തിരുനല്‍വേലി: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. തിരുനല്‍വേലി കളക്ടേറ്റില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് എക്‌സ്‌പേര്‍ട്ട് പാനലുമായി ചര്‍ച്ച നടത്താനായി പോയപ്പോഴാണ് സമര നേതാക്കളായ പുഷ്പരാജന്‍, സുരാജ് എന്നിവര്‍ക്കും ഒപ്പമുണ്ടായിരുന്ന 20 സ്ത്രീകള്‍ക്കും നേരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. സമാധാനപരമായ പ്രതിഷേധ സമരമായിരുന്നു കൂടംകുളത്ത് ഇത് വരെ നടന്നത് എന്നാല്‍ സമരത്തെ അടിച്ചമര്‍ത്താനായി മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഹിന്ദു മുന്നണി പ്രവര്‍ത്തകരും സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ആക്രമണം നടത്തിയതെന്ന് അക്രമത്തിനിരയായ സമരക്കാര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സമരസമിതിക്കാര്‍ അറിയിച്ചു. ഹിന്ദു മുന്നണി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പി ജയകുമാര്‍ അടക്കം സംഭവത്തില്‍ 14 പേരെ പാളയം കോട്ടൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടംകുളം ആണവനിലയം സുരക്ഷിത മാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. കൂടംകുളം ആണവ പ്ലാന്റ് സുരക്ഷിതവും പ്രവര്‍ത്തന സജ്ജവുമാണെന്നും വിദഗ്ധസമിതി കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കൂടംകുളം സമരക്കാര്‍ക്ക് നേരെ ആക്രമണം
February 1st, 2012- ഫൈസല്‍ ബാവ
വായിക്കുക: eco-system, electricity, nature, nuclear
മാറുന്ന ജലനയം.
January 31st, 2012ന്യൂഡല്‍ഹി: നമ്മുടെ ജലനയം പരിഷ്കരിച്ച രൂപം സ്വീകരിക്കണമെന്ന പേരില്‍ സാധാരണക്കാരന് വന്‍ ബാധ്യത വരുത്തുന്ന രീതിയില്‍ മാറ്റം വരുത്തുന്നു. ആസൂത്രണ കമ്മീഷന് വേണ്ടി വി. കെ. ശുംഗ്ല തയ്യാറാക്കിയ റിപ്പോര്‍ട്ട് അത്തരത്തില്‍ ജനങ്ങളുടെ മേല്‍ അധിക ബാധ്യത വരുത്തുന്ന ഒന്നാണ്. നിലവിലുള്ള എല്ലാ സബ്സിഡികളും പിന്‍വലിക്കാനും, ജലവിതരണം സമ്പന്ധിച്ച എല്ലാ ചിലവുകളും ജനങ്ങള്‍ തന്നെ വഹിക്കണമെന്ന നിര്‍ദ്ദേശവും സേവന മേഖലയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്ന പ്രവണതയുടെ ഭാഗമാണ്. നിലവില്‍ നമ്മുടെ കാര്‍ഷിക രംഗം ഒരു പരിധിവരെ പിടിച്ചു നില്‍ക്കുന്നതിന്റെ കാരണം നിലവില്‍ വൈദ്യുതി സബ്സിഡികളും മറ്റു ഇളവുകളും സര്‍ക്കാര്‍ നല്‍കി വരുന്നതിനാലാണ്. എന്നാല്‍ സര്‍ക്കാര്‍ ഇത്തരം സൌജന്യങ്ങള്‍ നല്‍കുന്നത് ഇല്ലാതായാല്‍ ഇപ്പോള്‍ തന്നെ ഊര്‍ദ്ധശ്വാസം വലിക്കുന്ന കാര്‍ഷിക രംഗത്തെ തകര്‍ക്കാനെ സഹായിക്കൂ. കൂടുതല്‍ വെള്ള കച്ചവടം നടത്താന്‍ സഹായിക്കുന്ന തരത്തില്‍ ജലനയം മാറ്റം വരുത്താന്‍ ഈ സര്‍ക്കാര്‍ ഒരുങ്ങുന്നത് ആര്‍ക്കു വേണ്ടി?
