ടോക്യോ : ആണവ അപകടത്തെ തുടര്‍ന്ന് പ്രവര്‍ത്തനം നിലച്ച ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തില്‍ നിന്നും 45 ടണ്‍ അണു പ്രസരണം ഉള്ള വെള്ളം ചോര്‍ന്നതായി ആണവ നിലയം അറിയിച്ചു. ജല ശുദ്ധീകരണ യന്ത്രത്തില്‍ നിന്നുമാണ് ശക്തമായ ആണവ മാലിന്യമുള്ള ജലം ചോര്‍ന്നത്. ഇതില്‍ നിന്നും ഒരു പങ്ക് സമുദ്രത്തില്‍ എത്തിയിരിക്കാനുള്ള സാദ്ധ്യത ആശങ്കാജനകമാണ്.
കഴിഞ്ഞ മാര്‍ച്ച് 11ന് നടന്ന ഫുക്കുഷിമാ ദുരന്തത്തില്‍ ഇത് പോലെ മലിന ജലം ഗണ്യമായി ശാന്ത സമുദ്രത്തില്‍ എത്തി ചേര്‍ന്നത് ജല ജീവജാലങ്ങളെയും മലിനപ്പെടുത്തിയിരിക്കാം എന്ന ഭീതി പരത്തിയിരുന്നു.
ആണവ നിലയങ്ങളുടെ സുരക്ഷാ ഭീഷണി ഒരിക്കല്‍ കൂടെ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു ഫുക്കുഷിമയിലെ ഈ പുതിയ ചോര്‍ച്ച.
- ജെ.എസ്.