ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി

May 29th, 2014

aranmula-airport-environmental-issues-epathram

ചെന്നൈ: ആറന്മുളയിൽ സ്വകാര്യ കമ്പനിയായ കെ. ജി. എസ്. ഗ്രൂപ്പ് നിർമ്മിക്കാൻ പോകുന്ന പുതിയ വിമാനത്താവളത്തിന്‌ ദേശീയ ഹരിത ട്രിബ്യൂണൽ അനുമതി റദ്ദാക്കി. കമ്പനി സമർപ്പിച്ച പാരിസ്ഥിതിക പഠന റിപ്പോർട്ട് നിയമ സാധുത ഇല്ലാത്തതാണ് എന്നും, പഠനം നടത്തിയ ഏജൻസിയായ എൻവിയോ കെയർ അംഗീകൃത സ്ഥാപനമല്ലെന്നും, വിമാനത്താവളം വന്നാലുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടം ഏറെയാണെന്നും ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയിൽ പറയുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു

July 26th, 2012

endosulfan-victim-epathram

കാസർഗോഡ് : എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാര്‍ നടത്തി വരുന്ന സത്യാഗ്രഹ സമരം നൂറ് ദിവസം പിന്നിടുകയാണ്. സത്യാഗ്രഹത്തിന്റെ നൂറാം (ജൂലൈ 28നു) ദിനത്തില്‍ 100ഓളം അമ്മമാര്‍ സമരപ്പന്തലില്‍ ഉപവസിക്കാന്‍ നിശ്ചയിച്ചിരിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ ഒന്നൊന്നായി മരിച്ചു കൊണ്ടിരിക്കുമ്പോഴും അധികാരികള്‍ തികഞ്ഞ അനാസ്ഥയാണ് കാണിച്ചു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയെയും പ്രതീക്ഷിച്ചു നിന്ന നൂറു കണക്കിനാളുകളെ അവഗണിച്ചു കൊണ്ട് സത്യാഗ്രഹികളെ സന്ദര്‍ശിക്കാതെയാണ് കാസറഗോഡ് സന്ദര്‍ശിച്ച കേരള മുഖ്യമന്ത്രി സമരപ്പന്തലിനു മുന്നിലൂടെ കടന്നു പോയത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശകള്‍ അതേ പടി നടപ്പിലാക്കുക, മറ്റ് ഗ്രാമങ്ങളില്‍ നിന്നുള്ള ദുരിത ബാധിതരായ ആളുകളെ കൂടി ദുരിതാശ്വാസം നല്‍കുന്നതിനായി പരിഗണിക്കുക, സമഗ്രമായ ആരോഗ്യ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങി 18ഓളം ആവശ്യങ്ങളാണ് സമര സമിതി ഉന്നയിച്ചിരിക്കുന്നത്.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ നിങ്ങള്‍ക്ക് ഏതൊക്കെവിധത്തില്‍ സഹായിക്കാന്‍ കഴിയും?

എഴുന്നേറ്റു നില്‍ക്കുവാനോ പ്രാഥമിക കൃത്യങ്ങള്‍ സ്വയം നിര്‍വ്വഹിക്കുവാനോ കഴിവില്ലാത്ത നൂറ് കണക്കിന് കുഞ്ഞുങ്ങളാണ് എന്‍ഡോസള്‍ഫാന്‍ ഇരകളായി കാസറഗോഡുള്ളത്. അത്തരം കുഞ്ഞുങ്ങളെ വീട്ടിലിരുത്തി ക്കൊണ്ടാണ് ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കി കിട്ടുന്നതിനു വേണ്ടി വളരെയേറെ ത്യാഗങ്ങള്‍ സഹിച്ചു കൊണ്ട് അമ്മമാര്‍ സമരത്തിനെത്തുന്നത്. അവരെ നിങ്ങള്‍ക്ക് പല രീതീയില്‍ സഹായിക്കാം.

