യു. എസ്. തെരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രമ്പിനു തിരിച്ചടി

November 4th, 2026

american-president-donald-j-trump-ePathram
അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി അധികാരത്തിലേക്ക്. യു. എസ്. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പാർട്ടിയായ റിപ്പബ്ലിക്കൻസിനെ പരാജയപ്പെടുത്തിയാണ് ഡെമോ ക്രാറ്റിക് പാർട്ടി അധികാരത്തിൽ എത്തുന്നത്. എല്ലാ സംസ്ഥാനങ്ങളിലും റിപ്പബ്ലിക്കൻസിനെ മറി കടന്ന് ഡെമോക്രാറ്റുകൾ വൻ മുന്നേറ്റമാണ് നടത്തിയത് എന്നാണു റിപ്പോർട്ടുകൾ.

യു. എസ്. പാർലമെന്റിന്റെ ഇരുസഭകളിൽ ഒന്നായ ജനപ്രതിനിധി സഭയിലെ മുഴുവൻ സീറ്റുകളിലേക്കും 100 അംഗങ്ങളുള്ള സെനറ്റിലെ മൂന്നിൽ ഒന്ന് വരുന്ന 35 സീറ്റുകളിലേക്കും വോട്ടിംഗ് നടന്നു. സെനറ്റിൽ ആകെയുള്ള 100 സീറ്റിൽ 53 സീറ്റുമായി ഡെമോക്രാറ്റുകൾ നിർണ്ണായക ശക്തിയായി.

സെനറ്റിനു പുറമെ, ജനപ്രതിനിധിസഭയും ഡെമോക്രാറ്റിക് പാർട്ടിയുടെ അധീനതയിൽ വരും എന്നും ഉറപ്പിച്ചു. തെരഞ്ഞെടുപ്പിന് ശേഷം ഡെമോക്രാറ്റിക് പാർട്ടിയുമായി ചേർന്ന് പ്രവർത്തിക്കാൻ തയ്യാറായി ഇരിക്കുകയാണ് എന്നും ഡെമോക്രാറ്റുകളുമായി സഹകരിച്ച് മുന്നോട്ട് പോകാൻ കഴിയും എന്നും ട്രംപ് അറിയിച്ചു.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മരിയ മചാഡോ നൊബേല്‍ സമ്മാനം ട്രംപിന് സമർപ്പിച്ചു

January 16th, 2026

maría-corina-machado-nobel-winner-2025-ePathram
തനിക്കു ലഭിച്ച സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപിന് സമർപ്പിച്ച് വെനസ്വേല യിലെ തീവ്ര വലതു പക്ഷ നേതാവ് മരിയ കൊറീന മചാഡോ.

വെനസ്വേലൻ പ്രസിഡണ്ട് നിക്കോളാസ് മഡൂറോയെ അധിനിവേശത്തിലൂടെ ട്രംപ് ഭരണ കൂടം തടങ്കലിൽ ആക്കിയതിനു പിന്നാലെയായിരുന്നു മരിയ കൊറീന മചാഡോ വൈറ്റ് ഹൗസിൽ ട്രംപിനെ സന്ദർശിച്ചത്.

‘ഞങ്ങളുടെ സ്വാതന്ത്ര്യത്തോടുള്ള ട്രംപിന്റെ പ്രതിബദ്ധതക്ക് നൽകുന്ന അംഗീകാരമാണ് ഇത്’ എന്നാണു നൊബേൽ സമ്മാനം കൈമാറിയതിനെ കുറിച്ച് അവർ പറഞ്ഞത്. മച്ചാഡോയെ കാണാൻ കഴിഞ്ഞത് വലിയൊരു ബഹുമതിയായി കരുതുന്നു എന്ന് ട്രംപ് പ്രതികരിച്ചു.

