Wednesday, February 1st, 2012

കൂടംകുളം സമരക്കാര്‍ക്ക് നേരെ ആക്രമണം

HINDU_MUNNANI_koodankulam

തിരുനല്‍വേലി: കൂടംകുളം ആണവ നിലയത്തിനെതിരെ സമരം ചെയ്യുന്നവര്‍ക്ക് നേരെ ഗുണ്ടകളുടെ ആക്രമണം. തിരുനല്‍വേലി കളക്ടേറ്റില്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് എക്‌സ്‌പേര്‍ട്ട് പാനലുമായി ചര്‍ച്ച നടത്താനായി പോയപ്പോഴാണ് സമര നേതാക്കളായ പുഷ്പരാജന്‍, സുരാജ് എന്നിവര്‍ക്കും ഒപ്പമുണ്ടായിരുന്ന 20 സ്ത്രീകള്‍ക്കും നേരെയാണ് ഗുണ്ടാ ആക്രമണം നടന്നത്. സമാധാനപരമായ പ്രതിഷേധ സമരമായിരുന്നു കൂടംകുളത്ത് ഇത് വരെ നടന്നത് എന്നാല്‍ സമരത്തെ അടിച്ചമര്‍ത്താനായി മനപൂര്‍വ്വം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. ഹിന്ദു മുന്നണി പ്രവര്‍ത്തകരും സ്ഥലത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് ആക്രമണം നടത്തിയതെന്ന് അക്രമത്തിനിരയായ സമരക്കാര്‍ വ്യക്തമാക്കി. ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീകളെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സമരസമിതിക്കാര്‍ അറിയിച്ചു. ഹിന്ദു മുന്നണി സംസ്ഥാന വൈസ് പ്രസിഡന്റ് വി. പി ജയകുമാര്‍ അടക്കം സംഭവത്തില്‍ 14 പേരെ പാളയം കോട്ടൈ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടംകുളം ആണവനിലയം സുരക്ഷിത മാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍. കൂടംകുളം ആണവ പ്ലാന്റ് സുരക്ഷിതവും പ്രവര്‍ത്തന സജ്ജവുമാണെന്നും വിദഗ്ധസമിതി കേന്ദ്രസര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

 • കല്ലേൻ പൊക്കുടൻ അന്തരിച്ചു
 • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
 • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
 • കൂടംകുളം ഇന്നു മുതൽ
 • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
 • അമേരിക്കൻ ചെർണോബിൽ ചോരുന്നു
 • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
 • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
 • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
 • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
 • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
 • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
 • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
 • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
 • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
 • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
 • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
 • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
 • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
 • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

 • © e പത്രം 2010