 1. സമര സമിതി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാരിനെക്കൊണ്ട് അംഗീകരിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുക.
 2. നിങ്ങളുടെ പ്രദേശങ്ങളില്‍ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പ്രശ്‌നങ്ങളോട് ആഭിമുഖ്യം പ്രഖ്യാപിച്ചുകൊണ്ട് പരിപാടികള്‍ സംഘടിപ്പിക്കുക.
 3. സോഷ്യല്‍ നെറ്റുവര്‍ക്കുകളില്‍ സമരത്തെക്കുറിച്ച് എഴുതുകയും പ്രചരിപ്പിക്കുകയും ചെയ്യുക.
 4. കാസറഗോഡുള്ള സമരപ്പന്തല്‍ സന്ദര്‍ശിക്കുക, അവരോടൊപ്പം സത്യാഗ്രഹത്തില്‍ പങ്കാളികളാകുക.
 5. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വളരെയധികം സാമ്പത്തിക പ്രയാസം അനുഭവിക്കുന്നുണ്ട്. രോഗ ബാധിതര്‍ക്ക് അടിയന്തിരമായി ചികിത്സ ലഭിക്കേണ്ടതുണ്ട്, സത്യാഗ്രഹത്തിനെത്തുന്ന അമ്മമാര്‍ അവരുടെ ദൈനംദിന ജോലികള്‍ പോലും ഉപേക്ഷിച്ചാണ് സമരത്തിനെത്തുന്നത് അവരെ സഹായിക്കേണ്ടതുണ്ട്. ഇതിനായി സമര സമിതിയെ സാമ്പത്തികമായി സഹായിക്കാം. താഴെക്കാണുന്ന അക്കൗണ്ട് നമ്പറിലേക്ക് തുകകള്‍ അയക്കാം. നിങ്ങളുടെ പ്രദേശങ്ങളില്‍ നിന്ന് കൊച്ചു കൊച്ചു തുകകള്‍ സംഭാവനയായി പിരിച്ച് എത്തിക്കാം.

സംഭാവനകള്‍ താഴെ പറയുന്ന അക്കൗണ്ട് നമ്പറിലേക്ക് അയക്കാം:
ഇന്ത്യന്‍ ബാങ്ക്, കാഞ്ഞങ്ങാട് ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍ – 6045874087 (RTGS കോഡ്: IDID000N106)

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നെല്ലിയാമ്പതിയെ രക്ഷിക്കൂ കാമ്പയിന്‍ ഉല്‍ഘാടനം ജൂണ്‍ മാസം 30-ന്

June 26th, 2012

nelliyampathi-epathram
നെല്ലിയാമ്പതിയെ രക്ഷിക്കൂ എന്ന കാമ്പയിന്‍ ഉല്‍ഘാടനം ജൂണ്‍ മാസം 30-ന് തിരുവനന്തപുരത്ത്  ശ്രീ. വി. എം.സുധീരന് നിര്‍വഹിക്കും ‍. ലോകത്തിലെ അപൂര്‍വ തീവ്രജൈവ വൈവിദ്ധ്യസമ്പന്ന മേഖലകളില്‍ ഒന്നാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടത്തില്‍ ഭൂമിശാസ്ത്രപരവും പരിസ്ഥിതിപരവുമായ ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് നെല്ലിയാമ്പതി മലനിരകളും അതിലെ ജൈവസമ്പത്തും. കോളനിവാഴ്ചക്കാലത്ത് നെല്ലിയാമ്പതിയിലെ പതിനായിരത്തോളം ഏക്കര്‍ വനഭൂമി ഏതാനും തോട്ടങ്ങള്‍ക്ക് പാട്ടത്തിനു നല്കകയുണ്ടായി. പാട്ടക്കാലാവധി തീരുന്നമുറക്കും പാട്ടവ്യവസ്ഥകള്‍ ലംഘിക്കപെട്ടാലും ഭൂമി തിരിച്ചെടുക്കാന്‍ വ്യവസ്ഥയും അധികാരവും വനംവകുപ്പിനുണ്ട്.

നെല്ലിയാമ്പതിയിലെ പാട്ടഭൂമികളില്‍ കരാര്‍ ലംഘനവും നിയമലംഘനവും മാത്രമല്ല വ്യാജരേഖ ചമച്ച് സര്‍ക്കാര്‍ ഭൂമി വില്പ്പന നടത്തുകയും ബാങ്കുകളില്‍ പണയപ്പെടുത്തി കോടിക്കണക്കിന് രൂപ എടുക്കുകയും ചെയ്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.
കരാര്‍ ലംഘനം നടത്തിയ ഏതാനും തോട്ടങ്ങള്‍ വനംവകുപ്പ് ഏറ്റെടുക്കുകയും പല തോട്ടങ്ങളും ഏറ്റെടുക്കുവാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിച്ചു വരികയുമായിരുന്നു. ഈ ഘട്ടത്തിലാണ് വനഭൂമി ഏറ്റെടുക്കുവാനുള്ള നീക്കം അട്ടിമറിക്കാന്‍ ചിലര്‍ പരസ്യമായി രംഗത്ത് വന്നത്. തിട്ടപ്പെടുത്താന്‍ ആവാത്ത കോടികളുടെ പൊതു സ്വത്ത് സ്വകാര്യവ്യക്തികള്‍ക്ക് അടിയറവയ്ക്കാനുള്ള ഗൂഡാലോചനയാണ് ഇതിനു പിന്നില്‍.
കഴിഞ്ഞ മെയ്‌ മാസം 26-ന് തൃശൂരില്‍ ചേര്‍ന്ന പരിസ്ഥിതി പ്രവര്‍ത്ത‍കരുടെയും സമാന സംഘടനകളുടെയും ആലോചനായോഗം സേവ് നെല്ലിയാമ്പതി കാമ്പയിന്‍ ജൂണ്‍ മാസം 30-ന് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.Y. M. C. A. ഹാളില്‍ രാവിലെ സെമിനാറും വൈകുന്നേരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ സായാഹ്നധര്‍ണ്ണയും നടത്തും കൂടുതല്‍ വിവരങ്ങള്‍ക്ക് . N.ബാദുഷ കണ്‍വീനര്‍ 8547590222

- ലിജി അരുണ്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത

March 19th, 2012

koodankulam nuclear plant-epathram
ചെന്നൈ:കൂടംകുളം ആണവ പദ്ധതിയുമായി മുന്നോട്ട്‌ പോകാന്‍ ജയലളിതാ സര്‍ക്കാര്‍ തീരുമാനിച്ചു.  ശക്‌തമായ പ്രതിഷേധത്തിനിടയിലും  പദ്ധതി നടപ്പാക്കുന്നതിനായി ദ്രുതഗതിയില്‍ തീരുമാനമെടുക്കണമെന്നും ഇതിനായി ക്യാബിനറ്റില്‍ 500 കോടി വകയിരുത്തിയതായും പ്രത്യേക പ്രസ്‌താവനയില്‍ ‍തമിഴ്നാട്‌ മുഖ്യമന്ത്രി ജയലളിത  വ്യക്‌തമാക്കി. എന്നാല്‍  തിരുനെല്‍വേലിയില്‍ പ്‌ളാന്റ്‌ വരുന്നതിനെതിരേ രാജ്യ വ്യാപകമായി  ശക്‌തമായ പ്രതിഷേധം തുടരുകയാണ്‌. പീപ്പിള്‍ മൂവ്‌മെന്റ്‌ എഗെയ്‌ന്‍സ്‌റ്റ് ന്യൂക്‌ളീയര്‍ എനര്‍ജി എന്ന സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്‌തംബര്‍ മാസത്തില്‍ ‍ആരംഭിച്ച  പ്രതിഷേധം കൂടുതല്‍ ശക്തിയോടെ ഇപ്പോളും തുടരുകയാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത

സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ലെന്ന് ദോ കെമിക്കല്‍സ്‌

December 20th, 2011

dow-chemicals-epathram

ലണ്ടന്‍ : ഭോപ്പാല്‍ ഇരകളുടെയോ വേറെ ഏതെങ്കിലും പ്രതിഷേധ സ്വരത്തിന്റെയോ പേരിലല്ല ഒളിമ്പിക്സ്‌ സ്റ്റേഡിയത്തില്‍ തങ്ങള്‍ തങ്ങളുടെ പേര് പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയത് എന്ന് ദോ കെമിക്കല്‍സ്‌ ന്യായീകരിച്ചു. സംഘാടകരുമായി തങ്ങള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം തങ്ങളുടെ പേര് ഉപയോഗിക്കും എന്ന് പറഞ്ഞിരുന്നില്ല. സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്ന ചില ടെസ്റ്റ്‌ പാനലുകളില്‍ മാത്രമാണ് തങ്ങളുടെ പേര് ഉപയോഗിക്കുവാന്‍ പദ്ധതി ഉണ്ടായിരുന്നത്. ഇത് ഒളിമ്പിക്സ്‌ ആരംഭിക്കുന്നതിന് മാസങ്ങള്‍ മുന്‍പ്‌ തന്നെ നീക്കം ചെയ്യുവാന്‍ ഇരുന്നതുമാണ് എന്നും കമ്പനി വക്താക്കള്‍ വിശദീകരിച്ചു.

സ്വന്തം പേര് പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ എന്തിനു ഇത്രയേറെ പണം മുടക്കി ഒരു സ്പോണ്സര്‍ ആവാന്‍ ദോ കെമിക്കല്‍സ്‌ ഒരുങ്ങി എന്ന ചോദ്യം അവശേഷിക്കുന്നു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

1 of 4123...Last »

« Previous « പ്രതിഷേധം വിജയിച്ചു; ദോ കെമിക്കല്‍സ്‌ പിന്‍വാങ്ങി
Next Page » പ്ലാച്ചിമട സമരക്കാര്‍ ജയിലിനകത്ത് നിരാഹാര സമരത്തില്‍ »

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010