ഡബ്ലിൻ : പുരോഹിതന്മാരുടെ ലൈംഗിക അതി ക്രമ ങ്ങൾക്ക് എതിരെ ബന്ധപ്പെട്ട അധി കാരി കള്‍ നടപടി കള്‍ എടുക്കാത്തത് സമൂഹ ത്തിന് ആകെ നാണക്കേട് എന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
അയർ ലൻഡിലെ ഡബ്ലിൻ കൊട്ടാര ത്തിൽ നൽകിയ സ്വീകരണ ച്ചട ങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. രണ്ടു ദിവ സത്തെ ഔദ്യോഗിക സന്ദർ ശന ത്തി നായി അയർ ലൻഡില്‍ എത്തിയ തായിരുന്നു മാര്‍പ്പാപ്പ.
At our State reception to mark the visit of Pope Francis, we welcome people from all walks of life, members of government, frontline public servants, those born here & those who have chosen to come here, men & women, young & old, Catholics, members of other faiths & none pic.twitter.com/fGJYQ1lfGG
— Leo Varadkar (@campaignforleo) August 25, 2018
കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട സംഭവ ത്തില്‍ പോലും കുറ്റക്കാര്‍ക്ക് എതിരെ സഭ യി ലെ ഉന്നതര്‍ നടപടി സ്വീകരിച്ചില്ല. ബിഷപ്പു മാരും മത മേലദ്ധ്യക്ഷ ന്മാരും ഇക്കാര്യ ത്തില്‍ സ്വീക രിച്ച നില പാടു കളാണ് ജന രോഷ ത്തിന് കാരണം ആയി രിക്കു ന്നത്. അത് സ്വാഭാവി കവു മാണ്. ക്രിസ്തീയ സഭ ക്കു തന്നെ നാണ ക്കേടും ദുഖവും ഉണ്ടാ ക്കുന്ന അവസ്ഥ യാണ് ഇപ്പോഴുള്ളത്.
ക്രൂരതകള്‍ വിനോദം ആക്കി മാറ്റിയ വൈദികരെ മാര്‍ പ്പാപ്പ തള്ളിപ്പറഞ്ഞു. പുരോഹിത ന്മാരുടെ ലൈംഗിക പീഡന ത്തിനു വിധേയ രായ കുട്ടി കളു മായി മാര്‍ പ്പാപ്പ ഒന്നര മണിക്കൂറോളം ചെല വഴി ക്കുകയും അവരു ടെ പരാതി കൾ കേൾക്കുകയും ചെയ്തു.
അയർ ലൻഡിൽ ലൈംഗിക അതിക്രമങ്ങൾ നട ത്തിയ പുരോഹിതർക്ക് എതിരെ ശക്തമായ നട പടി സ്വീക രിക്കണം എന്ന് ഐറിഷ് പ്രധാന മന്ത്രി ലിയോ വരാദ് കര്‍ മാർപാപ്പ യോട് ആവശ്യ പ്പെട്ടി രുന്നു.
പ്രധാന മന്ത്രി യുടെ അഭ്യർത്ഥന പ്രകാര മാണ് മാര്‍പ്പാപ്പ ഇവിടെ എത്തി ഇര കളുമായി സംവദിച്ചത്. ക്രിസ്ത്യൻ രാജ്യ മായ അയർ ലൻ ഡിൽ 39 വർഷത്തെ ഇട വേളക്കു ശേഷമാണ് മാർപാപ്പ യുടെ സന്ദർശനം.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അയർലൻഡ്, കുട്ടികള്‍, കുറ്റകൃത്യം, പീഡനം, മതം, മനുഷ്യാവകാശം, റോം, വിവാദം, സ്ത്രീ