തിരുവനന്തപുരം: പശ്ചിമഘട്ട ജൈവ വൈവിധ്യ സംരക്ഷണം സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കേരളത്തിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി എതിര്‍ക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളും അംഗീകരിക്കാ നാവില്ലെന്നും, സമഗ്രമായ പുനഃപരിശോധന വേണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. ഇതിനെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുന്നു എന്നും, മുഴുവന്‍ ഊര്‍ജവും ഉള്‍ക്കൊണ്ടായിരിക്കും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുക എന്നും അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയടക്കം നിരവധി പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് പാരിസ്ഥിതികമായ അനുമതി ലഭിക്കാന്‍ ഈ റിപ്പോർട്ട് ഒരു പ്രധാന തടസമാണെന്നും അതിനാല്‍ ഇതിനെ പാടെ തള്ളിക്കളയണം എന്നുമാണ് കേരള സര്‍ക്കാരിന്റെ ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരി രംഗന്‍ അദ്ധ്യക്ഷനായ സമിതി ശനിയാഴ്ച തലസ്ഥാനത്ത് എത്തുമ്പോള്‍ ഇക്കാര്യം അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്‌ഷ്യം. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഏറെ ദോഷകരമായി ബാധിക്കുന്ന വയനാട്, ഇടുക്കി ജില്ലകളില്‍ കസ്തൂരി രംഗന്‍ സമിതി സന്ദര്‍ശിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: eco-system, green-people