നൊബേൽ സമ്മാനം പങ്കു വെക്കുവാൻ മച്ചാഡോ ആഗ്രഹിക്കുന്നതായി ട്രംപ്‌ അവകാശപ്പെട്ടിരുന്നു. മച്ചാഡോ അങ്ങനെ ചെയ്‌താൽ അത്‌ വലിയ ബഹുമതി യാണ് എന്നും തനിക്ക്‌ അവാർഡ്‌ നൽകാത്ത നോർവേക്ക് അത്‌ നാണക്കേട് ആയിരിക്കും എന്നും പറഞ്ഞിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

മരിയ കൊറീന മചാഡോക്ക് നൊബേല്‍ സമ്മാനം

October 10th, 2025

maría-corina-machado-nobel-winner-2025-ePathram
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം വെനസ്വേല യിലെ ജനാധിപത്യ-മനുഷ്യാവകാശ പ്രവര്‍ത്തക മരിയ കൊറീന മചാഡോക്കു സമ്മാനിക്കും. ജനാധിപത്യ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള സമാധാന പൂര്‍വമായ പോരാട്ടത്തിനാണ് അംഗീകാരം. സമാധാന നൊബേല്‍ സമ്മാനം നേടുന്ന ഇരുപതാമത്തെ വനിത കൂടിയാണ് മരിയ.

ഡോക്ടര്‍ ആല്‍ഫ്രഡ് നൊബേലിന്റെ ചിത്രം ആലേഖനം ചെയ്ത മെഡലും 11 മില്യണ്‍ സ്വീഡിഷ് ക്രോണും ലഭിക്കും.

വെനസ്വേലയിലെ പ്രതിപക്ഷ നേതാവായ മരിയ എഞ്ചിനീയറാണ്. വെനസ്വേലയുടെ ഉരുക്കു വനിത യായാണ് അവര്‍ അറിയപ്പെടുന്നത്. 2011 മുതല്‍ 2014 വരെ വെനസ്വേലയിലെ ദേശീയ അസംബ്ലിയിലെ തെരഞ്ഞെടുക്കപ്പെട്ട അംഗ മായി സേവനം അനുഷ്ഠിച്ചു.

കഴിഞ്ഞ വര്‍ഷം യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കൊറീന മചാഡോക്കും വെനസ്വേലയിലെ ത്തന്നെ മറ്റൊരു പ്രതിപക്ഷ രാഷ്ട്രീയ പ്രവര്‍ത്തകനായ എഡ്മുണ്ടോ ഗോണ്‍ സാലസ് ഉറുട്ടിയക്കും സമ്മാനിച്ചിരുന്നു.

244 വ്യക്തികളും 94 സംഘടനകളും ഉള്‍പ്പെടെ 338 നാമ നിർദ്ദേശങ്ങൾ സമാധാന നൊബേലിനായി  ഈ വർഷം പരിഗണിച്ചു. യു. എസ്. പ്രസിഡണ്ട് ട്രംപിനെ നൊബേല്‍ കമ്മിറ്റി അവാര്‍ഡിന് പരിഗണിച്ചില്ല.

അന്താരാഷ്ട്ര തലത്തിലെ ഏഴ് യുദ്ധങ്ങള്‍ താന്‍ ഇടപെട്ട് നിര്‍ത്തി എന്നും അതിന് സമാധാനത്തിനുള്ള നൊബേല്‍ തനിക്ക് കിട്ടണം എന്നും ട്രംപ് ആവശ്യ പ്പെട്ടിരുന്നു. സമാധാന നൊബേലിന് തനിക്കുള്ളത്രയും അര്‍ഹത മറ്റാര്‍ക്കും ഇല്ല എന്നുമുള്ള അവകാവാദവും ട്രംപ് ആവര്‍ത്തിച്ചിരുന്നു. Image Credit  : F B Page

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.

December 11th, 2024

ecologist-madhav-gadgil-ePathram
യുണൈറ്റഡ് നേഷന്‍സ് എന്‍വയോണ്‍മെന്റ് പ്രോഗ്രാമിൻ്റെ (യു. എന്‍. ഇ. പി.) 2024 ലെ ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത് എന്ന ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം മാധവ് ഗാഡ്ഗില്ലിന് സമ്മാനിക്കും.

