ചെന്നൈ: ആറന്മുളയിൽ സ്വകാര്യ കമ്പനിയായ കെ. ജി. എസ്. ഗ്രൂപ്പ് നിർമ്മിക്കാൻ പോകുന്ന പുതിയ വിമാനത്താവളത്തിന് ദേശീയ ഹരിത ട്രിബ്യൂണൽ അനുമതി റദ്ദാക്കി. കമ്പനി സമർപ്പിച്ച പാരിസ്ഥിതിക പഠന റിപ്പോർട്ട് നിയമ സാധുത ഇല്ലാത്തതാണ് എന്നും, പഠനം നടത്തിയ ഏജൻസിയായ എൻവിയോ കെയർ അംഗീകൃത സ്ഥാപനമല്ലെന്നും, വിമാനത്താവളം വന്നാലുണ്ടാകുന്ന പാരിസ്ഥിതിക നഷ്ടം ഏറെയാണെന്നും ദേശീയ ഹരിത ട്രിബ്യൂണലിന്റെ വിധിയിൽ പറയുന്നു.
ആറന്മുളയിലെ വിമാനത്താവളത്തിന് അനുമതി റദ്ദാക്കി
May 29th, 2014- ന്യൂസ് ഡെസ്ക്
വായിക്കുക: eco-system, protest, struggle, water
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
January 22nd, 2013തിരുവനന്തപുരം: പശ്ചിമഘട്ട ജൈവ വൈവിധ്യ സംരക്ഷണം സംബന്ധിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെ കേരളത്തിലെ എല്ലാ കക്ഷികളും ഒറ്റക്കെട്ടായി എതിര്‍ക്കുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ റിപ്പോര്‍ട്ടിലെ പല ശുപാര്‍ശകളും അംഗീകരിക്കാ നാവില്ലെന്നും, സമഗ്രമായ പുനഃപരിശോധന വേണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നിയമസഭ ഐകകണ്ഠേന പ്രമേയം പാസാക്കിയിരുന്നു. ഇതിനെ എല്ലാ അര്‍ത്ഥത്തിലും പിന്തുണയ്ക്കുന്നു എന്നും, മുഴുവന്‍ ഊര്‍ജവും ഉള്‍ക്കൊണ്ടായിരിക്കും സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുക എന്നും അതിരപ്പള്ളി ജല വൈദ്യുത പദ്ധതിയടക്കം നിരവധി പുതിയ പദ്ധതികള്‍ തുടങ്ങുന്നതിന് പാരിസ്ഥിതികമായ അനുമതി ലഭിക്കാന്‍ ഈ റിപ്പോർട്ട് ഒരു പ്രധാന തടസമാണെന്നും അതിനാല്‍ ഇതിനെ പാടെ തള്ളിക്കളയണം എന്നുമാണ് കേരള സര്‍ക്കാരിന്റെ ആവശ്യം. കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച ഡോ. കസ്തൂരി രംഗന്‍ അദ്ധ്യക്ഷനായ സമിതി ശനിയാഴ്ച തലസ്ഥാനത്ത് എത്തുമ്പോള്‍ ഇക്കാര്യം അവതരിപ്പിക്കാനാണ് സര്‍ക്കാരിന്റെ ലക്‌ഷ്യം. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഏറെ ദോഷകരമായി ബാധിക്കുന്ന വയനാട്, ഇടുക്കി ജില്ലകളില്‍ കസ്തൂരി രംഗന്‍ സമിതി സന്ദര്‍ശിക്കണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും.