- ഫൈസല്‍ ബാവ
വായിക്കുക: agriculture, eco-system, nature
ഈര്‍പ്പനിലങ്ങളുടെ വില്‍പ്പന : പരിസ്ഥിതി മന്ത്രാലയം അന്വേഷിക്കും
January 21st, 2012ന്യൂഡല്‍ഹി : 5000ത്തിലേറെ ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശിലെ 2400 ഏക്കര്‍ ഈര്‍പ്പനിലം സര്‍ക്കാര്‍ ഒരു സ്വകാര്യ കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിന് കൈമാറ്റം ചെയ്തത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ജയന്തി നടരാജന്‍ ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ ഗ്രെയ്റ്റര്‍ നോയ്ഡയിലെ ദാദ്രിയിലാണ് ഈ ഈര്‍പ്പനിലം സ്ഥിതി ചെയ്യുന്നത്. സൈബീരിയയില്‍ നിന്നും സ്പെയിനില്‍ നിന്നും മറ്റും വര്‍ഷാവര്‍ഷം ഇവിടെക്ക് ദേശാടന പക്ഷികള്‍ വരാറുണ്ട്. ഇവിടെ 200 വ്യത്യസ്ത തരം പക്ഷികളെ ഇത് വരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മിക്കവയും വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം പട്ടികയില്‍ പെടുന്നവയും അതിനാല്‍ തന്നെ സംസ്ഥാനത്തിന് സംരക്ഷിക്കാന്‍ ബാദ്ധ്യത ഉള്ളവയുമാണ്.
ദാദ്രിയിലെ പക്ഷികള്‍
ഇത്തരത്തില്‍ ദേശാടന പക്ഷികളുടെ പക്ഷികളുടെ ആവാസ സ്ഥലമായ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഈര്‍പ്പനിലമായി പ്രഖ്യാപിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. അതിനു പകരം ഇവിടെ സ്വകാര്യ സ്ഥാപനത്തിന് കെട്ടിട നിര്‍മ്മാണം നടത്താനായി ഭൂമി കൈമാറ്റം ചെയ്തത് നിയമ വിരുദ്ധമാണ്. പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഒരു വര്ഷം മുന്‍പ് വരെ പ്രശാന്ത സുന്ദരമായിരുന്ന ഇവിടം ഇപ്പോള്‍ കൊണ്ക്രീറ്റ് തൂണുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. പ്രദേശമാകെ മണല്‍ ഇറക്കി തൂര്‍ത്തു കൊണ്ടിരിക്കുകയുമാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളികളും ബുള്‍ഡോസറുകളും തിങ്ങി നിറഞ്ഞു പ്രവര്‍ത്തിക്കുന്നത് ദേശാടന പക്ഷികളുടെ നിലനില്‍പ്പിന് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
- ജെ.എസ്.
വായിക്കുക: birds, eco-system
തീരുമാനമാകാതെ ഡര്‍ബന്‍ ഉച്ചകോടി സമാപിച്ചു
December 11th, 2011ഡര്‍ബന്‍: ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ നഗരത്തില്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടി കാര്‍ബണ്‍ നിയന്ത്രണത്തെ സംബന്ധിച്ച് തീരുമാനമാകാതെ സമാപിച്ചു. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ മുഖ്യ കാരണമായ കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് നിയന്ത്രണമേര്‍പ്പെടുത്തുന്ന ക്യോട്ടോ ഉടമ്പടിയുടെ കാലാവധി അടുത്ത വര്‍ഷത്തോടെ അവസാനിക്കാനിരിക്കെ 194 രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ കാര്‍ബണ്‍ നിയന്ത്രണത്തെ സംബന്ധിച്ച പുതിയ നിയമത്തിന് പ്രാഥമിക ധാരണ മാത്രമാണ് ഉണ്ടായ ഏക പുരോഗതി. പുതിയ നിയമത്തിന് രൂപം നല്‍കുകയായിരുന്നു ഡര്‍ബന്‍ ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.
സമ്മേളനത്തിന്‍റെ തുടക്കം മുതല്‍ അമേരിക്ക, കാനഡ, ചൈന തുടങ്ങിയ രാജ്യങ്ങള്‍ സ്വീകരിച്ച കടുത്ത നിലപാട് മൂലമാണ് നിയമത്തിന്റെ കരട് രൂപം മാത്രം ഉണ്ടാകാന്‍ കാരണം. ഇപ്പോഴുണ്ടായിട്ടുള്ള ധാരണയനുസരിച്ച് 2015ഓടെ കരട് നിയമം തയാറാക്കി 2020ഓടെ നടപ്പില്‍ വരുത്താനാവുകയുള്ളൂ. യൂറോപ്യന്‍ യൂനിയന്‍ സമര്‍പ്പിച്ച നിര്‍ദേശത്തിലാണ് ഇത് പറയുന്നത്. ഇതനുസരിച്ച്, ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേകം കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പരിധി നിശ്ചയിക്കും. സമ്മേളനത്തിന് ശേഷം ദക്ഷിണാഫ്രിക്കന്‍ പ്രതിനിധികള്‍ കരട് നിയമം വിതരണം ചെയ്തു. എന്നാല്‍ കരട് നിയമത്തിനു പോലും അഞ്ചു വര്ഷം കാത്തിരിക്കുക എന്നത് ഏറെ ദുരിതത്തിന് കാരണമാകുമെന്നും ഉടന്‍ ഒരു പരിഹാര മാര്‍ഗത്തെ പറ്റി ലോക രാജ്യങ്ങള്‍ നിസ്സംഗത കൈവെടിഞ്ഞില്ലെകില്‍ മാലി ദ്വീപ് പോലുള്ള തൊണ്ണൂറോളം ചെറു ദ്വീപുകള്‍ ഇല്ലാതാകുമെന്ന് മാലദ്വീപ് പരിസ്ഥിതി വകുപ്പ് മന്ത്രി മുഹമ്മദ് അസ്ലം തുറന്നടിക്കുകയും ചെയ്തു.
