Monday, January 10th, 2011

ജനിതക വിളകള്‍ക്ക്‌ നിരുപാധിക പിന്തുണയില്ല

gm-crops-epathram

തിരുവനന്തപുരം : സി. പി. ഐ. (എം) ജനിതക വിളകളെ പൂര്‍ണ്ണമായി തള്ളിക്കളയുന്നില്ല എന്നത് ജനിതക വിളകള്‍ക്കുള്ള നിരുപാധിക പിന്തുണയല്ല എന്ന് ധന മന്ത്രിയും സി. പി. ഐ. എം. കേന്ദ്ര കമ്മിറ്റി അംഗവുമായ തോമസ്‌ ഐസക്‌ വ്യക്തമാക്കി. ജനിതക വിത്തിനെ എതിര്‍ക്കുന്നത് അന്ധ വിശ്വാസമാണ് എന്ന സി. പി. ഐ. (എം) പോളിറ്റ്‌ ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍ പിള്ളയുടെ പ്രസ്താവനയെ ചൊല്ലി ഉയര്‍ന്ന വിവാദത്തിന്റെ പശ്ചാത്തലത്തില്‍, എ. കെ. ജി. ഗവേഷണ പഠന കേന്ദ്രം സംഘടിപ്പിച്ച അന്താരാഷ്‌ട്ര പഠന കോണ്ഗ്രസില്‍ മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിത വിപ്ലവത്തിന്റെ കാര്യത്തില്‍ നടന്ന പോലെ ജനിതക സാങ്കേതിക വിദ്യയുടെ ഗവേഷണവും പൊതു മേഖലയിലാണ് നടക്കേണ്ടത്. പൊതു മേഖലാ സ്ഥാപനങ്ങള്‍ ഇതിനു തയ്യാറാവാത്ത സാഹചര്യത്തിലാണ് സ്വകാര്യ മേഖല ഈ രംഗം കയ്യടക്കുന്നത് എന്ന് അദ്ദേഹം വിശദീകരിച്ചു.

ബി. ടി. വഴുതനയെ പാര്‍ട്ടി എതിര്‍ത്തത് അത് മൂലം ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ച് വേണ്ടത്ര പഠനം നടന്നിട്ടില്ല എന്നതിനാലാണ്. ഇതിന്റെ ഉപയോഗത്തിന് മുപ്പത്‌ വര്‍ഷത്തെ മോറട്ടോറിയം പ്രഖ്യാപിക്കണം എന്നായിരുന്നു പാര്‍ട്ടിയുടെ നിലപാട്‌. മൊണ്‍സാന്റോ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ബി. ടി. പരുത്തി പോലെ ജനിതക വിത്തുകളെ സ്വകാര്യ കുത്തകകള്‍ നിയന്ത്രിക്കുന്നത് പാര്‍ട്ടി അംഗീകരിക്കില്ല. കേന്ദ്ര സര്‍ക്കാരായിരുന്നു അതിന് ഉത്തരവാദി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക:

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010