ആംസ്റ്റര്‍ഡാം : മുസ്ലിം വനിതകള്‍ അണിയുന്ന ബുര്‍ഖ അടക്കമുള്ള മുഖാവരണങ്ങള്‍ അടുത്ത വര്‍ഷം മുതല്‍ നിരോധിക്കുവാന്‍ ഡച്ച് സര്‍ക്കാര്‍ ആലോചിക്കുന്നു. ഇതോടെ ബുര്‍ഖ നിരോധിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാവും നെതര്‍ലന്‍ഡ്സ്. ജനസംഖ്യയുടെ 6 ശതമാനം മുസ്ലിം മത വിശ്വാസികള്‍ ഉള്ള നെതര്‍ലന്‍ഡ്സില്‍ ഇത്തരം മുഖാവരണങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം തുലോം കുറവാണ്. എന്നിരുന്നാലും ഇസ്ലാം വിരുദ്ധ നിലപാടുകളുള്ള ഫ്രീഡം പാര്‍ട്ടിയുടെ പിന്തുണയോടെ നിലനില്‍ക്കുന്ന ലിബറല്‍ ക്രിസ്റ്റ്യന്‍ ഡെമോക്രാറ്റ് മുന്നണി ഈ നിരോധനത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്.
അടുത്ത വര്ഷം ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ നിയമം ലംഘിച്ചു പൊതു സ്ഥലങ്ങളില്‍ മുഖം മറച്ചു പ്രത്യക്ഷപ്പെടുന്നവര്‍ക്ക് 390 യൂറോ പിഴ ലഭിക്കും.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: നെതര്‍ലന്‍ഡ്സ്, മതം, മനുഷ്യാവകാശം, യൂറോപ്പ്, സ്ത്രീ വിമോചനം