കൂടംകുളം നിലയം 40 ദിവസത്തിനകം പ്രവര്‍ത്തിപ്പിക്കും: കേന്ദ്രമന്ത്രി നാരായണസ്വാമി

April 23rd, 2012

koodankulam nuclear plant-epathramചെന്നൈ: നാല്‍പ്പത്‌ ദിവസത്തിനകം കൂടംകുളം ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുമെന്ന വാര്‍ത്ത വന്നതോടെ  ആണവ നിലയത്തിനെതിരെ  മെയ് 1 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുമെന്ന് ആണവോര്‍ജ്ജ വിരുദ്ധ സമിതി വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ നടപടി എടുക്കുമെന്ന തിരുനെല്‍വേലി കലക്ടറുടെ ഉറപ്പിനെ തുടര്‍ന്ന് മാര്‍ച്ച് 28ന് നിര്‍ത്തിവെച്ച നിരാഹാരം വീണ്ടും ആരംഭിക്കുമെന്ന് സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പറഞ്ഞു. ‘ സംസ്ഥാന സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് ലംഘിച്ചതിനാല്‍ മെയ് ഒന്നുമുതല്‍ നിര്‍ത്തിവെച്ച പ്രതിഷേധ സമരങ്ങള്‍ വീണ്ടും തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ്. നിരാഹാര സമരത്തില്‍ നിരവധി സ്ത്രീകളും പങ്കെടുക്കും. ഇന്ത്യന്‍ സര്‍ക്കാരും, തമിഴ്‌നാട് സര്‍ക്കാരും ഞങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാകുമെന്നും അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.’ പി. എം. എ. എന്‍. എ നേതാവ് എം. പുഷ്പരായന്‍ പറഞ്ഞു.

സമര സമിതി നേതാവ് ഉദയ കുമാറിനെതിരെ രാജ്യ ദ്രോഹം ഉള്‍പ്പെടെ 98 കള്ളക്കേസുകളാണ് എടുത്തിട്ടുള്ളത്‌. സമരമുഖത്തുള്ള 6,000ത്തോളം പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു  56,000ത്തിലധികം ആളുകളെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. തടവിലാക്കപ്പെട്ട സമരസമിതി പ്രര്‍ത്തകരെ മോചിപ്പിക്കാമെന്നും   സമരക്കാരുടെ മേലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കാമെന്നും  സംസ്ഥാന സര്‍ക്കാര്‍ ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് കേന്ദ്രമന്ത്രി നാരായണസ്വാമി 40 ദിവസത്തിനുള്ളില്‍ കൂടംകുളം ആണവനിലയത്തിന്റെ പ്രവര്‍ത്തനം  ആരംഭിക്കുമെന്ന് അറിയിച്ചത്‌ ഇതോടെയാണ് സമര സമിതി മെയ്‌ ഒന്ന് മുതല്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചത്‌.

കൂടംകുളം നിലയം 40 ദിവസത്തിനകം

പ്രവര്‍ത്തിപ്പിക്കും: കേന്ദ്രമന്ത്രി നാരായണസ്വാമി
ചെന്നൈ: നാല്‍പ്പത്‌ ദിവസത്തിനകം കൂടംകുളം

