കേരള ജൈവ കര്‍ഷക സമിതി സംസ്ഥാന സംഗമം

April 21st, 2012

water-act-india-epathram
എടപ്പാള്‍: കേരള ജൈവ കര്‍ഷക സമിതി ഇരുപതാമത്‌  സംസ്ഥാന സംഗമം മെയ്‌ 11, 12, 13 (1187 മേടം  28,29,30) തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ എടപ്പാള്‍ വള്ളത്തോള്‍ വിദ്യാ പീഠത്തില്‍ വെച്ചു നടക്കും, മൂന്നു ദിവസം നീട് നില്‍ക്കുന്ന സംഗമത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി പരിസ്ഥിതി പഠനം, വ്യക്തിത്വ വികസനം‌, വിത്ത് സംരക്ഷണവും പരിപാലനവും എങ്ങനെ തുടങ്ങിയ ക്ലാസുകള്‍ ഉണ്ടായിരിരിക്കും. സെമിനാറുകള്‍, കൃഷിയനുഭവങ്ങള്‍, പാരിസ്ഥിതിക സമരാനുഭവങ്ങള്‍, കലാ-സാംസ്കാരിക പരിപാടികള്‍,  കൂടാതെ നാട്ടു ഭക്ഷ പ്രദര്‍ശനം, ഔഷധ സസ്യ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, നാടന്‍ വിത്തുകള്‍, തൈകള്‍ എന്നിവയുടെ പ്രദര്‍ശനം – വില്പന , പുസ്തക പ്രദര്‍ശനം, നല്ല ഭക്ഷണം പ്രസ്ഥാനം കൃഷി ചെയ്ത  രാസവളം കീടനാശിനി എന്നിവ ഉപയോഗിക്കാത്ത കാര്‍ഷിക വിഭവങ്ങളുടെ നാട്ടുചന്ത, കേരളത്തിലെ വിവിധ ഇടങ്ങളിലുള്ള ജൈവ കര്‍ഷകര്‍ ഉത്പാദിപ്പിച്ച ഫലസസ്യങ്ങളുടെ പ്രദര്‍ശനം, ബാല കര്‍ഷക സംഗമം എന്നിവയും ഉണ്ടായിരിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക് 8086821374, 9747737331, 9037675741 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക

- ഫൈസല്‍ ബാവ

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?

March 21st, 2012

boy-drinking-dirty-water-epathram

“അരുവികളിലൂടെയും പുഴകളിലൂടെയും ഒഴുകുന്ന തിളങ്ങുന്ന ജലം വെറും ജലമല്ല, ഞങ്ങളുടെ പൂര്‍വികരുടെ ജീവ രക്തമാണത്. ഭൂമി വില്‍ക്കുകയാണെങ്കില്‍ നിങ്ങളോര്‍ക്കണം അത് പവിത്രമാണെന്ന്. അരുവികളിലെ സ്വച്ഛന്ദമായ ജലത്തിലെ ഓരോ പ്രതിഫലനവും ഒരായിരം ഓര്‍മകള്‍ വിളിച്ചു പറയുന്നുണ്ട്. അരുവികളുടെ മര്‍മരത്തിലൂടെ സംസാരിക്കുന്നത് എന്റെ പിതാ മഹന്മാരാണ്. പുഴകള്‍ ഞങ്ങളുടെ സഹോദരന്മാരാണ്. ഞങ്ങളുടെ ദാഹമകറ്റുന്നത് അവരാണ്. ഞങ്ങളുടെ ചിറ്റോടങ്ങളെ ഒഴുക്കുന്നവര്‍, ഞങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റുന്നവര്‍, അതു കൊണ്ട് ഒരു സഹോദരനു നല്‍കേണ്ട സ്നേഹവും ദയാവായ്പും പുഴകള്‍ക്കും നല്‍കേണ്ടതുണ്ട് ” – റെഡ് ഇന്ത്യക്കാരുടെ സിയാറ്റിന്‍ മൂപ്പന്‍ 1854-ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ടിന് അയച്ച കത്തിലെ വരികളാണിത്. ആ തലമുറ പുഴകളെയും ജലാശയങ്ങളേയും എങ്ങിനെ കണ്ടിരുന്നു എന്ന് ഈ ഹൃദയാക്ഷരങ്ങളില്‍ നിന്ന് മനസ്സിലാക്കാം. ഈ ജലദിനത്തില്‍ ഏറ്റവും പ്രസക്തമായ വരികളാണ് ഇത്. ജീവന്റെ നിലനില്‍പ്പു തന്നെ ജലമാണ്, അതു കൊണ്ട് തന്നെ ജലത്തെ പറ്റിയുള്ള ആകുലതകള്‍ക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.

