ന്യൂഡല്‍ഹി : ഭോപ്പാല്‍ വിഷ വാതക ദുരന്തത്തിന്റെ മരണ സംഖ്യ പുനര്‍ നിശ്ചയിക്കണമെന്നും യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ദോ കെമിക്കല്‍സില്‍ നിന്നും മതിയായ നഷ്ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകള്‍ ഇന്ന് തീവണ്ടി തടയും.
ഇരകള്‍ക്ക് നല്‍കിയ നഷ്ടപരിഹാരം ഉചിതമാണ് എന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ തന്നെ അറിയിച്ചതായി യൂണിയന്‍ കാര്‍ബൈഡ് കമ്പനി പറയുന്നത് തങ്ങളെ ഞെട്ടിക്കുന്നു എന്ന് പ്രതിഷേധം നടത്തുന്നവര്‍ പറഞ്ഞു.
തങ്ങള്‍ കൂടുതല്‍ നഷ്ടപരിഹാരം നല്‍കില്ല എന്ന് ദോ കെമിക്കല്‍സ് സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.
ഭോപ്പാല്‍ ഫാക്ടറി ഇന്ത്യാക്കാരാണ് നടത്തിയതെന്നും ഇതില്‍ തങ്ങള്‍ക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവില്ല എന്നുമാണ് കമ്പനിയുടെ നിലപാട്.
- ജെ.എസ്.