ആണവനിലയം പ്രവര്‍ത്തനം ആരംഭിക്കുമെന്ന

വാര്‍ത്ത വന്നതോടെ  ആണവ നിലയത്തിനെതിരെ

മെയ് 1 മുതല്‍ അനിശ്ചിതകാല നിരാഹാരസമരം

നടത്തുമെന്ന് ആണവോര്‍ജ്ജ വിരുദ്ധ സമിതി

വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കാന്‍ നടപടി

എടുക്കുമെന്ന തിരുനെല്‍വേലി കലക്ടറുടെ ഉറപ്പിനെ

തുടര്‍ന്ന് മാര്‍ച്ച് 28ന് നിര്‍ത്തിവെച്ച നിരാഹാരം

വീണ്ടും ആരംഭിക്കുമെന്ന് സമരസമിതി നേതാവ്

എസ്.പി ഉദയകുമാര്‍ പറഞ്ഞു. ‘ സംസ്ഥാന

സര്‍ക്കാര്‍ ഞങ്ങള്‍ക്ക് നല്‍കിയ ഉറപ്പ്

ലംഘിച്ചതിനാല്‍ മെയ് ഒന്നുമുതല്‍ നിര്‍ത്തിവെച്ച

പ്രതിഷേധ സമരങ്ങള്‍ വീണ്ടും തുടങ്ങാന്‍

തീരുമാനിച്ചിരിക്കുകയാണ്. നിരാഹാര സമരത്തില്‍

നിരവധി സ്ത്രീകളും പങ്കെടുക്കും. ഇന്ത്യന്‍ സര്‍ക്കാരും,

തമിഴ്‌നാട് സര്‍ക്കാരും ഞങ്ങളുമായി ചര്‍ച്ചയ്ക്ക്

തയ്യാറാകുമെന്നും അനിശ്ചിതകാല നിരാഹാര സമരം

അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്നുമാണ്

പ്രതീക്ഷിക്കുന്നത്.’ പി. എം. എ. എന്‍. എ നേതാവ്

എം. പുഷ്പരായന്‍ പറഞ്ഞു.

സമര സമിതി നേതാവ് ഉദയ കുമാറിനെതിരെ രാജ്യ

ദ്രോഹം ഉള്‍പ്പെടെ 98 കള്ളക്കേസുകളാണ്

എടുത്തിട്ടുള്ളത്‌. സമരമുഖത്തുള്ള 6,000ത്തോളം

പേര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്

രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു

56,000ത്തിലധികം ആളുകളെ കള്ളക്കേസില്‍

കുടുക്കി ജയിലിലടച്ചു. തടവിലാക്കപ്പെട്ട

സമരസമിതി പ്രര്‍ത്തകരെ മോചിപ്പിക്കാമെന്നും

സമരക്കാരുടെ മേലുള്ള കള്ളക്കേസുകള്‍

പിന്‍വലിക്കാമെന്നും  സംസ്ഥാന സര്‍ക്കാര്‍

ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ

ഇക്കാര്യങ്ങള്‍ ഒന്നും തന്നെ പാലിക്കാന്‍ സര്‍ക്കാര്‍

തയ്യാറായിട്ടില്ല. ഇതിനിടയിലാണ് കേന്ദ്രമന്ത്രി

നാരായണസ്വാമി 40 ദിവസത്തിനുള്ളില്‍ കൂടംകുളം

ആണവനിലയത്തിന്റെ പ്രവര്‍ത്തനം

ആരംഭിക്കുമെന്ന് അറിയിച്ചത്‌ ഇതോടെയാണ് സമര

സമിതി മെയ്‌ ഒന്ന് മുതല്‍ അനിശ്ചിതകാല

നിരാഹാരം തുടങ്ങാന്‍ തീരുമാനിച്ചത്‌.

- ഫൈസല്‍ ബാവ

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക്

April 15th, 2012

jaitapur-protest-epathram

തിരുവനന്തപുരം: ഫ്രഞ്ച്‌ സഹകരണത്തോടെ മഹാരാഷ്‌ട്രയിലെ ജയ്‌താപൂരില്‍ സ്‌ഥാപിക്കാനുദ്ദേശിക്കുന്ന ആണവ റിയാക്‌ടര്‍ വഴി ദുരന്തമുണ്ടായാൽ ആണവ റിയാക്‌ടര്‍ വിതരണം ചെയ്യുന്ന ഫ്രാന്‍സിന്‌ ഉത്തരവാദിത്വമുണ്ടാകില്ല. ‍ഇന്ത്യന്‍ സര്‍ക്കാരിനായിരിക്കും ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വമെന്ന്‌ ഫ്രഞ്ച്‌ അംബാസിഡര്‍ ഫാങ്കോയിസ്‌ റിഷയാർ അറിയിച്ചു. മഹരാഷ്‌ട്രയിലെ അണവ റിയാക്‌ടര്‍ സംബന്ധിച്ച്‌ പ്രാഥമിക ചര്‍ച്ചകള്‍ തുടരുകയാണ്‌. ഇത്‌ സംബന്ധിച്ച അന്തിമ തീരുമാനമായിട്ടില്ല. എല്ലാ വിധ സുരക്ഷാ സംവിധാനങ്ങളോടും കൂടിയാകും ആണവ റിയാക്‌ടര്‍ സ്‌ഥാപിക്കുക‍ എന്നും അപകടമുണ്ടായാല്‍ രാജ്യത്തിലെ നിയമം അനുസരിച്ച്‌ ഇന്ത്യയ്‌ക്ക് മുന്നോട്ടു പോകാമെന്നും അദ്ദേഹം പത്ര സമ്മേളനത്തില്‍ പറഞ്ഞു.

