ന്യൂഡല്‍ഹി : 5000ത്തിലേറെ ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമായിരുന്ന ഉത്തര്‍പ്രദേശിലെ 2400 ഏക്കര്‍ ഈര്‍പ്പനിലം സര്‍ക്കാര്‍ ഒരു സ്വകാര്യ കെട്ടിട നിര്‍മ്മാണ സ്ഥാപനത്തിന് കൈമാറ്റം ചെയ്തത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി ജയന്തി നടരാജന്‍ ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ ഗ്രെയ്റ്റര്‍ നോയ്ഡയിലെ ദാദ്രിയിലാണ് ഈ ഈര്‍പ്പനിലം സ്ഥിതി ചെയ്യുന്നത്. സൈബീരിയയില്‍ നിന്നും സ്പെയിനില്‍ നിന്നും മറ്റും വര്‍ഷാവര്‍ഷം ഇവിടെക്ക് ദേശാടന പക്ഷികള്‍ വരാറുണ്ട്. ഇവിടെ 200 വ്യത്യസ്ത തരം പക്ഷികളെ ഇത് വരെ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ മിക്കവയും വന്യജീവി സംരക്ഷണ നിയമപ്രകാരം ഒന്നാം പട്ടികയില്‍ പെടുന്നവയും അതിനാല്‍ തന്നെ സംസ്ഥാനത്തിന് സംരക്ഷിക്കാന്‍ ബാദ്ധ്യത ഉള്ളവയുമാണ്.
ദാദ്രിയിലെ പക്ഷികള്‍
ഇത്തരത്തില്‍ ദേശാടന പക്ഷികളുടെ പക്ഷികളുടെ ആവാസ സ്ഥലമായ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ ഈര്‍പ്പനിലമായി പ്രഖ്യാപിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത്. അതിനു പകരം ഇവിടെ സ്വകാര്യ സ്ഥാപനത്തിന് കെട്ടിട നിര്‍മ്മാണം നടത്താനായി ഭൂമി കൈമാറ്റം ചെയ്തത് നിയമ വിരുദ്ധമാണ്. പ്രദേശത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഒരു വര്ഷം മുന്‍പ് വരെ പ്രശാന്ത സുന്ദരമായിരുന്ന ഇവിടം ഇപ്പോള്‍ കൊണ്ക്രീറ്റ് തൂണുകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. പ്രദേശമാകെ മണല്‍ ഇറക്കി തൂര്‍ത്തു കൊണ്ടിരിക്കുകയുമാണ്. കെട്ടിട നിര്‍മ്മാണ തൊഴിലാളികളും ബുള്‍ഡോസറുകളും തിങ്ങി നിറഞ്ഞു പ്രവര്‍ത്തിക്കുന്നത് ദേശാടന പക്ഷികളുടെ നിലനില്‍പ്പിന് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: birds, eco-system
നിങ്ങളുടെ ശ്രമം സ്വാഗതാര്‍ഹമാണ്. ജീവജാലങ്ങളുടെ നിലനില്‍പ്പിനു ആവശ്യമായത് ഭൂമിയില്‍
നിലവിലുള്ളപ്പോഴും വിഭവങ്ങളുടെ അസന്തുലിതമായ പങ്കുവെക്കലും പൊങ്ങച്ചവും മൂലം
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ദൂരം കൂടി വരുന്നു ആര്‍ഭാടങ്ങള്‍ക്കു പകരം ആവശ്യമാണ്
നമുക്ക് ഉണ്ടാവേണ്ടത് ‘പച്ചക്ക്’ എല്ലാ നന്മകളും നേരുന്നു