വാഷിംഗ്ടൺ : ഗുജറാത്തില്‍ നടന്ന മുസ്ലിം വിരുദ്ധ കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിക്ക് അമേരിക്കയിൽ പ്രവേശിക്കാനുള്ള അനുമതി നിഷേധിച്ചു കൊണ്ടുള്ള നിലപാടിൽ മാറ്റം ഒന്നും വന്നിട്ടില്ല എന്ന് അമേരിക്ക വ്യക്തമാക്കി. ടൈം മാസികയുടെ മുഖചിത്രമായി മോഡിയുടെ ചിത്രം വരുത്താൻ ഗുജറാത്ത് മുഖ്യമന്ത്രിയുടെ പ്രചരണ സംവിധാനത്തിന് കഴിഞ്ഞെങ്കിലും സംസ്ഥാനം മുഴുവൻ സഞ്ചരിച്ച് നടത്തിയ സദ്ഭാവനാ നിരാഹാര സത്യഗ്രഹ യജ്ഞത്തിനൊന്നും മോഡിയുടെ പ്രതിച്ഛായക്ക് മാറ്റ് കൂട്ടാൻ കഴിഞ്ഞില്ല എന്ന് അമേരിക്കയുടെ നിലപാട് വ്യക്തമാക്കുന്നു.
അമേരിക്കൻ കോൺഗ്രസ് അംഗമായ ജോ വാൽഷ് മോഡിക്ക് വിസ നല്കണം എന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ് എഴുത്തയച്ചിരുന്നു. ഇത് സംബന്ധിച്ച പ്രതികരണം മാദ്ധ്യമ പ്രവർത്തകർ ആരാഞ്ഞപ്പോഴാണ് തങ്ങളുടെ നിലപാടിൽ മാറ്റമൊന്നും ഇല്ല എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കിയത്.
- ജെ.എസ്.
വിസ അമെരിക്ക മൊദിയുദെ കാല്‍കീഴില്‍ കൊന്ദുതരുന്ന കാലം അതിവിധൂരമല്ല
ഉപരൊധതിന്റെ കാര്യതില്‍ അദല്‍ജിയെ നെരിട്ട അമെരിക്ക ചമ്മി. പിന്നെയാനൊ മൊദിജിയെ വിസ എന്ന ഒല പാംബു.
We are appreciate American law.
ഗുജറാത്ത് കലാപത്തെ പറ്റി അമേരിക്ക മനസ്സിലാക്കിക്കാണും. ഇന്ത്യയിലെ മറ്റൊരു മുഖ്യമന്ത്രിയേയും അമ്മെര്‍ഇക്ക നിരോധിച്ചിട്ടില്ല.