Monday, June 7th, 2010

ഭോപ്പാല്‍ ദുരന്തം – ഏഴു പ്രതികള്‍ കുറ്റക്കാരെന്നു കോടതി

bhopal-gas-tragedyഭോപ്പാല്‍ : ചരിത്രത്തിലെ ഏറ്റവും വലിയ വ്യാവസായിക ദുരന്തമായി അറിയപ്പെടുന്ന ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണമായ ഏഴു പേരെ കോടതി കുറ്റക്കാരായി കണ്ടെത്തി. ഇവര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. ഇന്ത്യയിലെ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ ഏഴു മുന്‍ ജീവനക്കാരെയാണ് കോടതി കേസില്‍ കുറ്റക്കാരായി കണ്ടെത്തിയത്. ഇവര്‍ക്കെതിരെ ചാര്‍ത്തിയിട്ടുള്ള വകുപ്പുകള്‍ പ്രകാരം പരമാവധി രണ്ടു വര്ഷം വരെ തടവ്‌ ശിക്ഷ മാത്രമേ ഇവര്‍ക്ക്‌ ലഭിക്കൂ. ഇത് തീരെ കുറഞ്ഞു പോയി എന്ന് വ്യാപകമായ പ്രതിഷേധമുണ്ട്. ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

25 വര്ഷം മുന്‍പ്‌ ഡിസംബര്‍ മൂന്നിനു പുലര്‍ച്ചെയാണ് ദുരന്തതിനാസ്പദമായ വാതക ചോര്‍ച്ച യൂണിയന്‍ കാര്‍ബൈഡ്‌ ഫാക്ടറിയില്‍ ഉണ്ടായത്. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.

സംഭവത്തെ കുറിച്ച് നടന്ന സി. ബി. ഐ. അന്വേഷണത്തില്‍ 12 പ്രതികളാണ് ഉണ്ടായിരുന്നത്. അതില്‍ ഒരാള്‍ ഇതിനിടെ മരണമടഞ്ഞു.

പ്രതിയായ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി തന്നെ ഇപ്പോള്‍ നിലവില്‍ ഇല്ല. 2001ല്‍ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയെ അമേരിക്കയിലെ ദൌ കെമിക്കല്‍സ്‌ എന്ന സ്ഥാപനം വിലയ്ക്ക് വാങ്ങി. 1989ല്‍ ഇന്ത്യന്‍ സര്‍ക്കാരുമായി യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനി 470 മില്യന്‍ ഡോളറിനു കേസ്‌ ഒത്തുതീര്‍പ്പാക്കി യതാണ് എന്നും അതിനാല്‍ തങ്ങള്‍ക്കു ഇതില്‍ യാതൊരു ബാധ്യതയുമില്ല എന്നുമാണ് ദൌ കെമിക്കല്‍സിന്റെ നിലപാട്.

warren-anderson

യൂണിയന്‍ കാര്‍ബൈഡ്‌ മുതലാളി വാറന്‍ ആന്‍ഡേഴ്‌സന്റെ ചിത്രമുള്ള ബോര്‍ഡുമായി പ്രതിഷേധം രേഖപ്പെടുത്തുന്ന ദുരന്തത്തിന്റെ ഒരു ഇര

പ്രതിയായ യൂണിയന്‍ കാര്‍ബൈഡ്‌ കമ്പനിയുടെ മുതലാളി വാറന്‍ ആന്‍ഡേഴ്‌സനെ ഇന്ത്യയില്‍ പിടി കിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇയാള്‍ ഇന്ന് വരെ ഇന്ത്യന്‍ കോടതികളില്‍ ഹാജരാവാന്‍ കൂട്ടാക്കിയിട്ടില്ല.

യൂണിയന്‍ കാര്ബൈടിന്റെ രണ്ടു ഉപ സ്ഥാപനങ്ങളായിരുന്നു മറ്റ് രണ്ടു പ്രതികള്‍.

ശേഷിക്കുന്ന ഏഴു പ്രതികളില്‍ പലരും 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. മരണത്തിന് കാരണമായ കുറ്റകരമായ അനാസ്ഥ എന്നാണു കോടതി ഇവരുടെ കുറ്റത്തെ വിശേഷിപ്പിച്ചത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കൂടംകുളം ആണവ നിലയത്തിനെതിരെ ബ്രിട്ടീഷ്‌ എംപിമാര്‍
  • പരിസ്ഥിതിക്ക് ദോഷം ചെയ്യുന്ന പദ്ധതികള്‍ പാടില്ല: ബോംബെ കോടതി
  • അണു ബോംബിനെക്കാള്‍ വിനാശകാരിയായ പ്ലാസ്റ്റിക് നിരോധിക്കണം : സുപ്രീംകോടതി
  • ജപ്പാന്‍ ആണവ നിലയങ്ങള്‍ അടയ്ക്കുന്നു, ഇന്ത്യ തുറക്കുന്നു
  • കൂടംകുളം : അനിശ്ചിതകാല നിരാഹാരം തുടങ്ങി
  • കൂടംകുളം നിലയം 40 ദിവസത്തിനകം പ്രവര്‍ത്തിപ്പിക്കും: കേന്ദ്രമന്ത്രി നാരായണസ്വാമി
  • ഭൂമിക്ക് വേണ്ടി ഒത്തുചേരുക
  • കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമം
  • കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്ന് ശ്രീലങ്ക
  • ആണവ ദുരന്തമുണ്ടായാല്‍ ഉത്തരവാദിത്വം ഇന്ത്യക്ക്
  • “വെളിച്ചം ഉണ്ടാകട്ടെ”
  • ശരത്ചന്ദ്രന്‍ പോരാട്ടങ്ങളുടെ മൂന്നാം കണ്ണ്
  • അബുദാബിയില്‍ കുട്ടികള്‍ക്കായി പരിസ്ഥിതി ക്യാമ്പ്‌
  • ഇന്ന് ലോക കാലാവസ്ഥാ ദിനം
  • ജല കാൽപ്പാട് കുറയ്ക്കുക
  • ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?
  • കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത
  • പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി
  • ഫുക്കുഷിമ ഒരു വർഷം പിന്നിടുമ്പോൾ അണിയറയിലെ തൊഴിലാളികൾ വൻ അപകടത്തിൽ
  • പരിസ്ഥിതി പ്രവര്‍ത്തകന്‍ വി.പി.കെ. മുഹമ്മദലി അന്തരിച്ചു

  • © e പത്രം 2010