ലോകത്തെ 90 ചെറു ദ്വീപ് രാഷ്ട്രങ്ങളെങ്കിലും മാലദ്വീപിന്‍റെ ഇതേ ആശങ്ക പങ്കുവെക്കുന്നവരാണ്. ഈ രാജ്യങ്ങളുടെ കൂട്ടായ്മയായ അലയന്‍സ് ഒഫ് സ്മാള്‍ ഐലന്‍ഡ് സ്റ്റേറ്റ്സ് (അയോസിസ്) പ്രതിനിധികളില്‍ പലരും സമ്മേളനത്തില്‍ രോഷ പ്രകടനം നടത്തുകയും ചെയ്തു.
അതിനിടെ, പുതിയ കാര്‍ബണ്‍ നിയന്ത്രണ നിയമം നടപ്പിലാക്കുന്നതില്‍ ഇന്ത്യ തടസ്സം നില്‍ക്കുന്നുവെന്ന യൂറോപ്യന്‍ യൂനിയന്‍െറ വാദം ഇന്ത്യ നിഷേധിച്ചു കൊണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രി ജയന്തി നടരാജന്‍ സമാപന സമ്മേളനത്തില്‍ പുതിയ നിയമത്തെ സംബന്ധിച്ച ഇന്ത്യന്‍ നിലപാട് വ്യക്തമാക്കി. ഇക്കാര്യത്തില്‍ കാനഡ പുലര്‍ത്തുന്ന നിഷേധ നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച ജയന്തി നടരാജന്‍ ഇന്ത്യ താരതമ്യേന കുറച്ചു മാത്രമാണ് കാര്‍ബണ്‍ പുറത്തുവിടുന്നതെന്ന് അറിയിച്ചു. 120 കോടി ജനങ്ങള്‍ വസിക്കുന്ന രാജ്യത്ത് പ്രതിവര്‍ഷം 1.7 ടണ്‍ കാര്‍ബണ്‍ മാത്രമാണ് പുറംതള്ളുന്നത്. എന്നാല്‍, നിലവിലുള്ള കരാറില്‍ ഒപ്പുവെച്ച രാജ്യങ്ങള്‍ പിന്നീട് തന്നിഷ്ടപ്രകാരമാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
-
വായിക്കുക: campaigns, eco-system, global-warming, tragedy
കാലാവസ്ഥാ വ്യതിയാന ഉച്ചകോടി പരാജയത്തിലേക്ക്
December 2nd, 2011ഡര്‍ബന്‍: കാര്‍ബണ്‍ ബഹിര്‍ഗമനത്തെ സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ അമേരിക്ക യുള്‍പ്പടെയുള്ള മുതലാളിത്ത രാജ്യങ്ങള്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ഡര്‍ബനില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ 17ാമത് കാലാവസ്ഥാ വ്യതിയാന ഉച്ചകോടിയുടെ പ്രധാന അജണ്ടതന്നെ അട്ടിമറിക്കപ്പെടുകയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് നിയന്ത്രണ മേര്‍പ്പെടുത്തുന്ന ക്യോട്ടോ ഉടമ്പടി 2012 ജനുവരിയോടെ അവസാനിക്കുകയാണ് ഇനി ഒരു പുതിയ നിയമം ഉടനെ വേണ്ടന്ന നിലപാടിലാണ് അമേരിക്ക. കൂടാതെ കാനഡയും കാര്‍ബണ്‍ ബഹിര്‍ഗമനത്തിന് പുതിയ നിയമം വേണ്ടെന്ന നിലപാടാണ് ഡര്‍ബനില്‍ എടുത്തത്. ഇതോടെ ഈ ഉച്ചകോടിയും പരാജയത്തിലേക്ക് നീങ്ങുകയാണ്
-
വായിക്കുക: climate, eco-system, global-warming
- a-sujanapal
- accident
- agriculture
- animals
- awards
- birds
- campaigns
- climate
- court
- crime
- dams
- diseases
- eco-friendly
- eco-system
- electricity
- forest
- global-warming
- gm-crops
- green-initiatives
- green-people
- health
- important-days
- living-beings
- mangroves
- medical
- nature
- nuclear
- obituary
- pesticide
- plastic
- poetry
- pollution
- power
- protest
- solar
- struggle
- technology
- toxins
- tragedy
- vandana-shiva
- victims
- water
- wild