ബംഗളൂരു : ജനിതക വിളകളിടെ പരീക്ഷണ കൃഷിയുടെ നിരോധനവും ബിടി ഭക്ഷ്യ വിളകൾക്ക് 10 വർഷത്തെ മോരട്ടോറിയവും പ്രഖ്യാപിക്കണം എന്ന് ഇവിടെ നടക്കുന്ന രണ്ടാമത് ഇന്ത്യൻ ജൈവ വൈവിദ്ധ്യ കോൺഗ്രസ് ആവശ്യപ്പെട്ടു. രാജ്യമെമ്പാടും നിന്നുമുള്ള ശാസ്ത്രജ്ഞരും, പ്രകൃതി സംരക്ഷകരും, പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ പ്രവർത്തകരും മറ്റും പങ്കെടുത്ത ത്രിദിന സമ്മേളനം ജൈവ സാങ്കേതിക പ്രക്രിയകളും ഉത്പന്നങ്ങളും ജൈവ വൈവിദ്ധ്യ നിയമത്തിന് കീഴിൽ കൊണ്ടു വരേണ്ട ആവശ്യകതയെ എടുത്തു കാട്ടി.
ജനിതക വിളകളെ രാജ്യത്തെ ഭക്ഷ്യ സുരക്ഷാ പദ്ധതികളുമായി ബന്ധപ്പെടുത്തരുത് എന്ന് ജൈവ വൈവിദ്ധ്യ കോൺഗ്രസ് ആവശ്യപ്പെട്ടു. ജനിതക വിളകൾക്ക് അംഗീകാരം നൽകുവാനായി ലക്ഷ്യമിട്ട് രാജ്യത്ത് ജൈവ സാങ്കേതിക റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണം. ഇപ്പോൾ നടക്കുന്ന ബിടി പരുത്തി കൃഷിയേയും അതുണ്ടാക്കുന്ന അനന്തര ഫലങ്ങളേയും പറ്റി 10 വർഷത്തോലം പഠനം നടത്തണം എന്നും എന്നിട്ട് സുരക്ഷിതമാണ് എന്ന് കണ്ടാൽ മാത്രമേ ഇത്തരം കൃഷി കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ പാടുള്ളൂ എന്നും ജൈവ വൈവിദ്ധ്യ കോൺഗ്രസ് ചൂണ്ടിക്കാട്ടി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: gm-crops