ഐക്യരാഷ്ട്ര സഭ : ഇത്തവണ ആവശ്യത്തിനു മഴ ലഭിക്കാത്ത സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ കടുത്ത വരള്‍ച്ചക്ക് സാദ്ധ്യതയുള്ളതിനാല്‍ പ്രതിസന്ധി മറികടക്കാന്‍ ഐക്യ രാഷ്ട്ര സഭ മുന്നൊരുക്കം തുടങ്ങി. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ഈ വർഷം ആവശ്യത്തിനു മഴ ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ കടുത്ത വരള്‍ച്ചയിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് വരള്‍ച്ചയെ നേരിടുന്നതിന് യു. എൻ. പദ്ധതി ആവിഷ്കരിക്കുന്നത്. ഇന്ത്യയില്‍ മാത്രം ഈ വര്‍ഷം സാധാരണ ലഭിക്കുന്നതിനേക്കാള്‍ 17 ശതമാനം കുറവ് മഴയാണ് ലഭിച്ചത്. മഴയുടെ കുറവ് ലോകത്തെ മൊത്തം കാര്‍ഷിക മേഖലയെ ബാധിക്കുമെന്നതിനാല്‍ കടുത്ത ഭക്ഷ്യ ക്ഷാമത്തിനും കാരണമായേക്കും. കാലാവസ്ഥാ വ്യതിയാനം മൂലം ഇതിനകം തന്നെ നിരവധി ദുരന്തങ്ങള്‍ നാം കണ്ടു കഴിഞ്ഞെന്നും, ഇനിയും ഈ നില തുടര്‍ന്നാല്‍ പരിഹരിക്കാനാകാത്ത പ്രതിസന്ധിയിലേക്ക് ലോകം നീങ്ങുമെന്നും അതിനാല്‍ ലോക രാജ്യങ്ങള്‍ ഒന്നിച്ചു നീങ്ങണമെന്നും ലോക കാലാവസ്ഥാ സംഘടന (ഡബ്ല്യു. എം. ഒ.) സെക്രട്ടറി ജനറല്‍ മിഖായേല്‍ ജെറാഡ് പറഞ്ഞു.
- ന്യൂസ് ഡെസ്ക്