Tuesday, August 31st, 2010

ഭോപ്പാല്‍ ദുരന്തം – സുപ്രീം കോടതി കേസ്‌ വീണ്ടും തുറന്നു

bhopal-victims-protest-epathram

ന്യൂഡല്‍ഹി : ഭോപ്പാല്‍ ദുരന്ത കേസില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശിക്ഷയുടെ കാഠിന്യം വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ചു കൊണ്ട് സുപ്രീം കോടതി അസാധാരണമായ ഒരു നീക്കത്തില്‍ കേസ്‌ ഫയല്‍ വീണ്ടും തുറന്നു. 72 മണിക്കൂറിനുള്ളില്‍ 15000 ഓളം പേരാണ് ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ഫാക്ടറിയുടെ പരിസര പ്രദേശങ്ങളില്‍ നിന്നും ഓടി രക്ഷപ്പെടാനുള്ള ശ്രമത്തില്‍ തിക്കും തിരക്കിലും പെട്ടും വേറെയും നിരവധി പേര്‍ കൊല്ലപ്പെട്ടു. 5,00,000 ലധികം പേരെ ഈ ദുരന്തം ബാധിച്ചതായി കണക്കാക്കപ്പെടുന്നു. 2,00,000 ആളുകള്‍ക്ക് ദുരന്തം സ്ഥിരമായ ശാരീരിക അസ്വാസ്ഥ്യങ്ങളും അംഗ വൈകല്യങ്ങളും നല്‍കി.

ഓഗസ്റ്റ്‌ 2ന് സി. ബി. ഐ. സമര്‍പ്പിച്ച പ്രത്യേക ഹരജി പരിഗണിച്ച് കോടതി പ്രതികള്‍ക്ക്‌ നോട്ടീസ്‌ അയച്ചു. പരമാവധി 10 വര്ഷം വരെ തടവ്‌ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് പ്രതികള്‍ക്കെതിരെ സി. ബി. ഐ. ചുമത്തിയിരിക്കുന്നത്.

- ജെ.എസ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു
  • കൂടംകുളം സമരക്കാര്‍ക്ക് നേരെ ആക്രമണം
  • മാറുന്ന ജലനയം.
  • ലണ്ടന്‍ ഒളിമ്പിക്സ്‌ : ദോ കെമിക്കല്‍സ്‌ സ്പോണ്സറായി തുടരും
  • ഈര്‍പ്പനിലങ്ങളുടെ വില്‍പ്പന : പരിസ്ഥിതി മന്ത്രാലയം അന്വേഷിക്കും
  • സൂചിമുഖി മാസിക 32വാര്‍ഷം പൂര്‍ത്തിയാക്കി
  • പ്ലാച്ചിമട സമരക്കാര്‍ ജയിലിനകത്ത് നിരാഹാര സമരത്തില്‍
  • സമ്മര്‍ദ്ദത്തിന് വഴങ്ങിയില്ലെന്ന് ദോ കെമിക്കല്‍സ്‌
  • പ്രതിഷേധം വിജയിച്ചു; ദോ കെമിക്കല്‍സ്‌ പിന്‍വാങ്ങി
  • പരിസ്ഥിതി ക്യാമ്പ് ഡിസം. 30 ന് ദുബായില്‍
  • സമരത്തിന്‌ ആവേശം പകര്‍ന്ന് മേധാപട്കര്‍ മുല്ലപ്പെരിയാറില്‍
  • തീരുമാനമാകാതെ ഡര്‍ബന്‍ ഉച്ചകോടി സമാപിച്ചു
  • കൂടംകുളം ആണവ വിരുദ്ധസമിതി യോഗം
  • ഫുക്കുഷിമയില്‍ ചോര്‍ച്ച
  • ഭോപ്പാല്‍ ഇരകള്‍ ഇന്ന് തീവണ്ടി തടയും
  • ഭോപ്പാല്‍ ദുരന്തം : ദോ കെമിക്കല്‍സ്‌ ഒളിമ്പിക്സ്‌ സ്പോണ്സര്‍ ചെയ്യുന്നതിനെതിരെ പ്രതിഷേധം
  • ‘എ പെസ്റ്ററിങ് ജേര്‍ണി’ മികച്ച പരിസ്ഥിതി ചിത്രം
  • കാലാവസ്ഥാ വ്യതിയാന ഉച്ചകോടി പരാജയത്തിലേക്ക്
  • കൂടംകുളം ആണവ പ്രതിരോധം കണ്‍വെന്‍ഷന്‍
  • ആണവ വിരുദ്ധ സെമിനാര്‍

  • © e പത്രം 2010