ടോക്യോ : അപകടത്തെ തുടർന്ന് പൊട്ടിത്തെറിച്ച ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിന്റെ സമീപ പ്രദേശത്തെ കടലിൽ നിന്നും പിടിച്ച മൽസ്യത്തിൽ അപകടകരമായ അണവ വികിരണ ശേഷിയുള്ള സീഷിയം വൻ തോതിൽ കണ്ടെത്തി. മാർച്ച് 2011ൽ നടന്ന ആണവ അപകടത്തെ തുടർന്ന് പ്രദേശത്തെ മൽസ്യ ബന്ധനം നിരോധിച്ചിരുന്നു. അപകടം നടന്നതിന് ഒരു മാസം കഴിഞ്ഞപ്പോൾ ആണവ നിലയ ശുദ്ധീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി 11,000 ടണ്ണിലേറെ ആണവ മാലിന്യങ്ങൾ ആണവ കേന്ദ്രത്തിന്റെ നടത്തിപ്പുകാരായ ടോക്യോ ഇലക്ട്രിൿ പവർ കമ്പനി കടലിലേക്ക് ഒഴുക്കിയിരുന്നു. ഇത് അന്ന് വൻ വിമർശനത്തിന് കാരണമാവുകയും ചെയ്തു.
- ജെ.എസ്.
ഇതു അന്ത്യ് കാലം ആകയല്‍ ഭൂമിയില്‍ ഇതിലും വലിയ സംഭവം ഭൂമിയില്‍ സംഭവികകന്‍ പൊകുന്നു