എടപ്പാള്‍: കേരള ജൈവ കര്‍ഷക സമിതി ഇരുപതാമത് സംസ്ഥാന സംഗമം മെയ് 11, 12, 13 (1187 മേടം 28,29,30) തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍ വള്ളത്തോള്‍ വിദ്യാ പീഠത്തില്‍ വെച്ചു നടക്കും, മൂന്നു ദിവസം നീട് നില്‍ക്കുന്ന സംഗമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പരിസ്ഥിതി പഠനം, വ്യക്തിത്വ വികസനം, വിത്ത് സംരക്ഷണവും പരിപാലനവും എങ്ങനെ തുടങ്ങിയ ക്ലാസുകള്‍ ഉണ്ടായിരിരിക്കും. സെമിനാറുകള്‍, കൃഷിയനുഭവങ്ങള്‍, പാരിസ്ഥിതിക സമരാനുഭവങ്ങള്‍, കലാ-സാംസ്കാരിക പരിപാടികള്‍, കൂടാതെ നാട്ടു ഭക്ഷ പ്രദര്‍ശനം, ഔഷധ സസ്യ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, നാടന്‍ വിത്തുകള്‍, തൈകള്‍ എന്നിവയുടെ പ്രദര്‍ശനം – വില്പന , പുസ്തക പ്രദര്‍ശനം, നല്ല ഭക്ഷണം പ്രസ്ഥാനം കൃഷി ചെയ്ത രാസവളം കീടനാശിനി എന്നിവ ഉപയോഗിക്കാത്ത കാര്‍ഷിക വിഭവങ്ങളുടെ നാട്ടുചന്ത, കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള ജൈവ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ഫലസസ്യങ്ങളുടെ പ്രദര്‍ശനം, ബാല കര്‍ഷക സംഗമം എന്നിവയും ഉണ്ടായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് 8086821374, 9747737331, 9037675741 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: agriculture, campaigns, eco-system, green-people, nature