ചാലിയാറിലെ മെര്‍ക്കുറി മലിനീകരണത്തെ കുറിച്ച് ഗവേഷണം നടത്തി ആദ്യമായി ഈ പ്രശ്നം പൊതുശ്രദ്ധയില്‍ കൊണ്ടുവന്ന ഒരൊറ്റ കാര്യം മതി ഡോ. കെ. ടി. വിജയമാധവന്‍ എന്ന മനുഷ്യനെ പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് എന്നും ഓര്‍ക്കാൻ. ഒരു എസ്റ്റാബ്ലിഷ്മെന്റിനും മുതിരാതെ കേരളത്തിലെ പാരിസ്ഥിതിക ബൌദ്ധിക തലത്തില്‍ നിരവധി സംഭാവനകള്‍ നല്‍കിയ ഇദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ പൊതു മണ്ഡലത്തിന് നികത്താനാവാത്ത നഷ്ടമാണ്. “സേവ് ചാലിയാര്‍” പ്രസ്ഥാനത്തിനെ നയിക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ച ഡോ. വിജയമാധവന്‍ ദീര്‍ഘകാലം സൊസൈറ്റി ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് എൻവയണ്മെന്റ് കേരള (Society for Protection of Environment – Kerala SPEK) യില്‍ അംഗമായിരുന്നു.
കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരെ സംബന്ധിച്ച് രണ്ടു പ്രമുഖരെയാണ് കഴിഞ്ഞ രണ്ടാഴ്ച്ചക്കകം നഷ്ടമായത്. കേരളത്തിലെ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഗുരു തുല്യനായ ശിവപ്രസാദ് മാഷും ഈയിടെ നമ്മെ വിട്ടകന്നിരുന്നു. ഇവരെ കേരളം വേണ്ട വിധത്തില്‍ ഉപയോഗിച്ചില്ല എന്ന വേദന ബാക്കിയാകുന്നു. ഈ രണ്ടു മഹാ വ്യക്തിത്വങ്ങളുടെയും വിയോഗത്തില്‍ e പത്രം പരിസ്ഥിതി ക്ലബ് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: green-people, obituary, pollution