പരിസ്ഥിതി മേഖലയില്‍ യു. എന്‍. നല്‍കുന്ന ഏറ്റവും ഉന്നത ബഹുമതിയാണ് ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്. പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട് ഗാഡ്ഗിൽ നടത്തിയ ഇടപെടലുകളും പ്രവര്‍ത്തനങ്ങളും വളരെയധികം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്

May 22nd, 2024

germen-writer-jenny-erpenbeck-win-booker-prize-2024-ePathram
ലണ്ടൻ : ജർമ്മൻ എഴുത്തുകാരി ജെന്നി ഏർപെൻ ബെക്കിന് ബുക്കർ പുരസ്കാരം. ‘കെയ്‌റോസ്’ എന്ന നോവലിനാണ് പുരസ്‌കാരം ലഭിച്ചത്. ബുക്കര്‍ പുരസ്‌കാരം നേടുന്ന ആദ്യ ജര്‍മ്മന്‍ എഴുത്തു കാരിയാണ് 57 കാരിയായ ജെന്നി.

കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ മിഖായേൽ ഹോഫ്മാനും പുരസ്കാര ജേതാവാണ്. സമ്മാനത്തുകയായ 50,000 പൗണ്ട് എഴുത്തുകാരിയും വിവര്‍ത്തകനും പങ്കിടും.

ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ട 149 നോവലുകളിൽ നിന്നാണ് ‘കെയ്റോസ്’ ബുക്കർ പ്രൈസ് നേടിയത്. മുൻപ്, വേറിട്ട അസ്തിത്വത്തോടെ നില നിന്നിരുന്ന കിഴക്കൻ ജർമ്മനിയുടെ അവസാന നാളുകളുടെ ചരിത്ര പശ്ചാത്തലത്തിലുള്ള ഒരു സങ്കീർണ്ണമായ പ്രണയ കഥയാണ് കെയ്റോസ്.

ബെർലിൻ മതിലിൻ്റെ പതനത്തിലേക്ക് നയിക്കുന്ന ജർമ്മൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിൻ്റെ പശ്ചാത്തല ത്തിൽ മനുഷ്യ ബന്ധങ്ങളെ വിവരിക്കുന്ന മികച്ച രചനയാണ് കെയ്റോസ് എന്ന് ജഡ്ജിംഗ് പാനൽ വിലയിരുത്തി.

സ്വകാര്യ ജീവിതത്തിലെ അനുഭവങ്ങളും ഭരണ കൂടങ്ങൾ വ്യക്തികളിൽ ചെലുത്തുന്ന സ്വാധീനവും ചരിത്രവും രാഷ്ട്രീയവും നോവലിൽ മനോഹരമായി ഇടകലരുന്നുണ്ട്. The Booker Prizes :  Twitter X

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്

January 9th, 2024

sheikh-hasina-epathram
ധാക്ക : ബംഗ്ലാദേശില്‍ തുടര്‍ച്ചയായ നാലാം തവണയും ഷെയ്ഖ് ഹസീന പ്രധാന മന്ത്രിയായി അധികാര ത്തിലേക്ക്. പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്‌കരിച്ച ബംഗ്ളാദേശ് പൊതു തെരഞ്ഞെടുപ്പില്‍ ആകെയുള്ള 300 സീറ്റില്‍ 223 സീറ്റു കളിലും ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് വിജയിച്ചു.

രണ്ടര ലക്ഷം വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ഗോപാല്‍ ഗഞ്ച് മണ്ഡലത്തില്‍ നിന്നും അവർ വിജയിച്ചത്. Twitter 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മലേറിയ വാക്സിന് അംഗീകാരം നല്‍കി

October 10th, 2023

malaria-vaccine-r-21-matrix-m-approved-who-ePathram
നാല് രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വിജയം കണ്ടിട്ടുള്ള മലേറിയ വാക്സിന് ലോക ആരോഗ്യ സംഘടന (W H O) അംഗീകാരം നല്‍കി. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നു വികസിപ്പിച്ച R21/Matrix-M എന്ന പേരിലുള്ള മലേറിയ വാക്സിൻ ഉയര്‍ന്ന ഫലപ്രാപ്തിയും നല്ല സുരക്ഷയും നല്‍കുന്നു എന്നും കണ്ടെത്തി.

നിലവില്‍ നൈജീരിയ, ഘാന, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ വാക്സിന്‍ ഉപയോഗത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്സിന്‍ ആണ് ഇത് എന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു. W H O

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു

May 8th, 2023

king-charles-and-camilla-on-his-coronation-ceremony-in-westminster-abbey-ePathram
ലണ്ടന്‍ : ബ്രിട്ടന്‍റെ പരമാധികാരിയായി ചാള്‍സ് മൂന്നാമനെ അവരോധിച്ചു. ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ ആബെയില്‍ നടന്ന കിരീട ധാരണ ചടങ്ങുകള്‍ക്ക് കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി നേതൃത്വം നല്‍കി. രാജ്ഞിയായി കാമിലയുടെ കിരീട ധാരണവും നടന്നു.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 8 ന് അന്തരിച്ച എലിസബത്ത് രാജ്ഞി യുടെ വിയോഗത്തെ തുടര്‍ന്നാണ് മൂത്ത മകന്‍ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടണ്‍ കിരീട അവകാശി ആവുന്നത്. 2022 സെപ്തംബര്‍ 10 ന് ലണ്ടനിലെ സെന്‍റ് ജെയിംസ് കൊട്ടാരത്തില്‍ വച്ച് ചാള്‍സ് മൂന്നാമന്‍ ഔദ്യോഗികമായി അധികാരം ഏറ്റെടുത്തിരുന്നു.

കിരീട ധാരണ ചടങ്ങുകള്‍ക്ക് ശേഷം ചാള്‍സും കാമിലയും ബക്കിംഗ്ഹാം കൊട്ടാരത്തില്‍ തിരിച്ചെത്തി ജനങ്ങളെ അഭിവാദ്യം ചെയ്തു.

image credit : The Royal Family  Twitter  Westminster Abbey

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍

December 6th, 2022

fifa-world-cup-2022-croatia-defeat-japan-ePathram
ദോഹ : ഖത്തര്‍ ലോകകപ്പ് മത്സരത്തിൽ ജപ്പാനുമായി ഏറ്റുമുട്ടി വിജയം നേടി ക്രൊയേഷ്യ ക്വാര്‍ട്ടറില്‍ കടന്നു. പെനാൽറ്റി ഷൂട്ടൗട്ടി ലാണ് ഒന്നിന് എതിരെ മൂന്നു ഗോളുകൾക്ക് ക്രൊയേഷ്യ ജയിച്ചു കയറിയത്.

മുഴുവൻ സമയത്തും അധിക സമയത്തും ഇരു ടീമു കളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ യാണ് വിജയികളെ കണ്ടെത്താൻ പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.

ഡെയ്സൺ മെയ്ദ ജപ്പാനു വേണ്ടിയും പെരിസിച്ച് ക്രൊയേഷ്യ ക്കു വേണ്ടിയും ഗോളുകൾ നേടി. 90 മിനിറ്റ് കഴിഞ്ഞും ഗോള്‍ നിലയില്‍ സമ നില തുടർന്നു. അതോടെയാണ് കളി എക്സ്ട്രാ ടൈമിലേക്കും പിന്നീട് ഷൂട്ടൗട്ടിലേക്കും നീങ്ങിയത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു

October 27th, 2022

british-prime-minister-rishi-sunak-ePathram
ലണ്ടന്‍ : ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രിയായി ചുമതലയേറ്റു. ബ്രിട്ടനില്‍ പ്രധാന മന്ത്രി പദ ത്തില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്ന സവിശേഷതയും ഇദ്ദേഹത്തിന് സ്വന്തം.

കിഴക്കൻ ആഫ്രിക്കയിൽ നിന്നും ബ്രിട്ടണില്‍ കുടിയേറിയ ഇന്ത്യൻ മാതാ പിതാക്കളുടെ മകനായി 1980 മെയ് 12 ന് സതാംപ്ടണിൽ ജനിച്ച സുനക്, വിൻചെസ്റ്റർ കോളേജില്‍ നിന്നും വിദ്യാഭ്യാസം നേടി. തുടർന്ന് ഓക്സ് ഫോഡിലെ ലിങ്കൺ കോളേജിൽ തത്ത്വ ചിന്ത, രാഷ്ട്രീയം, സാമ്പത്തിക ശാസ്ത്രം എന്നിവ യില്‍ ബിരുദമെടുത്തു. പിന്നീട് സ്റ്റാൻഫോഡ് യൂണി വേഴ്സിറ്റിയില്‍ നിന്നും എം. ബി. എ. കരസ്ഥമാക്കി. 2015 ലെ പൊതു തെരഞ്ഞെടുപ്പിൽ റിച്ച് മോണ്ടിലേക്ക് (യോർക്ക്) തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാർലമെന്‍ററി അണ്ടർ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി സേവനം അനുഷ്ഠിച്ചു.

ഋഷി സുനകിന്‍റെ ഭാര്യ അക്ഷത മൂർത്തി, ഇൻഫോസിസ് സ്ഥാപകനും ഇന്ത്യൻ കോടീശ്വരനു മായ വ്യവസായി എൻ. ആർ. നാരായണ മൂർത്തിയുടെ മകളാണ്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

1 of 1112310»|

« Previous « ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്
Next Page » ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം »



  • യു. എസ്. തെരഞ്ഞെടുപ്പിൽ ഡൊണാള്‍ഡ് ട്രമ്പിനു തിരിച്ചടി
  • അമേരിക്കൻ വിസ നയങ്ങളിൽ മാറ്റം
  • പശ്ചിമേഷ്യയിൽ കപ്പൽഗതാഗതം കുറഞ്ഞു
  • ഭൂമിക്ക് കവചമായി ചന്ദ്രന്‍
  • എണ്ണ ഒഴുകട്ടെ എന്ന് ട്രംപ്
  • ഗൂഗിളിനെതിരെ വൻ പ്രതിഷേധം
  • മലേഷ്യയിൽ സോഷ്യൽ മീഡിയ ഉപയോഗത്തിന് പ്രായ പരിധി
  • ചൈന-അമേരിക്ക ഉച്ചകോടി ബീജിങിൽ
  • ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ചു
  • മാർപാപ്പ സഭയുടെ കാര്യം നോക്കിയാൽ മതി : ഭീഷണിയുമായി ട്രംപ്
  • രണ്ടാഴ്ച്ച യുദ്ധത്തിന് അർധവിരാമം
  • ട്രംപിന്റെ ഭീഷണിക്ക് എതിരെ ആംനെസ്റ്റി മേധാവി ആഗ്നസ് കല്ലമാർഡ്
  • ഹോർമുസ് തുറക്കണം : ഇറാനെ തകർക്കും എന്ന് ഭീഷണിയുമായി ട്രംപ്
  • 45 ദിവസത്തെ വെടി നിർത്തൽ കരാര്‍ ചര്‍ച്ചയിൽ
  • നാറ്റോ വിടും : ഭീഷണിയുമായി ട്രംപ്
  • ഒരു യുദ്ധവും ഞങ്ങള്‍ തുടങ്ങി വെച്ചിട്ടില്ല : തുറന്ന കത്തുമായി ഇറാൻ പ്രസിഡണ്ട്
  • നിബന്ധനകൾ അംഗീകരിച്ചാൽ യുദ്ധം അവസാനിപ്പിക്കാം : അമേരിക്കയുടെ 15 ഇന പദ്ധതി തള്ളി ഇറാൻ
  • ട്രംപിന് അടി തെറ്റി : ഇറാനിലെ ആക്രമണം താൽക്കാലികമായി നിറുത്തി വെച്ചു
  • ഇറാന്‍ ആക്രമണത്തെ തള്ളിപ്പറഞ്ഞ് യു. എസ്. ഉന്നത ഉദ്യോഗസ്ഥൻ രാജി വെച്ചു
  • അലി ലാരി ജാനി കൊല്ലപ്പെട്ടു എന്ന് സ്ഥിരീകരിച്ച് ഇറാൻ



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine