിരിച്ചെത്തി. 13 ദിവസത്തെ ബഹിരാകാശ യാത്ര വിജയകരമായി പൂർത്തിയാക്കിയ മൂന്നംഗ സംഘം വെള്ളിയാഴ്ച രാവിലെയാണ് മംഗോളിയയിൽ സുരക്ഷിതമായി എത്തിച്ചേർന്നത്. കാപ്സൂൾ രൂപത്തിലുള്ള ബഹിരാകാശയാനം ഭൂമിക്ക് ചുറ്റുമുള്ള ഭ്രമണ പഥത്തിലാണ് സഞ്ചരിച്ചതെങ്കിലും ഇത് ഭാവിയിലെ ചൈനയുടെ ബഹിരാകാശ കേന്ദ്രത്തിന്റെ പ്രോട്ടോടൈപ്പ് ആണെന്ന് ചൈന അറിയിച്ചു. മംഗോളിയയിലെ ഹരിതാഭമായ പുൽമേടിൽ പാരഷൂട്ടിൽ വന്നിറങ്ങിയ കാപ്സൂളിൽ നിന്നും ഒരു മണിക്കൂറിന് ശേഷമാണ് കമാണ്ടർ ജിങ് ഹായ്പെങ് പുറത്തിറങ്ങിയത്. തുടർന്ന് ലിയു വാങ്, ലിയു യാങ് എന്നിവരും പുറത്തിറങ്ങി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സുനിത വീണ്ടും ബഹിരാകാശത്തിലേക്ക്

June 23rd, 2012

sunita-williams-epathram

വാഷിംഗ്ടൺ : ഇന്ത്യൻ വംശജയായ അമേരിക്കൻ ബഹിരാകാശ സഞ്ചാരി സുനിതാ വില്ല്യംസ് വീണ്ടും ബഹിരാകാശ സഞ്ചാരത്തിന് ഒരുങ്ങുന്നു. 2006ൽ ആറു മാസം തുടർച്ചയായി അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിൽ കഴിഞ്ഞ് റെക്കോർഡ് ഭേദിച്ച സുനിത വീണ്ടും അവിടേക്ക് തന്നെയാണ് മടങ്ങുന്നത്. ഖസാക്കിസ്ഥാനിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നും ജൂലൈ 14ന് സുനിത ബഹിരാകാശത്തേക്ക് തിരിക്കും. കൂടെ റഷ്യാക്കാരൻ യൂറി മലെൻഷെൻകോയും ജപ്പാൻകാരൻ അകിഹികോ ഹൊഷീദെയും ഉണ്ടാകും. ബഹിരാകാശ കേന്ദ്രത്തിൽ എത്തിയ ശേഷം സുനിത എക്സ്പെഡിഷൻ 33 ന്റെ കമാൻഡർ ആയി ചുമതലയേൽക്കും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

1 of 3123

« Previous « ശാസ്ത്രജ്ഞർ കൃത്രിമ നേത്രപാളിയും കരളും വികസിപ്പിച്ചു
Next Page » അസാന്‍ജ്‌ സഹായം ആവശ്യപെട്ടില്ല ‍: ഗില്ലാര്‍ഡ്‌ »



  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine