വാഷിങ്ടണ്‍ : നിലവില്‍ ഇന്ത്യയില്‍ വിറ്റു വരുന്ന കാന്‍സര്‍ മരുന്നിന്റെ വില വളരെ കുറവാണെന്നും ഉടന്‍ തന്നെ ഈ മരുന്ന് വില കൂട്ടണമെന്നും ഇന്ത്യക്ക് മേല്‍ അമേരിക്കയുടെ സമ്മര്‍ദ്ദം ശക്തമാകുന്നു. എന്നാല്‍ അമേരിക്കയില്‍ ചികിത്സാ രംഗത്തെ ചെലവു കുറയ്ക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുന്ന തിരക്കിലാണ് പ്രസിഡന്റ് ഒബാമ. ബെയര്‍ കെമിക്കല്‍ ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്ക് പേറ്റന്റുള്ള നെക്സവര്‍ എന്ന മരുന്നിന് ബദലായി വില കുറഞ്ഞ മരുന്ന് നിര്‍മിക്കാന്‍ ഇന്ത്യ നടത്തിയ ശ്രമങ്ങളാണ് അമേരിക്കയെ ചൊടിപ്പിച്ചത്. ഹഫിങ്ടണ്‍ പോസ്റ്റ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഒബാമയുടെ ഇരട്ടത്താപ്പ് പുറത്തായത്. രണ്ടാഴ്ച മുമ്പ് യു. എസ്. പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫിസ് ഡെപ്യൂട്ടി ഡയറക്ടര്‍ തെരേസ റിയ നടത്തിയ പ്രസ്താവനയെ അടിസ്ഥാനമാക്കി ആയിരുന്നു അന്വേഷണം. ഇന്ത്യയുടെ നീക്കം ലോക വ്യാപാര സംഘടനയുടെ നയങ്ങള്‍ക്ക് എതിരാണെന്ന് താക്കീതു നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഇന്ത്യ, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമ്പത്തികം