ആണവ ചര്‍ച്ചകള്‍ മുറുകുന്ന സാഹചര്യത്തില്‍ ഈ പ്രസ്താവനക്ക് ഏറെ പ്രസക്തിയുണ്ട്. ജൈതാപൂരും കൂടംകുളത്തും ആണവ നിലയം സ്ഥാപിക്കാന്‍ ഏതറ്റം വരെ പോകാനും തയ്യാറായി നില്‍ക്കുന്ന കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ ഇതിനു മറുപടി പറയേണ്ടി വരും. അല്ലെങ്കില്‍ വന്‍ ദുരന്തം വന്നതിനു ശേഷം മാത്രം ചിന്തിക്കുന്ന നമ്മുടെ ഭരണാധികാരികള്‍ കൈമലര്‍ത്തുന്ന രീതി ജനങ്ങള്‍ സഹിച്ചെന്നു വരില്ല.

- ഫൈസല്‍ ബാവ

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.പി.കെ. മുഹമ്മദലി അന്തരിച്ചു

March 9th, 2012

അജാനൂര്‍: പ്രമുഖ പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകന്‍ വി.പി.കെ. മുഹമ്മദാലി (52) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിന്റെ തുടക്ക കാലം തൊട്ടേ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഇദ്ദേഹം അവസാനം വരെ സമര രംഗത്ത്‌ സജ്ജീവമായിരുന്നു.
ഖൈറുന്നീസയാണ് ഭാര്യ. ഷാരൂഖ്‌, ഫെമിന എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ മുസ്തഫ (ദുബായ്‌), ശരീഫ, റുഖിയ, ജമീല, സുഹറ.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൂടംകുളം സമരത്തിനെതിരെ അമേരിക്കയും റഷ്യയും മന്‍മോഹന്‍ സിങ്ങും കൈകോര്‍ക്കുന്നു

February 26th, 2012

koodankulam-nuclear-protest-epathram

ന്യൂഡല്‍ഹി : കൂടംകുളം ആണവ പദ്ധതിയ്ക്കെതിരെ പ്രതിഷേധ സമരം നടത്തുന്നവര്‍ക്ക് സന്നദ്ധ സംഘടനകള്‍ അമേരിക്കന്‍ പണം വഴിമാറി ചിലവിട്ടു സഹായം എത്തിക്കുന്നതായി പ്രധാനമന്ത്രി മന്‍മോഹന്‍സിങ്‌ ഒരു ശാസ്ത്ര മാസികയ്ക്ക് നല്‍കിയ അഭിമുഖ സംഭാഷണത്തില്‍ പ്രസ്താവിച്ചതിനെ റഷ്യ അനുകൂലിച്ചു. തങ്ങള്‍ക്ക് ഈ സംശയം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ അത് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു.

റഷ്യക്ക് വന്‍ സാമ്പത്തിക നേട്ടം ലഭിക്കുന്ന കൂടംകുളം ആണവ പദ്ധതിയ്ക്കെതിരെ ഏറെ നാളായി സ്ഥലവാസികള്‍ സമരവുമായി രംഗത്തുണ്ട്.

ഇന്ത്യയുടെ ആണവ പദ്ധതികള്‍ക്ക്‌ അമേരിക്ക ഒരിക്കലും എതിരല്ല എന്ന പ്രസ്താവനയുമായി ഇതിനിടെ അമേരിക്കയും രംഗത്ത്‌ വന്നിട്ടുണ്ട്. ഇന്ത്യയിലെ ആണവ പദ്ധതികളില്‍ അമേരിക്കയ്ക്കും ഫ്രാന്‍സിനും ഏറെ താല്പര്യമുണ്ട്. വന്‍ തുകകള്‍ക്കുള്ള കരാറുകളാണ് വിവിധ മേഖലകളിലായി ഈ പദ്ധതികളിലൂടെ ഫ്രഞ്ച്, അമേരിക്കന്‍ കമ്പനികള്‍ക്ക്‌ ലഭിക്കുക.

