ലണ്ടന്‍ : ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്സര്‍ ചെയ്യുന്ന ദോ കെമിക്കല്‍സിന് എതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഒളിമ്പിക് സ്റ്റേഡിയത്തില്‍ തങ്ങളുടെ ബ്രാന്‍ഡ് പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്നും ദോ കെമിക്കല്‍സ് പിന്‍വാങ്ങി. 1984ലെ ഭോപ്പാല്‍ വാതക ദുരന്തത്തിന് കാരണക്കാരായ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ ഇപ്പോഴത്തെ രൂപമായ ദോ കെമിക്കല്‍സ് 2012ലെ ലണ്ടന്‍ ഒളിമ്പിക്സ് സ്പോണ്സര്‍ ചെയ്യുന്നതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ലണ്ടന്‍ ഒളിമ്പിക്സ് സംഘാടകര്‍ക്ക് ഇത് സംബന്ധിച്ച് ശക്തമായ ഭാഷയില്‍ എഴുത്ത് എഴുതാന്‍ ഇരിക്കവെയാണ് ഉയര്‍ന്നു വരുന്ന പ്രതിഷേധം കണക്കിലെടുത്ത് ഒളിമ്പിക്സില്‍ തങ്ങളുടെ പരസ്യം പ്രദര്‍ശിപ്പിക്കാനുള്ള ഉദ്യമത്തില്‍ നിന്നും കമ്പനി പിന്‍വാങ്ങിയത്.
- ജെ.എസ്.