- ഫൈസല്‍ ബാവ
വായിക്കുക: eco-system, green-people
നെല്‍വയൽ - നീര്‍ത്തട സംരക്ഷണം
September 29th, 2012എടപ്പാള്‍: നല്ല ഭക്ഷണ പ്രസ്ഥാനം – പൊന്നാനി താലൂക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബർ 7നു നെല്‍വയൽ - നീര്‍ത്തട സംരക്ഷണം എന്ന വിഷയത്തെ ആസ്പദമാക്കി എടപ്പാൾ ഗവ. ഹൈസ്കൂളില്‍ ബഹുജന കണ്‍വെൻഷന്‍ രാവിലെ പത്തു മുതൽ ഒരു മണി വരെ സംഘടിപ്പിക്കുന്നു. നല്ല വായു നല്ല ഭക്ഷണം എന്നിവ ലഭിക്കുവാനും പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാനും പ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുവാനുമുള്ള സമര പ്രഖ്യാപനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടുതല്‍ വിവരങ്ങൾക്ക് ബന്ധപ്പെടുക : വി. അശോക് കുമാര്‍ 00919747737331
- ഫൈസല്‍ ബാവ
വായിക്കുക: campaigns, eco-system, water
തണ്ണീര്‍ത്തടം നികത്തൽ : പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
July 14th, 2012തിരുവനന്തപുരം : തണ്ണീര്‍ത്തടം നികത്തല്‍ തീരുമാനം നടപ്പിലായാല്‍ പ്രതിവര്‍ഷം കേരളത്തിന് 1,22,868 കോടി രൂപക്ക് തുല്യമായ നഷ്ടമുണ്ടാകുമെന്നു റിപ്പോര്‍ട്ട്. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് മുന്‍ ചെയര്‍മാനും തൃശൂരിലെ സലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. വി. എസ്. വിജയന്റെ നേതൃത്വത്തിൽ നടന്ന പഠനമാണ് ഈ വിവരം പുറത്ത് കൊണ്ടു വന്നത്. ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി രാജ്യത്തെ തണ്ണീര്‍ത്തടങ്ങളെ പറ്റി നടത്തിയ പഠനത്തിലാണ് ഈ വിവരം ഉള്ളത്. ഈ നിയമം നടപ്പിലാകുന്നതോടെ സംസ്ഥാനത്തെ 1.61 ലക്ഷം ഹെക്ടര്‍ തണ്ണീര്‍ത്തടങ്ങൾ ഇല്ലാതാകാന്‍ സാധ്യത ഏറെയാണെന്നും പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
2011ല്‍ ദി ഇക്കണോമിക്സ് ഓഫ് ഇക്കോ സിസ്റ്റംസ് ആന്‍ഡ് ബയോ ഡൈവേഴ്സിറ്റി (‘ടീബ്’) എന്ന സ്ഥാപനം രാജ്യത്തെ തണ്ണീര്‍ത്തടങ്ങളുടെ പാരിസ്ഥിതിക മൂല്യത്തെപ്പറ്റി വിശദ പഠനം നടത്തിയിരുന്നു. തണ്ണീര്‍ത്തടങ്ങളുടെ നാശം കിണറുകളിലും കുളങ്ങളിലും വെള്ളമില്ലാതാക്കും. ഇതോടെ കടുത്ത കുടിവെള്ള ക്ഷാമവും കൃഷി ആവശ്യത്തിന് വെള്ളം ഇല്ലാതാവുകയും ചെയ്യും. കാലാവസ്ഥാ ക്രമീകരണം, മണ്ണ് സംരക്ഷണം, മണ്ണൊലിപ്പ് തടയല്‍, ഭൂജല നിരപ്പ് സംരക്ഷണം തുടങ്ങിവയും തണ്ണീര്‍ത്തടങ്ങളുടെ സംഭാവനകളാണ്. ഈ തണ്ണീര്‍തടങ്ങള്‍ നികത്തിയാല്‍ സംഭവിക്കുന്ന ഭയാനക നഷ്ടത്തിന്റെ സാമ്പത്തിക മൂല്യം മാത്രം 1,22,868 കോടി രൂപയോളം വരും. ഒരു ഹെക്ടര്‍ തണ്ണീര്‍ത്തടം നികത്തിയാല്‍ പ്രതിവര്‍ഷം 22,24,380 രൂപക്ക് തുല്യമായ നഷ്ടമുണ്ടാവുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളെ താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തിലെ തണ്ണീര്‍ത്തടങ്ങള്‍ ഏറെ സമ്പുഷ്ടമാണ്. അതുകൊണ്ട് യഥാര്‍ത്ഥ നഷ്ടം ഇതിനേക്കാള്‍ രണ്ടോ മൂന്നോ ഇരട്ടിയാകുമെന്ന് സലിം അലി ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു .
