അടിതെറ്റി ചാമ്പ്യന്മാര്‍ : ജര്‍മ്മനി ലോക കപ്പില്‍ നിന്നും പുറത്ത്

June 28th, 2018

fifa-world-cup-2018-germany-vs-south-korea-ePathram
ഏകപക്ഷീയമായ 2 ഗോളിനാണ് കൊറിയ ജര്‍മ്മനിയെ തറപറ്റിച്ചത്. നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മ്മനി പ്രീ ക്വാര്‍ട്ടറി ലെത്തുമോ എന്നതിന് നിര്‍ണായക ഘടക മാ യി രുന്നു ജര്‍മ്മനി – കൊറിയ പോരാട്ടം.

എന്നാല്‍ ചാമ്പ്യന്‍ മാര്‍ക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു. 1938 നുശേഷം ഇതാദ്യ മായാ ണ് ജര്‍മ്മനി പ്രീ ക്വാര്‍ട്ടര്‍ ലോക കപ്പില്‍ നിന്ന് പുറത്താവുന്നത്.

മുന്‍ ലോക ചാമ്പ്യന്മാരുടെ നിഴല്‍ പോലും ഈ ലോക കപ്പില്‍ ആവാന്‍ ജര്‍മ്മനി ക്ക് സാധിച്ചില്ലാ എന്നത് ആരാ ധക രേയും നിരാശ പ്പെടുത്തി. ലോക കപ്പിലെ നില വിലുള്ള ചാമ്പ്യന്‍ മാര്‍ ആദ്യ റൗണ്ടില്‍ തന്നെ പുറ ത്താകു ന്നത് തുടർച്ച യായ മൂന്നാം പ്രാവശ്യമാണ് സംഭവി ക്കുന്നത്.

2006 ലെ ജേതാക്കള്‍ ആയിരുന്ന ഇറ്റലി, ലോക കപ്പ് 2010 ല്‍ ആദ്യ ഘട്ടത്തില്‍ പുറത്തായിരുന്നു. 2010 ലെ ജേതാക്കള്‍ ആയി രുന്ന സ്‌പെയിന്‍  2014 ൽ രണ്ട് കളി കളില്‍ പരാ ജയ പ്പെട്ട് പുറത്തു പോയി.

2014 ലെ ചാമ്പ്യന്മാരായ ജർമ്മനി ഈ ലോക കപ്പില്‍ നിന്നും ഇപ്പോള്‍ പുറത്തു പോവു കയും ചെയ്തു.

– ഹുസ്സൈന്‍ തട്ടത്താഴത്ത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

യൂബർ : കൊറിയയിലും എതിർപ്പ്

December 27th, 2014

uber-epathram

സോൾ: ഡ്രൈവർമാരെയും യാത്രക്കാരേയും പരസ്പരം ബന്ധിപ്പിക്കാൻ സഹായിക്കുന്ന യൂബർ എന്ന മൊബൈൽ ആപ്പിനെതിരെ ദക്ഷിണ കൊറിയൻ അധികൃതരും നടപടി തുടങ്ങി. പൊതു ഗതാഗത നിയമങ്ങൾ ലംഘിച്ചു എന്നതാണ് യൂബറിനെതിരെ ഉള്ള ആരോപണം.

യൂബർ ആപ്പ് തങ്ങളുടെ മൊബൈൽ ഫോണുകളിൽ ഡൌൺലോഡ് ചെയ്യുന്നവർക്ക് ടാക്സി വേണ്ടപ്പോൾ യൂബറിൽ അവശ്യം അറിയിക്കാം. യൂബറിൽ റെജിസ്റ്റർ ചെയ്ത ടാക്സി ഡ്രൈവർമാർക്ക് ഈ വിവരം തങ്ങളുടെ യൂബർ ആപ്പിൽ ലഭിക്കുകയും ഇവർക്ക് പെട്ടെന്ന് തന്നെ യാത്രക്കാരന്റെ അടുത്ത് എത്തിച്ചേരാൻ സാധിക്കുകയും ചെയ്യും. ഇതാണ് യൂബർ ആപ്പിന്റെ പ്രവർത്തന രീതി. ഇതിന് യൂബർ ഒരു ചെറിയ തുക ഫീസായി ഈടാക്കുകയും ചെയ്യുന്നു.

എന്നാൽ ഈ ആപ്പിൽ ടാക്സി ഡ്രൈവർമാർക്ക് മാത്രമല്ല വാഹനം ഓടിക്കുന്ന ആർക്കും റെജിസ്റ്റർ ചെയ്യാം. ഇത് അനധികൃത ടാക്സി സർവീസുകൾ പ്രവർത്തിപ്പിക്കാൻ സഹായകരമാവുന്നു എന്നതാണ് ലോകമെമ്പാടുമുള്ള നിരവധി സർക്കാരുകൾ ഇതിനെതിരെ രംഗത്ത് വരാൻ കാരണമായത്.

ഇത്തരമൊരു നവീന മാതൃകയ്ക്ക് പ്രവർത്തിക്കാൻ ആവശ്യമായ നിയമങ്ങൾ ഇപ്പോൾ നിലവിലില്ല എന്നതാണ് യൂബറിന് എതിരെയുള്ള ഈ എതിർപ്പിന് പിന്നിൽ.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയും ഉത്തര‍ കൊറിയയും നേർക്കുനേർ

April 3rd, 2013
america korea-epathram

സോള്‍: കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു. ഇരു കൊറിയകളും നടത്തി വരുന്ന  പ്രകോപനപരമായ നീക്കത്തിനു പിന്നാലെ  അമേരിക്കയും കക്ഷി ചേർന്നതോടെ സംഘർഷാവസ്ഥക്കുള്ള സാധ്യത വർധിച്ചു. രാജ്യത്തെ പ്രധാന ആണവ റിയാക്ടർ ആയ യങ്‌ബ്യോണ്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. 2007 മുതല്‍ അടച്ചിട്ട ആണവ റിയാക്ടറാണ് ഇത്.

അതോടെ ദക്ഷിണ കൊറിയയുടെ സുരക്ഷ എന്ന പേരിൽ യുദ്ധക്കപ്പലും സമുദ്ര റഡാര്‍ സംവിധാനവുമടങ്ങുന്ന സൈനിക സന്നാഹങ്ങളുമായി അമേരിക്ക ഉത്തര കൊറിയന്‍ സമുദ്രാതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഈയിടെ ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി  സൈനികാഭ്യാസങ്ങൾ നടത്തി ഉത്തര കൊറിയയെ കൂടുതൽ പ്രകോപിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്ക കൂടുതല്‍ യുദ്ധ സന്നാഹങ്ങള്‍ ഈ മേഖലയിലേക്ക് അയക്കുന്നത്. അതിനിടെ അമേരിക്കയേയും ദക്ഷിണ കൊറിയയേയും കടന്നാക്രമിക്കുന്ന ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ പ്രധാന പ്രസംഗം ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.

ഈ മേഖല  യുദ്ധ ഭീഷണിയിൽ ആണെന്നും ഉത്തര കൊറിയ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി യിരിക്കുകയാണെന്നും  യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ദക്ഷിണ കൊറിയ ആദ്യ സൈനികേതര റോക്കറ്റ് വിക്ഷേപിച്ചു

January 30th, 2013

naro-rocket-epathram

സോൾ : ദക്ഷിണ കൊറിയ തങ്ങളുടെ ചരിത്രത്തിലെ ആദ്യ സൈനികേതര ബഹിരാകാശ റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. ഒരു ശാസ്ത്ര ഉപഗ്രഹം വഹിച്ചാണ് റോക്കറ്റ് പറന്നുയർന്നത്. നാരോ എന്ന പേരിൽ അറിയപ്പെടുന്ന വിക്ഷേപണ യാനം ദക്ഷിണ കൊറിയയുടെ ദക്ഷിണ തീരത്തുള്ള വിക്ഷേപണ കേന്ദ്രത്തിൽ നിന്നും കുതിച്ചുയർന്ന് വിജയകരമായി ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിച്ചു. കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇത് മൂന്നാം തവണയാണ് ദക്ഷിണ കൊറിയ ഒരു ഉപഗ്രഹ വിക്ഷേപണത്തിന് ശ്രമിക്കുന്നത്. ഇതിന് മുൻപ് നടന്ന രണ്ടു ശ്രമങ്ങളും പരാജയമായിരുന്നു. സാങ്കേതിക തടസങ്ങൾ നേരിട്ടത് കാരണം ഇരു വിക്ഷേപണ ഉദ്യമങ്ങളും അവസാന നിമിഷം റദ്ദ് ചെയ്യുകയാണ് ഉണ്ടായത്.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« സഹാറയിലെ ഭീകരാക്രമണത്തിൽ മരണ സംഖ്യ 80 കവിഞ്ഞു
ഇന്ത്യയും ബംഗ്ളാദേശും കുറ്റവാളികളെ കൈമാറുന്ന കരാറില്‍ ഒപ്പു വെച്ചു »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine