കൊളംബോ:ഊര്‍ജാവശ്യത്തിനു സ്വന്തം ഭൂപ്രദേശത്ത് ആണവ നിലയം സ്ഥാപിക്കാന്‍ ഇന്ത്യയ്ക്ക് എല്ലാ അവകാശങ്ങളുമുണ്ട് അതിനാല്‍  കൂടംകുളം ആണവ നിലയത്തോട് എതിര്‍പ്പില്ലെന്നു ശ്രീലങ്ക. കൂടംകുളം നിലയം തങ്ങള്‍ക്കു ഭീഷണിയെന്നു ലങ്കന്‍ ഊര്‍ജ മന്ത്രി ചമ്പിക രണവക പ്രസ്താവിച്ചതിന്‍റെ പശ്ചാത്തലത്തില്‍  ആണവോര്‍ജ അഥോറിറ്റിയുടെ വിശദീകരണം.യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ കൂടംകുളം നിലയമുയര്‍ത്തുന്ന വികിരണ ഭീഷണിയെക്കുറിച്ചു  ശ്രീലങ്ക പരാതിപ്പെടുമെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് ലങ്കന്‍ ആണവോര്‍ജ അഥോറിറ്റി ചെയര്‍മാന്‍ ആര്‍. എല്‍ വിജയവര്‍ദ്ധന  വ്യക്തമാക്കി. നിലവില്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ അംഗങ്ങളാണ് ഇരു രാജ്യങ്ങളും.
  ഐ. എ. ഇ. എ.  ചെയര്‍മാനൊപ്പം  രണവകയും കൂടംകുളം നിലയം സന്ദര്‍ശിച്ചിരുന്നു.ഏതെങ്കിലും തരത്തില്‍ ആണവ ചോര്‍ച്ചയുണ്ടായാല്‍ എന്തു നടപടി സ്വീകരിക്കും, ഇന്ത്യ എന്തു സഹായം നല്‍കും തുടങ്ങിയ കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. ഇക്കാര്യങ്ങളെക്കുറിച്ചു ചര്‍ച്ച നടത്തുമെന്നും ലങ്കന്‍ ആണവോര്‍ജ അതോറിറ്റി പറഞ്ഞു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: electricity, nature, nuclear, power
 
     	