റിപ്പോര്‍ട്ട് നേരത്തേ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറിയിരുന്നു. ഈ പഠനം കൈയിലിരിക്കെയാണ് ഏറെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് വഴിവെക്കുന്ന തരത്തില്‍ 2005 വരെ അനധികൃതമായി നികത്തിയതടക്കമുള്ള തണ്ണീര്‍ത്തടങ്ങള്‍ക്ക് നിയമസാധുത നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
ഇപ്പോള്‍ തന്നെ പ്രതിവര്‍ഷം 40 ലക്ഷം ടണ്‍ അരി ആവശ്യമുള്ള കേരളത്തില്‍ ഉത്പാദിപ്പിക്കുന്നത് വെറും 6 ലക്ഷം ടണ്‍ മാത്രം. നെല്‍കൃഷിയിടത്തിന്റെ വിസ്തൃതി ആപത്കരമാംവിധം കുറയുകയാണ്. ഇപ്പോള്‍ സംസ്ഥാനത്ത് 2,34,000 ഹെക്ടര്‍ വയലും 1,60,590 ഹെക്ടര്‍ തണ്ണീര്‍ത്തടവും മാത്രമാണ് ഉള്ളത്. കേരളത്തിലെ കോള്‍നിലങ്ങള്‍ ഒട്ടുമിക്കവയും റാംസര്‍ സൈറ്റ് ആയി പ്രഖ്യാപിച്ചതാണ്. എന്നിട്ടും വയല്‍ നികത്തല്‍ വര്‍ദ്ധിച്ചു വരുന്നു. ഇതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് മന്ത്രിസഭയുടെ തീരുമാനം. എന്നാൽ നീര്‍ത്തടം നികത്തലിന് നിയമ സാധുത നല്‍കാന്‍ നിലവിലുള്ള നിയമമനുസരിച്ച് സംസ്ഥാന മന്ത്രിസഭക്ക് പോലും അധികാരമില്ലെന്ന് നിയമ വിദഗ്ദ്ധർ വ്യക്തമാക്കുന്നുണ്ട്.
- ഫൈസല്‍ ബാവ
വായിക്കുക: agriculture, eco-system, nature, water
യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ പശ്‌ചിമഘട്ട പര്‍വതനിരയും
July 4th, 2012
യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ പശ്‌ചിമഘട്ട പര്‍വതനിരയും യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇന്ത്യയിലെ പശ്‌ചിമഘട്ട പര്‍വതനിരയും. ലോകത്ത് നിലനില്‍ക്കുന്ന വളരെ പ്രധാനപ്പെട്ട എട്ടു പാരിസ്ഥിതിക പ്രദേശങ്ങളുടെ ലിസ്റ്റിലാണ് ഇന്ത്യയിലെ പശ്‌ചിമഘട്ട പര്‍വതനിര ഉള്‍പ്പെട്ടത്. ജൈവ വൈവിധ്യം കൊണ്ടും വനസമ്പത്ത് കൊണ്ടും അതീവ പ്രാധാന്യമുള്ള പ്രദേശമാണ് പശ്‌ചിമഘട്ടം എന്നതിനാല്‍ ഈ മേഖല നശീകരണ ഭീഷണിയില്‍ നിന്നു സംരക്ഷിക്കപ്പെടണമെന്നതു ലോകത്തിന്റെ ആവശ്യമായി മാറിയിരിക്കുകയാണ്. മണ്‍സൂണ്‍ മഴകളെ നിയന്ത്രിക്കുന്നതു തന്നെ ഈ മലനിരകളെന്നതാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പശ്‌ചിമഘട്ടത്തിന്റെ അഥവാ സഹ്യപര്‍വതത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം. കേരളം, തമിഴ്‌നാട്, കര്‍ണാടക, ഗോവ, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് പശ്‌ചിമഘട്ട പര്‍വതനിര. ഏകദേശം ഈ മേഖലക്ക് 45 മുതല്‍ 65 വരെ ദശലക്ഷം വര്‍ഷം പഴക്കം കണക്കാക്കുന്നുണ്ട്. പശ്‌ചിമഘട്ടം 1,60,000 ചതുരശ്ര കിലോമീറ്ററില്‍ പരന്നു കിടക്കുകയാണ്.
പശ്‌ചിമഘട്ടത്തിനൊപ്പം നിശബ്‌ദതയുടെ താഴ്‌വര(സൈലന്റ്‌വാലി)യും വിനോദസഞ്ചാര കേന്ദ്രവും വാണി മൃഗ സംരക്ഷണ കേന്ദ്രവുമായ തേക്കടിയും ലോക പൈതൃക പദവിയിലേക്കു വരുന്നതോടെ ഈ മേഖലയെ സംരക്ഷിക്കേണ്ടത്തിന്റെ ആവശ്യകത വര്‍ദ്ധിക്കും അതോടെ അതിരപിള്ളി പദ്ധതിയും, കുന്തിപുഴയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിച്ചു കെ. എസ്. ഇ. ബി. അവതരിപ്പിച്ച പാത്രക്കടവ് പദ്ധതിയും പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരും. ഈ ആവശ്യങ്ങള്‍ ഏറെ കാലമായി കേരളത്തിലുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നതാണ് ഇത് അവര്‍ക്കുള്ള അംഗീകാരമാണ്.
- ഫൈസല്‍ ബാവ
വായിക്കുക: eco-system, nature
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild