പിറവം : പാടം മണ്ണിട്ട് നികത്തി ഓട്ട് കമ്പനി സ്ഥാപിക്കാനുള്ള ശ്രമം തടഞ്ഞ വന്ദ്യ വയോധികനായ പരിസ്ഥിതി പ്രവര്‍ത്തകനേയും ഭാര്യയേയും ഒരു സംഘം അക്രമികള്‍ ഇരുമ്പ് വടികള്‍ കൊണ്ട് തല്ലി ചതച്ചു. അദ്ധ്യാപകനായി വിരമിച്ച എന്‍. വി. ജോണ്‍, ലീലാമ്മ എന്നിവര്‍ക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്. ഇരുവരും ആശുപത്രിയില്‍ ചികില്‍സയിലാണ്. ആക്രമണത്തില്‍ 79 കാരനായ ഇടതു കാലിന്റെ അസ്ഥി തകര്‍ന്നു.
കക്കാടുള്ള അഞ്ച് ഏക്കര്‍ പാടം മണ്ണിട്ട് നികത്തി ഓട്ടു കമ്പനി സ്ഥാപിക്കാനുള്ള ശ്രമം ജോണും പാട ശേഖര സമിതിയും ഇടപെട്ട് നല്‍കിയ പരാതി കാരണം ഉപേക്ഷിക്കേണ്ടി വന്നതിനു പ്രതികാരമായിട്ടാണ് ആക്രമണം നടന്നത്. ജോണിന്റെ പരാതിയെ തുടര്‍ന്ന് കൃഷി ഭൂമി പൂര്‍വ സ്ഥിതിയില്‍ ആക്കുവാന്‍ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. ഇതിന്റെ ഭാഗമായുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് പോകുന്നതിനു ഇടയിലാണ് ജോണിന് നേരെ ആക്രമണം ഉണ്ടായത്.
രാത്രിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറിയ മൂന്നംഗ അക്രമി സംഘം വന്നയുടന്‍ ജോണിന്റെ മുട്ടിനു കീഴെ ഇരുമ്പ് വാദികള്‍ കൊണ്ട് തുരുതുരാ അടിക്കുകയായിരുന്നു. ബഹള കേട്ട് എത്തിയ ഭാര്യയേയും അക്രമികള്‍ പ്രഹരിച്ചു. അടുത്ത വീടുകളില്‍ നിന്ന് ബന്ധുക്കള്‍ ഓടി എത്തിയപ്പോള്‍ അക്രമികള്‍ കടന്നു കളഞ്ഞു. പിറവം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: crime, green-people, protest, victims