ലണ്ടന്‍ : ഭോപ്പാല്‍ ഇരകളുടെയോ വേറെ ഏതെങ്കിലും പ്രതിഷേധ സ്വരത്തിന്റെയോ പേരിലല്ല ഒളിമ്പിക്സ് സ്റ്റേഡിയത്തില്‍ തങ്ങള്‍ തങ്ങളുടെ പേര് പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും പിന്‍വാങ്ങിയത് എന്ന് ദോ കെമിക്കല്‍സ് ന്യായീകരിച്ചു. സംഘാടകരുമായി തങ്ങള്‍ ഉണ്ടാക്കിയ കരാര്‍ പ്രകാരം തങ്ങളുടെ പേര് ഉപയോഗിക്കും എന്ന് പറഞ്ഞിരുന്നില്ല. സ്റ്റേഡിയത്തില്‍ സ്ഥാപിക്കുന്ന ചില ടെസ്റ്റ് പാനലുകളില്‍ മാത്രമാണ് തങ്ങളുടെ പേര് ഉപയോഗിക്കുവാന്‍ പദ്ധതി ഉണ്ടായിരുന്നത്. ഇത് ഒളിമ്പിക്സ് ആരംഭിക്കുന്നതിന് മാസങ്ങള്‍ മുന്‍പ് തന്നെ നീക്കം ചെയ്യുവാന്‍ ഇരുന്നതുമാണ് എന്നും കമ്പനി വക്താക്കള്‍ വിശദീകരിച്ചു.
സ്വന്തം പേര് പ്രദര്‍ശിപ്പിക്കാന്‍ ഉദ്ദേശമില്ലെങ്കില്‍ എന്തിനു ഇത്രയേറെ പണം മുടക്കി ഒരു സ്പോണ്സര്‍ ആവാന്‍ ദോ കെമിക്കല്‍സ് ഒരുങ്ങി എന്ന ചോദ്യം അവശേഷിക്കുന്നു.
- ജെ.എസ്.