വാഷിംഗ്ടണ്‍ : മലേറിയ രോഗ ചികി ല്‍സ യുടെ മരുന്ന് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ കയറ്റു മതി നിര്‍ത്തിയാല്‍ ഇന്ത്യ തിരിച്ചടി നേരിടേണ്ടി വരും എന്ന് യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്. കൊറോണ വൈറസിനെ പ്രതി രോധി ക്കുവാന്‍ കഴിയുന്നതാണ് ഹൈഡ്രോക്‌സി ക്ലോറോ ക്വിന്‍ എന്നാണ് പുതിയ കണ്ടു പിടുത്തം.
കൊവിഡ്-19 രോഗ ചികിത്സക്കു വേണ്ടി യാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ അമേരിക്ക യി ലേക്ക് ഇറക്കു മതി ചെയ്യാന്‍ അനുവദിക്കണം എന്ന് ഇന്ത്യ യോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് അനു കൂല മായ നിലപാട് ഇന്ത്യ സ്വീകരിച്ചില്ല എങ്കിൽ തിരിച്ചടി ഉണ്ടാവും എന്നാണ് ട്രംപി ന്റെ മുന്നറിയിപ്പ്.
ഇന്ത്യയില്‍ കൊവിഡ് രോഗികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യ ത്തില്‍ മുന്‍ കരുതല്‍ നടപടി കള്‍ എന്ന നിലക്ക് കൊറോണ വൈറസ് ബാധിത രുടെ ചികില്‍സ ക്ക് ആവശ്യ മായ മരുന്നു കളു ടേയും മെഡി ക്കല്‍ ഉപകരണ ങ്ങളുടെയും കയറ്റുമതി ഇന്ത്യ നീരോധി ച്ചിരുന്നു.
അമേരിക്കയില്‍ കൊവിഡ് രോഗികളില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഫലപ്രദമായി എന്നതി നാലും വൈറസ് ബാധിത രുടെ എണ്ണം അധികരി ക്കുക യും ഭീതി ജനകമായ രീതിയില്‍ മരണ സംഖ്യ ഉയര്‍ന്നു വരുന്നു എന്നതിനാലു മാണ് ഇത്തരം ഒരു ആവശ്യം ഉന്നയിച്ചത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, അമേരിക്ക, ദേശീയ സുരക്ഷ, മനുഷ്യാവകാശം, യുദ്ധം, വിവാദം, വൈദ്യശാസ്ത്രം, വൈറസ്, സാമ്പത്തികം