ചെന്നൈ: ആറന്മുളയിൽ സ്വകാര്യ കമ്പനിയായ കെ. ജി. എസ്. ഗ്രൂപ്പ് നിർമ്മിക്കാൻ പോകുന്ന പുതിയ വിമാനത്താവളത്തിന് ദേശീയ ഹരിത ട്രിബ്യൂണൽ അനുമതി റദ്ദാക്കി. കമ്പനി സമർപ്പിച്ച പാരിസ്ഥിതിക പഠന റിപ്പോർട്ട് നിയമ സാധുത ഇല്ലാത്തതാണ് എന്നും, പഠനം നടത്തിയ ഏജൻസിയായ എൻവിയോ കെയർ അംഗീകൃത സ്ഥാപനമല്ലെന്നും, വിമാനത്താവളം വന്നാലുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടം ഏറെയാണെന്നും ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയിൽ പറയുന്നു.
ആറന്മുളയിലെ വിമാനത്താവളത്തിന് അനുമതി റദ്ദാക്കി
May 29th, 2014- ന്യൂസ് ഡെസ്ക്
വായിക്കുക: eco-system, protest, struggle, water
കൂടംകുളം ഇന്നു മുതൽ
July 14th, 2013ചെന്നൈ: ഏറെ പ്രതിഷേധം നിലനിൽക്കെ തന്നെ ആണവ നിലയം കമ്മീഷന്‍ ചെയ്യുന്നത് തടയണമെന്ന ഹര്‍ജി തള്ളിക്കൊണ്ട് കൂടംകുളം ആണവ നിലയത്തിൽ ഊര്‍ജോല്‍പാദനത്തിന്റെ ആദ്യ പ്രക്രിയയായ ചെയിന്‍ റിയാക്ഷന്റെ പ്രവര്‍ത്തനം അര്‍ദ്ധ രാത്രിയോടെ ഔദ്യോഗികമായി ആരംഭിച്ചു. ഈ പ്രക്രിയ വിജയകരമായാൽ രണ്ടു മാസത്തിനകം കൂടംകുളത്ത് വൈദ്യുത ഉല്‍പ്പാദനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ കൂടംകുളം നിലയത്തിന്റെ സുരക്ഷയെ കുറിച്ച് പ്രദേശവാസികളും ആണവ ശാസ്ത്രജ്ഞന്മാരിൽ ഒരു വിഭാഗവും ഉയര്‍ത്തിയ ആശങ്കകള്‍ ഇപ്പോഴും പരിഹരിക്കപ്പെടുകയോ സമര സമിതി സമരം പിൻവലിക്കുകയോ ചെയ്തിട്ടില്ല. സമരം തുടരുമെന്ന് സമരത്തിനു നേതൃത്വം നൽകുന്ന എസ്. പി. ഉദയകുമാർ അറിയിച്ചു.
- ഫൈസല്‍ ബാവ
എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
July 24th, 2012ന്യൂഡല്‍ഹി: ഉത്പാദകരുടെ കൈവശം ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ കേരളം, കര്‍ണാടകം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ വിറ്റ് തീര്‍ക്കാന്‍ അനുവദിക്കണം എന്ന ആവശ്യവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. കേന്ദ്ര കൃഷി മന്ത്രാലയമാണ് സത്യവാങ്മൂലത്തിലൂടെ ഇങ്ങനെ ഒരാവശ്യം മുന്നോട്ട് വെച്ചത്. കീടനാശിനി കമ്പനികളെ അനുകൂലിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ നടപടി തീര്‍ത്തും തെറ്റായി പോയെന്നും, ഈ തീരുമാനം കീടനാശിനി കമ്പനികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണെന്നും വി. എം. സുധീരന്‍ പറഞ്ഞു. ഇപ്പോള്‍ ഇന്ത്യയില്‍ 1090.596 മെട്രിക് ടണ്‍ എന്‍ഡോസള്‍ഫാന്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് ഉത്പാദകര്‍ കോടതിയെ അറിയിച്ചു. ബാക്കിയുള്ള എന്‍ഡോസള്‍ഫാന്‍ കയറ്റുമതി ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരുന്നു. 2011 ഒക്ടോബറിലാണ് രാജ്യത്ത് എന്‍ഡോസള്‍ഫാന്‍ ഉത്പാദനം പൂര്‍ണമായും നിരോധിച്ചു കൊണ്ടുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നാവശ്യപെട്ടു ഡി. വൈ. എഫ്. ഐ. നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടിയത്. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം എൻ. സി. പി. യുമായുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ പരിഹരിക്കാനുള്ള തന്ത്രമാണ് എന്ന് നിരീക്ഷിക്കുന്നവരും ഉണ്ട്. കൃഷി വകുപ്പ് കൈകാര്യം ചെയ്യുന്ന എൻ. സി. പി. യും കൃഷി മന്ത്രി ശരത് പവാറും മുമ്പും കീടനാശിനി കമ്പനികള്‍ക്ക് അനുകൂലമായ നിലപാടെടുക്കാന്‍ മടി കാണിച്ചിരുന്നില്ല. കേന്ദ്ര കൃഷി വകുപ്പ് സഹമന്ത്രി കെ. വി. തോമസിന്റെ വിവാദ പ്രസ്താവനയാണ് ഈ വിഷയത്തില്‍ കൂടുതല്‍ മാധ്യമ ശ്രദ്ധ ലഭിക്കാന്‍ കാരണമായത്. അദ്ദേഹം ഇപ്പോഴും എന്‍ഡോസള്‍ഫാന്‍ അനുകൂല നിലപാടില്‍ നിന്നും മാറിയിട്ടില്ല എന്നതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
- ഫൈസല്‍ ബാവ
കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ് എംപിമാര്‍
May 19th, 2012
ലണ്ടന്‍: കൂടംകുളം ആണവ നിലയത്തിന്റെ നിര്‍മ്മാണം അടിയന്തിരമായി നിര്‍ത്തിവെക്കണം എന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് എം. പിമാര്‍ പ്രധാന മന്ത്രി മന്‍മോഹന്‍സിങ്ങിനും തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്ക്കും കത്തയച്ചു. ആണവോര്‍ജ്ജ ഏജന്‍സിയുടെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുകൊണ്ടാണ് ഈ നിര്‍മ്മാണം തുടരുന്നതെന്നും സുനാമി പോലുള്ള പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ ഈ നിലയത്തിനു കഴിയില്ലെന്നും കൂടംകുളം സ്ഥിതി ചെയ്യുന്നത് സുനാമി ഭീഷണിയുള്ള തീരത്താണ് എന്നും കത്തില്‍ പറയുന്നു. ആണവ നിലയത്തിനെതിരെ സമര രംഗത്തുള്ള ഗ്രാമീണരായ ജനങ്ങളോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് മനുഷ്യാവകാശ ലംഘനമാണ് എന്നും ഈ നിലപാടില്‍ ആശങ്കയുണ്ടെന്നും അതിനാല്‍ ഈ നിലപാടില്‍ നിന്നും പിന്തിരിയണമെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
- ന്യൂസ് ഡെസ്ക്
വായിക്കുക: electricity, nuclear, power, struggle
കൂടംകുളം : അനിശ്ചിതകാല നിരാഹാരം തുടങ്ങി
May 2nd, 2012തിരുനെൽവേലി : കൂടംകുളം ആണവ നിലയത്തിനെതിരെ നാലാം വട്ട അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിച്ചു. പീപ്പ്ൾസ് മൂവ്മെന്റ് അഗെയിൻസ്റ്റ് ന്യൂക്ലിയർ എനർജിയുടെ 24 പ്രവർത്തകരാണ് സത്യഗ്രഹം തുടങ്ങിയത്. അണവ നിലയ പ്രദേശം പഠന റിപ്പോർട്ട്, സുരക്ഷാ റിപ്പോർട്ട്, നിലയത്തെ സംബന്ധിച്ച അണവ ബാദ്ധ്യതാ ബില്ലിലെ വിശദാംശങ്ങൾ, പരിസ്ഥിതി ആഘാത വിലയിരുത്തൽ റിപ്പോർട്ട്, സീസ്മോളജി, ഹൈഡ്രോളജി, ജിയോളജി, ഒഷ്യനോഗ്രഫി എന്നീ റിപ്പോർട്ടുകൾ പരസ്യപ്പെടുത്തുക, ദുരന്തമുണ്ടായാൽ എങ്ങനെ പ്രവർത്തിക്കണം എന്ന് ആണവ നിലയത്തിന് 30 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിലെ ജനങ്ങൾക്ക് പരിശീലനം നൽകുക, അണവ നിലയത്തിന് എതിരെ സമരം നടത്തിയവർക്ക് എതിരെയുള്ള നിയമ നടപടികൾ പിൻവലിക്കുക എന്നിവയാണ് സത്യഗ്രഹികളുടെ ആവശ്യം.
മെയ് 4 മുതൽ അടുത്ത ഗ്രാമങ്ങളിൽ നിന്നുമുള്ള നൂറു കണക്കിന് സ്ത്രീകൾ കൂടി സത്യഗ്രഹ സമരത്തിൽ പങ്കെടുക്കും എന്ന് സമര സമിതി അറിയിച്ചു.
- ജെ.എസ്.
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild