ദുബൈ: ദുബൈ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തില്‍ ‘മരുഭൂമി വൃത്തിയായി സൂക്ഷിക്കൂ, അത് മറ്റുള്ളവരുടേത് കൂടിയാണ് ’ എന്ന സന്ദേശവുമായിനടത്തിയ ശുചീകരണ യജ്ഞത്തില്‍ മരുഭൂമിയില്‍ നിന്ന് എട്ട് ടണ്‍ മാലിന്യം ശേഖരിച്ചു. ഒട്ടകങ്ങളും കുതിരകളും അണിനിരന്ന മരുഭൂമി ശുചീകരണ ദൗത്യത്തില്‍ 83 സന്നദ്ധ പ്രവര്‍ത്തകരും 13 മുനിസിപ്പാലിറ്റി ജീവനക്കാരും പങ്കെടുത്തു. ഇവര്‍ ശേഖരിച്ച മാലിന്യക്കെട്ടുകള്‍ ഒട്ടകങ്ങളും കുതിരകളുമാണ് ചുമന്നത്. മരുഭൂമിയില്‍ ഭക്ഷണാവശിഷ്ടങ്ങളും പ്ളാസ്റ്റിക് ഉല്‍പന്നങ്ങളും ഉപേക്ഷിക്കുന്നത് പരിസ്ഥിതിക്ക് ഹാനികരമാകുമെന്ന് സഞ്ചാരികളെ ബോധവല്‍ക്കരിക്കുകയായിരുന്നു അല്‍ വര്‍ഖയില്‍ തുടക്കം കുറിച്ച കാമ്പയിനിന്‍െറ ലക്ഷ്യമെന്ന് മുനിസിപ്പാലിറ്റിയിലെ വേസ്റ്റ് മാനേജ്മെന്‍റ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ മജീദ് സെയ്ഫീ പറഞ്ഞു. അല്‍ വര്‍ഖയിലെ യൂനിവേഴ്സിറ്റി സിറ്റി റോഡ്, അല്‍ ഖവാനീജ് റോഡ്, അല്‍ അസ്ബ് പ്രദേശത്തെ അല്‍ അബീര്‍, അല്‍ ഹബാബ് എന്നിവിടങ്ങളിലാണ് പ്രധാനമായും ശുചീകരണ യജ്ഞം നടന്നത്. ഇതിന്‍െറ ഭാഗമായി ബോധവല്‍ക്കരണ ടെന്‍റുകള്‍, ഫോട്ടോ – ചിത്ര പ്രദര്‍ശനം, നാടകാവതരണം, ശില്‍പശാലകള്‍, പരമ്പരാഗത ഭക്ഷ്യമേള എന്നിവയും ഉണ്ടായിരുന്നു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: campaigns, green-people, nature, pollution