world-water-day-2012-a-epathram

“ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ” (Water and Food Security) എന്നതാണ് ഇത്തവണത്തെ ജലദിനത്തിന്റെ മുദ്രാവാക്യം വരും കാല യുദ്ധങ്ങള്‍ ജലത്തിനും ഭക്ഷണത്തിനും വേണ്ടിയാകും എന്നത് ഇന്ന് യാഥാര്‍ത്ഥ്യമായി തുടങ്ങിയിരിക്കുന്നു. ആഗോളവല്‍ക്കരണത്തിന് സായുധ രൂപം ഉണ്ടായതോടെ  ലോകത്തിന്റെ ജല സമ്പത്ത് വന്‍ ശക്തികളുടെ നിയന്ത്രണത്തില്‍ ആയി കൊണ്ടിരിക്കുന്നു. വന്‍ ജലസ്രോതസ്സുകള്‍ കൈവശ പ്പെടുത്തി ഇവര്‍ വില പറയുമ്പോള്‍ ലോകത്തിലെ ഭൂരിപക്ഷം വരുന്ന ജനത വെറും ഉപഭോക്താവ് മാത്രമായി ചുരുങ്ങുകയാണ്. 2025 ആകുന്നതോടെ 300 കോടി ജനങ്ങള്‍ കടുത്ത ജല ക്ഷാമത്തിന് ഇരയാകുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ പറയുമ്പോള്‍ വെള്ളം യുദ്ധ കൊതിയന്മാര്‍ക്ക് പുതിയ വഴി ഒരുക്കി കൊടുക്കും എന്നതിന് സംശയമില്ല. ജലം ഇല്ലെങ്കില്‍ ജീവനില്ല എന്ന സത്യത്തെ വിപണിയില്‍ എത്തിച്ച് വന്‍ ലാഭം കൊയ്യാന്‍ കാത്തിരിക്കുന്ന നൂറു കണക്കിന് ബഹുരാഷ്ട്ര കുത്തക കമ്പനികള്‍ ഇന്ത്യയേയും ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യ നല്ലൊരു ജല വിപണിയാണ് എന്ന് തിരിച്ചറിഞ്ഞ കച്ചവടക്കൂട്ടം ഭരണകൂടങ്ങളെ സ്വാധീനിച്ച് ജല സ്രോതസ്സ് സ്വന്തമാക്കികൊണ്ടിരിക്കുന്നു. വരും കാലങ്ങളില്‍ ജലസ്രോതസ്സുകള്‍ സ്വകാര്യ കമ്പനികളുടെ കൈകളില്‍ ഒതുങ്ങിയാല്‍ അതില്‍ അത്ഭുതപ്പെടാനില്ല. ജലം ലോകത്തിന്റെ പൊതു പൈതൃകമാണ്. ജല സംരക്ഷണവും ജല മിത വ്യയവും പാലിച്ചാല്‍ മാത്രമേ നമ്മുക്ക് ഈ പൈതൃകം വരും തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുവാന്‍ സാധിക്കുകയുള്ളൂ. നമ്മുടെ പ്രകൃതി വിഭവങ്ങള്‍ സംരക്ഷിച്ച് അടുത്ത തലമുറക്ക്‌ കൈ മാറേണ്ടത് നമ്മള്‍ ഓരോരുത്തരുടെയും കടമയാണ്. ജലം ഓരോ തുള്ളിയും സൂക്ഷിച്ച് ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത ലോക ജനതയെ മനസ്സിലാക്കുകയാണ് ജല ദിനാചരണത്തിന്റെ ലക്ഷ്യം.

- ഫൈസല്‍ ബാവ

വായിക്കുക: , , , , ,

Comments Off on ജലത്തിന്റെയും ഭക്ഷണത്തിന്റെയും സുരക്ഷ ?

കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത

March 19th, 2012

koodankulam nuclear plant-epathram
ചെന്നൈ:കൂടംകുളം ആണവ പദ്ധതിയുമായി മുന്നോട്ട്‌ പോകാന്‍ ജയലളിതാ സര്‍ക്കാര്‍ തീരുമാനിച്ചു.  ശക്‌തമായ പ്രതിഷേധത്തിനിടയിലും  പദ്ധതി നടപ്പാക്കുന്നതിനായി ദ്രുതഗതിയില്‍ തീരുമാനമെടുക്കണമെന്നും ഇതിനായി ക്യാബിനറ്റില്‍ 500 കോടി വകയിരുത്തിയതായും പ്രത്യേക പ്രസ്‌താവനയില്‍ ‍തമിഴ്നാട്‌ മുഖ്യമന്ത്രി ജയലളിത  വ്യക്‌തമാക്കി. എന്നാല്‍  തിരുനെല്‍വേലിയില്‍ പ്‌ളാന്റ്‌ വരുന്നതിനെതിരേ രാജ്യ വ്യാപകമായി  ശക്‌തമായ പ്രതിഷേധം തുടരുകയാണ്‌. പീപ്പിള്‍ മൂവ്‌മെന്റ്‌ എഗെയ്‌ന്‍സ്‌റ്റ് ന്യൂക്‌ളീയര്‍ എനര്‍ജി എന്ന സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞ സെപ്‌തംബര്‍ മാസത്തില്‍ ‍ആരംഭിച്ച  പ്രതിഷേധം കൂടുതല്‍ ശക്തിയോടെ ഇപ്പോളും തുടരുകയാണ്.

