കൂറ്റനാട് : കഴിഞ്ഞ മൂന്നു വര്‍ഷമായി പൊതുസ്ഥലത്ത് മരങ്ങള്‍ വെച്ചു പിടിപ്പിയ്ക്കുക എന്ന സേവനം ചെയ്തു വരുന്ന കൂറ്റനാട്ടെ ജനകീയ കൂട്ടായ്മയുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം വട്ടേനാട് ഗവണ്‍മെന്റ് എല്‍. പി. സ്കൂളില്‍ വെച്ച് നാഗലശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാമചന്ദ്രന്‍ മാങ്കോസ്റ്റിന്‍ നട്ടു കൊണ്ട് നിര്‍വ്വഹിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷവും നിരവധി വൃക്ഷത്തൈകള്‍ വെച്ചു പിടിപ്പിയ്ക്കുകയും, അവയെല്ലാം ഇപ്പോള്‍ വളര്‍ന്നു വലുതാവുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം 200 വൃക്ഷത്തൈകളാണ് ജനകീയ കൂട്ടായ്മ വെച്ചു പിടിപ്പിയ്ക്കുക.
ജൂണ്‍ 4ന് വട്ടേനാട് ജി. എല്‍. പി. സ്കൂളില്‍ വെച്ചു നടന്ന ചടങ്ങില്‍ ബി. പി. ഒ. പി. രാധാകൃഷ്ണന്‍ , പി. ടി. എ. പ്രസിഡന്റ് കെ. അബ്ദുറഹിമാന്‍, ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരായ ഷണ്‍മുഖന്‍, ഇ. എം. ഉണ്ണികൃഷ്ണന്‍, പി. വി. ഇബ്രാഹിം, പല്ലീരി സന്തോഷ്, കെ. വി. ജിതിന്‍, കെ. വി. വിശ്വനാഥന്‍, വനമിത്ര പുരസ്കാരം നേടിയ ഷിനോ ജേക്കബ് തുടങ്ങിയവര്‍ പങ്കെടുത്തു.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: awards, campaigns, eco-friendly, eco-system, forest, green-people, nature