ന്യൂഡല്‍ഹി : 2012ലെ ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്സര്‍ ആയി ദോ കെമിക്കല്‍സ് തുടരും എന്ന് ലണ്ടന്‍ ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി. ഒളിമ്പിക് എത്തിക്സ് പാനല്‍ മേധാവി മെറിഡിത്ത് അലക്സാണ്ടര്‍ ദോ കെമിക്കല്‍സിന് എതിരെ തന്റെ നിലപാട് വ്യക്തമാക്കി കൊണ്ട് രാജി വെച്ചിരുന്നു.
ഭോപ്പാല്‍ ദുരന്ത ഭൂമി മാലിന്യ മുക്തമാക്കേണ്ട ഉത്തരവാദിത്തം ഇന്ത്യന്‍ സര്‍ക്കാരിനാണ് എന്നാണ് ലണ്ടന്‍ ഒളിമ്പിക്സ് ചീഫ് എക്സിക്യൂട്ടീവ് പോള്‍ ഡേയ്റ്റണ്‍ വ്യക്തമാക്കി. ഭോപാല്‍ ദുരന്തവുമായി ബന്ധപ്പെട്ട ബാദ്ധ്യതകള്‍ ദോ കെമിക്കല്‍സ് വേണ്ട വിധം കൈകാര്യം ചെയ്യുകയും തീര്‍ത്തതുമാണ്. ആ നിലയ്ക്ക് സ്പോണ്സര്‍ഷിപ്പ് വിഷയത്തില്‍ ദോ കെമിക്കല്‍സിനെതിരെ നിലപാട് സ്വീകരിക്കേണ്ട കാര്യമില്ല. കമ്പനി നല്‍കിയ പണം യഥാര്‍ത്ഥത്തില്‍ എന്തിനാണ് ഇന്ത്യയില്‍ ചിലവഴിക്കപ്പെട്ടത് എന്നതാണ് ചോദിക്കേണ്ട ചോദ്യം. ദുരന്ത ഭൂമി മാലിന്യ വിമുക്തമാക്കുന്ന കാര്യത്തില്‍ ഇന്ത്യയില്‍ എന്താണ് നടക്കുന്നത് എന്ന് എല്ലാവര്ക്കും അറിയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: accident, pesticide, pollution, struggle, tragedy