- ഫൈസല്‍ ബാവ

വായിക്കുക: , ,

Comments Off on കൂടംകുളം പദ്ധതിയുമായി മുന്നോട്ട് പോകും: ജയലളിത

പ്ളാസ്റ്റിക്ക് ഭക്ഷിക്കുന്ന ഫംഗസിനെ കണ്ടെത്തി

March 17th, 2012

plastic-waste-epathram
വാഷിങ്ടണ്‍: പ്ലാസ്റ്റിക്‌ എന്ന മാലിന്യത്തെ എങ്ങനെ ഇല്ലാതാക്കാം എന്ന ഏറെ കാലത്തെ അന്വേഷണത്തിന് ഇതാ പ്രകൃതി തന്നെ ഒരു പ്രതിവിധി കണ്ടെത്തിയിരിക്കുന്നു. അനന്തമായ ജൈവ വൈവിധ്യങ്ങളുടെയും ജന്തുജാലങ്ങളുടെയും കലവറയായ ആമസോണ്‍ മഴക്കാടുകളില്‍നിന്നാണ് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കുന്ന പ്രത്യേകതരം ഫംഗസിനെ കണ്ടെത്തിയത്‌. പെസ്റ്റാലോട്ടിയോപ്സിസ് മൈക്രോസ്പോറ എന്നാണ് ഫംഗസിന്‍െറ ശാസ്ത്രനാമം. പ്ളാസ്റ്റിക് കവറുകള്‍, ചെരിപ്പ് എന്നിവയിലെ പോളിയൂറത്തേന്‍ എന്ന ഘടകത്തെ ഓക്സിജന്‍െറ അഭാവത്തില്‍ ഫംഗസുകള്‍ക്ക് പ്ളാസ്റ്റിക്കിനെ ഭക്ഷിക്കാനാകും അങ്ങനെ ഈ  ഫംഗസ് പ്ലാസ്റ്റിക്കിനെ ഇല്ലായ്മ ചെയ്യുമെന്ന് യേല്‍ സര്‍വകലാശാലയിലെ ഒരു സംഘമാണ് കണ്ടെത്തിയിരിക്കുന്നത്.  ഈ ശ്രമം വിജയിച്ചാല്‍ മാലിന്യ നിര്‍മാര്‍ജനത്തില്‍ ലോകം വിപ്ലവകരമായ മാറ്റം ഉണ്ടാകും.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

നദീസംയോജനം : കേരളം നിയമോപദേശം തേടി

March 4th, 2012

supremecourt-epathram

രാജ്യത്തെ നദീസംയോജന പദ്ധതിക്ക് അനുമതി നല്‍കിയ സുപ്രീംകോടതി വിധി കേരളത്തെ ബാധിക്കില്ലെന്നും ആവശ്യം വരികയാണെങ്കില്‍ ഉന്നതാധികാര സമിതിയെ സമീപിച്ചാല്‍ മതിയെന്നും വി. ഗിരി നിയമോപദേശം നല്‍കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്  കേരളം നിയമോപദേശം തേടിയത്. രാജ്യത്തെ കാര്‍ഷിക അഭിവൃദ്ധിക്കും ജലദൌര്‍ലഭ്യത്തിന് തടയിടാനുമാണ് കേന്ദ്രം നദീസംയോജന പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയത് പദ്ധതി പ്രാവര്‍ത്തികമായാല്‍ പമ്പ, അച്ചന്‍കോവില്‍ എന്നീ നദികളും ഈ ഇതില്‍  ഉള്‍പ്പെടും അങ്ങിനെ വന്നാല്‍ ഈ നദികള്‍ തമിഴ്നാട്ടിലെ വൈപ്പാര്‍ നദിയുമായി സംയോജിപ്പിക്കണം.വാജ്പേയുടെ ഭരണകാലത്ത് തയ്യാറാക്കിയ ഈ പദ്ധതിക്കെതിരെ അന്നുതന്നെ  ഒട്ടേറെ പാരിസ്ഥിതിക പ്രത്യാഖാതങ്ങള്‍ക്ക് വഴി വെക്കുമെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവര്‍ത്തകര്‍ രംഗത്ത്‌ വന്നിരുന്നു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »

3 of 8« First...234...Last »

« Previous Page« Previous « സൗരോര്‍ജ്ജ ഓടുകള്‍ കേരളത്തില്‍ വികസിപ്പിച്ചു
Next »Next Page » വിജയമാധവന്‍ മാഷിന്റെ വിയോഗം തീരാനഷ്ടം »

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010