സോള്‍: കൊറിയന്‍ ഉപദ്വീപില്‍ സംഘര്‍ഷാവസ്ഥ കൂടുതൽ രൂക്ഷമാകുന്നു. ഇരു കൊറിയകളും നടത്തി വരുന്ന പ്രകോപനപരമായ നീക്കത്തിനു പിന്നാലെ അമേരിക്കയും കക്ഷി ചേർന്നതോടെ സംഘർഷാവസ്ഥക്കുള്ള സാധ്യത വർധിച്ചു. രാജ്യത്തെ പ്രധാന ആണവ റിയാക്ടർ ആയ യങ്‌ബ്യോണ്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങുമെന്ന് ഉത്തര കൊറിയ വ്യക്തമാക്കി. 2007 മുതല്‍ അടച്ചിട്ട ആണവ റിയാക്ടറാണ് ഇത്.
അതോടെ ദക്ഷിണ കൊറിയയുടെ സുരക്ഷ എന്ന പേരിൽ യുദ്ധക്കപ്പലും സമുദ്ര റഡാര്‍ സംവിധാനവുമടങ്ങുന്ന സൈനിക സന്നാഹങ്ങളുമായി അമേരിക്ക ഉത്തര കൊറിയന്‍ സമുദ്രാതിര്‍ത്തി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ഈയിടെ ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി സൈനികാഭ്യാസങ്ങൾ നടത്തി ഉത്തര കൊറിയയെ കൂടുതൽ പ്രകോപിപ്പിച്ചതിന് പിന്നാലെയാണ് അമേരിക്ക കൂടുതല്‍ യുദ്ധ സന്നാഹങ്ങള്‍ ഈ മേഖലയിലേക്ക് അയക്കുന്നത്. അതിനിടെ അമേരിക്കയേയും ദക്ഷിണ കൊറിയയേയും കടന്നാക്രമിക്കുന്ന ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ പ്രധാന പ്രസംഗം ദേശീയ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു.
ഈ മേഖല യുദ്ധ ഭീഷണിയിൽ ആണെന്നും ഉത്തര കൊറിയ പ്രശ്‌നം കൂടുതല്‍ രൂക്ഷമാക്കി യിരിക്കുകയാണെന്നും യു. എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ വ്യക്തമാക്കി
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഉത്തര കൊറിയ, ദക്ഷിണ കൊറിയ, യുദ്ധം