മുംബൈയില്‍ തണല്‍ മരങ്ങള്‍ ആസിഡ് വെച്ച് ഇല്ലാതാക്കുന്നു

July 20th, 2011

trees-mumbai-epathram

മുംബൈ: മുംബൈയില്‍ തണല്‍ മരങ്ങള്‍ ആസിഡ് പ്രയോഗത്തിലൂടെ നശിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. മരത്തിന്റെ ചുവട്ടില്‍ ആസിഡ് ഒഴിക്കാന്‍ വേണ്ടി ചില സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്നു മുംബൈ കൊളാബയിലെ കോര്‍പ്പറേറ്റര്‍ വിനോദ് ശേഖര്‍ പറഞ്ഞു. ഇത്തരക്കാരെ കണ്ടെത്തി ശിക്ഷിയ്ക്കണമെന്നും ശേഖര്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇത്തരത്തിലൊരു മരം വീണ് ആറു വയസുകാരിയും അമ്മയും മരിച്ചതോടെയാണ് ഇക്കാര്യം പുറത്തറിഞ്ഞത്.

കെട്ടിട നിര്‍മാതാക്കള്‍, ഡവലപ്പര്‍മാര്‍, ഷോറൂം ഉടമകള്‍ എന്നിവര്‍ക്ക് തങ്ങളുടെ സ്ഥാപനങ്ങളുടെ മുന്നിലുള്ള മരങ്ങള്‍ മുറിച്ചു മാറ്റാന്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അനുമതി നല്‍കാറില്ല. ഈ സാഹചര്യത്തിലാണ് ഇവര്‍ ആസിഡ് മാഫിയയുടെ സഹായം തേടുന്നതത്രേ. ഇവരുടെ നിര്‍ദേശ പ്രകാരം സംഘം മരത്തിനു ചുവട്ടില്‍ ആസിഡ് പ്രയോഗം നടത്തും. എതാനും ദിവസത്തിനുള്ളില്‍ മരം ഉണങ്ങി വീഴുകയും ചെയ്യും. ആസിഡ് മാഫിയക്കെതിരെ പരിസ്ഥിവാദികളും പ്രകൃതി സ്‌നേഹികളും രംഗത്തെത്തി. മരച്ചുവട്ടില്‍ ആസിഡ് പ്രയോഗിക്കുന്ന സാമൂഹ്യ ദ്രോഹികള്‍ക്കെതിരെ നടപടി വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

-

വായിക്കുക: ,

1 അഭിപ്രായം »

പരിസ്ഥിതി പ്രവര്‍ത്തകനെ ആക്രമിച്ചു

May 17th, 2011

goonda-attack-epathram
പിറവം : പാടം മണ്ണിട്ട്‌ നികത്തി ഓട്ട് കമ്പനി സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞ വന്ദ്യ വയോധികനായ പരിസ്ഥിതി പ്രവര്‍ത്തകനേയും ഭാര്യയേയും ഒരു സംഘം അക്രമികള്‍ ഇരുമ്പ്‌ വടികള്‍ കൊണ്ട് തല്ലി ചതച്ചു. അദ്ധ്യാപകനായി വിരമിച്ച എന്‍. വി. ജോണ്‍, ലീലാമ്മ എന്നിവര്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്‌. ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തില്‍ 79 കാരനായ ഇടതു കാലിന്റെ അസ്ഥി തകര്‍ന്നു.

കക്കാടുള്ള അഞ്ച് ഏക്കര്‍ പാടം മണ്ണിട്ട്‌ നികത്തി ഓട്ടു കമ്പനി സ്ഥാപിക്കാനുള്ള ശ്രമം ജോണും പാട ശേഖര സമിതിയും ഇടപെട്ട് നല്‍കിയ പരാതി കാരണം ഉപേക്ഷിക്കേണ്ടി വന്നതിനു പ്രതികാരമായിട്ടാണ് ആക്രമണം നടന്നത്. ജോണിന്റെ പരാതിയെ തുടര്‍ന്ന് കൃഷി ഭൂമി പൂര്‍വ സ്ഥിതിയില്‍ ആക്കുവാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നതിനു ഇടയിലാണ് ജോണിന് നേരെ ആക്രമണം ഉണ്ടായത്‌.

രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ അക്രമി സംഘം വന്നയുടന്‍ ജോണിന്റെ മുട്ടിനു കീഴെ ഇരുമ്പ്‌ വാദികള്‍ കൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. ബഹള കേട്ട് എത്തിയ ഭാര്യയേയും അക്രമികള്‍ പ്രഹരിച്ചു. അടുത്ത വീടുകളില്‍ നിന്ന് ബന്ധുക്കള്‍ ഓടി എത്തിയപ്പോള്‍ അക്രമികള്‍ കടന്നു കളഞ്ഞു. പിറവം പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« ജപ്പാന്‍ ആണവ പദ്ധതികള്‍ ഉപേക്ഷിക്കുന്നു
സ്ത്രീ സമത്വ സുന്ദര മാമ്പഴ ഗ്രാമം »

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010