പ്രധാനമന്ത്രിയുടെ പ്രസ്താവന ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണങ്ങളുടെ വെളിച്ചത്തിലാണ് എന്ന് അറിയിച്ചു കൊണ്ട് കേന്ദ്ര മന്ത്രി വി. നാരായണ സ്വാമിയും രംഗത്തെത്തിയിട്ടുണ്ട്. ധന സഹായം വഴിമാറി ചിലവിട്ട മൂന്നു സന്നദ്ധ സംഘടനകളുടെ ലൈസന്‍സ്‌ സര്‍ക്കാര്‍ റദ്ദ്‌ ചെയ്യുകയും ചെയ്തു.

വിദേശ സഹായം എന്നൊക്കെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ച് കൂടംകുളം ആണവ പദ്ധതിയ്ക്ക് എതിരെ പ്രതിഷേധ സമരം നടത്തുന്ന തദ്ദേശ വാസികളെയും അവര്‍ക്ക്‌ പിന്തുണയുമായി നിലയുറപ്പിച്ച സന്നദ്ധ സംഘടനകളെയും പരിസ്ഥിതി മനുഷ്യാവകാശ സംഘടനകളുടെയും ആത്മവീര്യം കെടുത്താനുള്ള സംഘടിത ശ്രമത്തിലാണ് അമേരിക്കയുടെയും റഷ്യയുടെയും പിന്‍ബലത്തോടെ ഇന്ത്യന്‍ ഭരണകൂടം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലണ്ടന്‍ ഒളിമ്പിക്സ്‌ : ദോ കെമിക്കല്‍സ്‌ സ്പോണ്സറായി തുടരും

January 27th, 2012

bhopal-victims-protest-epathram

ന്യൂഡല്‍ഹി : 2012ലെ ലണ്ടന്‍ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ആയി ദോ കെമിക്കല്‍സ്‌ തുടരും എന്ന് ലണ്ടന്‍ ഒളിമ്പിക്‌ കമ്മിറ്റി വ്യക്തമാക്കി. ഒളിമ്പിക്‌ എത്തിക്സ് പാനല്‍ മേധാവി മെറിഡിത്ത് അലക്സാണ്ടര്‍ ദോ കെമിക്കല്‍സിന് എതിരെ തന്റെ നിലപാട്‌ വ്യക്തമാക്കി കൊണ്ട് രാജി വെച്ചിരുന്നു.

ഭോപ്പാല്‍ ദുരന്ത ഭൂമി മാലിന്യ മുക്തമാക്കേണ്ട ഉത്തരവാദിത്തം ഇന്ത്യന്‍ സര്‍ക്കാരിനാണ് എന്നാണ് ലണ്ടന്‍ ഒളിമ്പിക്സ്‌ ചീഫ്‌ എക്സിക്യൂട്ടീവ് പോള്‍ ഡേയ്റ്റണ്‍ വ്യക്തമാക്കി. ഭോപാല്‍ ദുരന്തവുമായി ബന്ധപ്പെട്ട ബാദ്ധ്യതകള്‍ ദോ കെമിക്കല്‍സ്‌ വേണ്ട വിധം കൈകാര്യം ചെയ്യുകയും തീര്‍ത്തതുമാണ്. ആ നിലയ്ക്ക് സ്പോണ്സര്‍ഷിപ്പ് വിഷയത്തില്‍ ദോ കെമിക്കല്‍സിനെതിരെ നിലപാട്‌ സ്വീകരിക്കേണ്ട കാര്യമില്ല. കമ്പനി നല്‍കിയ പണം യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഇന്ത്യയില്‍ ചിലവഴിക്കപ്പെട്ടത് എന്നതാണ് ചോദിക്കേണ്ട ചോദ്യം. ദുരന്ത ഭൂമി മാലിന്യ വിമുക്തമാക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ എന്താണ് നടക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

- ജെ.എസ്.

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

2 of 7123...Last »

« Previous Page« Previous « ഈര്‍പ്പനിലങ്ങളുടെ വില്‍പ്പന : പരിസ്ഥിതി മന്ത്രാലയം അന്വേഷിക്കും
Next »Next Page » മാറുന്ന ജലനയം. »

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010